Friday, 8 July 2011

നഷ്ട സ്വപ്നംII

ഇതിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കിയാല്‍മതി

                          അത് വരേയ്ക്കും വാചാല യായിരുന്ന പ്രവിതയുടെ മുഖം പെട്ടെന്ന് വാടുന്നതായി സുനില്‍ ശ്രദ്ദിച്ചു. വലിയൊരു ദുഃഖം ഉള്ളിലൊതുക്കി അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി. പക്ഷെ അവളുടെ പുഞ്ചിരിക്കുള്ള സാഹചര്യം പോലും അസ്ഥാനത്താക്കി, പെട്ടെന്ന് വന്ന കാര്‍മേഘം വെയിലിനെ വിഴുങ്ങുന്ന പോലെ, പ്രവിതയുടെ മുഖം ഇരുളാന്‍ തുടങ്ങി. എവിടെ എങ്ങിനെ തുടങ്ങണമെന്നറിയാതെ അവള്‍ വാക്കുകള്‍ക്കു വേണ്ടി പരക്കം പായുകയായിരുന്നു. വാക്കുകള്‍ തൊണ്ടയില്‍ എവിടെയോ തടഞ്ഞു നില്‍ക്കുന്നതായി തോന്നുമായിരുന്നു. വാക്കുകളെ വാചകങ്ങളായി കൂട്ടി യോജിപ്പിക്കാന്‍ കഴിയാതെ അവള്‍ പ്രയാസപ്പെടുകയായിരുന്നു. വെളുത്തു തുടുത്ത അവളുടെ മുഖം പെട്ടെന്ന് ചുമക്കുന്നതായി തോന്നി. പണ്ടും വൈകാരിക നിമിഷങ്ങളില്‍ പ്രവിത അങ്ങിനെയാണ്. അവളുടെ മുഖം ആകെ ചുമക്കും.

"നിനക്ക് അറിയാലോ, സാമ്പത്തികമായി നല്ല ചുറ്റുപാടായിരുന്നു എന്റേതെന്നു. പ്രീ ഡിഗ്രി കഴിഞ്ഞതോടെ എന്റെ പഠിപ്പ് നിര്‍ത്തി. പിന്നെ കുറെ കമ്പ്യൂട്ടര്‍ ക്ലാസ്സും മറ്റുമായി, രണ്ടു കൊല്ലം തള്ളി നീക്കി. പെണ്മക്കളില്‍ മൂത്തത് ഞാനായതുകൊണ്ടും, അത്യാവശ്യം സൌന്ദര്യം എനിക്കുള്ളത് കൊണ്ടുമായിരിക്കാം, വിവാഹാലോചനകള്‍ ഒരുപാട് വന്നുകൊണ്ടേ ഇരുന്നു. പക്ഷെ എനിക്ക് അപ്പോഴൊന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ജീവിതത്തില്‍ ഇപ്പോഴുള്ള എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടാലോ എന്ന ഭയമായിരുന്നു അതിനു കാരണം.
പക്ഷെ അമ്മക്ക് ഭയങ്കര നിര്‍ബന്തമായിരുന്നു ഉടനെ എന്നെ വിവാഹം ചെയ്തുകൊടുക്കാന്‍. രണ്ടു വൃക്കകളും തകരാറിലായി ആഴ്ചയില്‍ രണ്ടു വട്ടം ഡയാലിസിസ് നടത്തുന്ന അമ്മയുടെ ആ നിര്‍ബന്തത്തിനു മുന്നില്‍ എനിക്ക് സമ്മതിക്കേണ്ടിവന്നു. 


ചെക്കന്‍ ഗള്‍ഫു കാരനാണ്. നല്ല സുന്ദരന്‍ (അന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ചുള്ളന്‍). എന്റെ വീട്ടില്‍ നിന്നും ചെക്കനെ കുറിച്ച് അന്വേഷിക്കാന്‍ പോയവരെല്ലാം വന്നു പറഞ്ഞത് 'ഇത് നിന്റെ ഭാഗ്യമാണ് മോളെ' എന്നാണു. അഞ്ചു മക്കളുള്ള വീട്ടില്‍ മൂന്നാമത്തവനാണ് ചെറുക്കന്‍. മൂത്ത രണ്ടു ജേഷ്ടന്മാരുടെയും, താഴെയുള്ള രണ്ടു പെങ്ങന്മാരുടെയും കല്ല്യാണം കഴിഞ്ഞു. അച്ഛന്‍ മരിച്ചു. ഒരു വലിയ വീട്ടില്‍ ചെറുക്കന്റെ അമ്മ മാത്രമാണ് താമസം. കൂടുതല്‍ നാളും അമ്മ മക്കളോട് കൂടെ ഗള്‍ഫിലാണ്. ഇത്രയെല്ലാം കേട്ടപ്പോള്‍, ഇനി എന്ത് വേണം എനിക്ക്? എന്ന് തോന്നി. ഭര്‍തൃ ഗൃഹത്തെ കുറിച്ച് ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നതിനും അപ്പുറത്തുള്ള സൌകര്യങ്ങളും ചുറ്റുപാടുകളുമുണ്ടല്ലോ. നിറഞ്ഞ മനസ്സോടെ ഞാന്‍ സമ്മതം കൊടുത്തു.

അങ്ങിനെ വിവാഹവും വളരെ ഗംഭീരമായി നടന്നു. വിവാഹം കഴിഞ്ഞു ഒന്നര മാസമാകുമ്പോഴേക്കും, പ്രിയതമനുമൊത്തു അങ്ങ് പറന്നു. സ്വപ്ന സാക്ഷാല്‍കാര നഗരിയിലേക്ക്. ആയിരക്കണക്കിന് അംബര ചുംബികളായ കെട്ടിടങ്ങള്‍ക്കിടയില്‍ ഒന്നിലെ, രണ്ടു മുറിയുള്ള ഒരു ഫ്ലേറ്റില്‍ ഭര്‍ത്താവുമൊത്തുള്ള ജീവിതം. രാവിലെ എട്ടു മണിക്ക് അദ്ദേഹം സ്വന്തം കടയിലേക്ക് പോയാല്‍ വൈകീട്ട് ഒമ്പത് മണിക്കേ തിരിച്ചു വരൂ. അത് വരേയ്ക്കും ഞാന്‍ തനിച്ചിരിക്കണം റൂമില്‍.  കുറെ കിടന്നുറങ്ങും, പിന്നെ T V കാണും. ആദ്യമെല്ലാം വളരെ ദുഷ്കരമായി തോന്നി ജീവിതം. പിന്നെ   പതുക്കെ ഞാനും അതിനോട് പൊരുത്തപ്പെട്ടു. എന്റെ സങ്കല്‍പ്പത്തിനൊത്തു എന്റെ ഭര്‍ത്താവ് ഉയരുന്നില്ല എന്ന എന്റെ പരാതി, എന്നും എന്റൊരു സ്വകാര്യ ദുഖമായി ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു. മറ്റുള്ളവരോട് ഞാന്‍ ഇടപഴകുന്നതും സംസാരിക്കുന്നതുമെല്ലാം ഒരു സംശയ ദൃഷ്ടിയോടെയാണ് എന്റെ ഭര്‍ത്താവ് വീക്ഷിച്ചിരുന്നത്‌. പണം ഉണ്ടാക്കുക എന്ന ഒരാര്‍ത്തി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയില്‍. പലപ്പോഴും എന്റെ മൊബൈല്‍ ഫോണിലെ ഇന്‍കമിംഗ് കോളുകള്‍ അദ്ദേഹം പരിശോധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും അടുത്ത കുടുംബക്കാരോടുപോലും ഞാനൊരു അകല്‍ച്ച നിലനിര്ത്തികൊണ്ടിരുന്നു.

അതിനിടക്കായിരുന്നു എന്റെ അമ്മയുടെ മരണം. അത് എനിക്ക് താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു. അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞു നാട്ടില്‍ വന്ന എനിക്ക് പതിനഞ്ചു ദിവസം കൊണ്ട് തിരിച്ചു പോകേണ്ടിവന്നു. അധികം വൈകാതെ തന്നെ ഞാനൊരു അമ്മയാകാനുള്ള തയ്യാറെടുപ്പിലായി. സ്നേഹിക്കാനും താലോലിക്കാനുമായി എനിക്കൊരു ആണ്കുഞ്ഞു പിറന്നു. എന്റെ മനസ്സില്‍ കുറെ കാലമായി ആരോടും പ്രഘടിപ്പിക്കാതെ കെട്ടികിടന്നിരുന്ന സ്നേഹം എന്റെ പോന്നുമോന് ഞാന്‍ വാരിക്കോരി നല്‍കി. അവന്റെ ഓരോ ചലനങ്ങളും, എന്നെ സന്തോഷത്തില്‍ ആറാടിച്ചു. അവന്‍ എനിക്ക് നല്‍കുന്ന ഓരോ പുഞ്ചിരിയും എന്നിലുള്ള അമ്മയെയും, അമ്മയിലുള്ള വാത്സല്യത്തെയും തിരിച്ചറിയിച്ചു. അവനെ കരയാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല.
അപ്പോഴും എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ കച്ചവടത്തിലും അതിലെ ലാഭത്തിലുമായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്റെ മകന്റെ വളര്‍ച്ച രണ്ടാം വയസ്സില്‍ എത്തിയപ്പോഴാണ് അവനുമായി ഞാന്‍ നാട്ടില്‍ വരുന്നത്. അപ്പോഴേക്കും എന്റെ അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തിരുന്നു. രണ്ടാനമ്മക്ക് ഞാനെന്റെ വീട്ടില്‍ ചെല്ലുന്നതോ അവിടെ നില്‍ക്കുന്നതോ ഇഷ്ടമായിരുന്നില്ല.

അങ്ങിനെ ഭര്‍തൃ വീട്ടില്‍ തന്നെ താമസം തുടര്‍ന്നു. ഒരു ദിവസം മകന് ഭയങ്കര പനി കണ്ടപ്പോള്‍ ഞാന്‍ എന്റെ അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. ഒരു വിധക്തമായിട്ടുള്ള പരിശോധന അനിവാര്യമാണ് എന്ന് ഡോക്ടര്‍ പറഞ്ഞു. കേരളത്തില്‍ അറിയപ്പെടുന്ന ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് എന്റെ മോനെ പരിശോധിപ്പിച്ചു. എന്റെ മോന്റെ തലച്ചോറിനു വളര്‍ച്ച കുറവാണ് എന്ന ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് കേട്ടപ്പോള്‍, ഞാന്‍ ആകെ തളര്‍ന്നു പോയി. എന്റെ കൈ കാലുകളുടെ സ്വാധീനം നഷ്ടപ്പെടുന്നതായി എനിക്ക് തോന്നി. ഞാന്‍ പരിസര ബോധമില്ലാതെ  അട്ടഹസിച്ചു കരഞ്ഞു. എന്റെ മനസ്സ് കാണാന്‍ ദൈവത്തിനു കഴിയാതെ പോയതോ, അതോ  ദൈവം വീണ്ടും എന്നെ പരീക്ഷിക്കുകയാണോ എന്ന് ഞാന്‍ സംശയിച്ചു. എന്റെ ജീവിതത്തിലെ അവശേഷിക്കുന്ന ഒരേ ഒരു സ്വപ്നമാണ് എന്റെ പൊന്നുമോന്റെ വളര്‍ച്ചയും അവന്റെ ഭാവിയുമെങ്കില്‍, അതും ദൈവം എന്നില്‍ നിന്നും തട്ടിയെടുക്കുകയാണോ? അതിനു മാത്രം എന്ത് തെറ്റാണ് ഞാന്‍ ദൈവത്തോട് ചെയ്തത്? അറിയപ്പെടുന്ന എല്ലാ വിധക്ത ഡോക്ടര്‍ മാരെയും ഞാന്‍ എന്റെ മോനുമായി സമീപിച്ചു. വെറും പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ് അവര്‍ എന്റെ മകന്റെ തലച്ചോറിനു കണ്ടെത്തിയ വളര്‍ച്ച. അതിനിടയില്‍, ഭര്‍ത്താവ് എന്നെ തിരികെ ഗള്‍ഫിലേക്ക് വിളിച്ചു. മകന്റെ ചികിത്സയെല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ചു, തിരിച്ചു പോകല്‍ എനിക്ക് അനിവാര്യമായി.

ഒരു സമാധാന വാക്കുപോലും എന്റെ ഭര്‍ത്താവില്‍ നിന്നും എനിക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല, പലപ്പോഴും എന്നെ കുറ്റപ്പെടുത്താന്‍ മാത്രമാണ് അദ്ദേഹം ശ്രമിച്ചത്‌. മുമ്പ് ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് പിന്നീട് ഉണ്ടാകുന്ന കുട്ടികള്‍ ഇതുപോലെ എന്തെങ്കിലും വൈകല്യ മുള്ളവരായി ജനിക്കുമെന്ന് അദ്ദേഹം എവിടെ നിന്നോ കേട്ടിട്ടുണ്ടെന്ന് പോലും ഒരിക്കല്‍ എന്നോട് പറഞ്ഞു. എന്റെ കുടുംബക്കാരോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കുടുംബക്കാരോ, മുമ്പ് എപ്പോഴോ ചെയ്തു പോയിട്ടുള്ള ഏതോ ഒരു വലിയ പാപത്തിന്റെ അനന്തര ഫലമാണെന്ന് തോന്നുന്നു. എനിക്കുണ്ടായ രണ്ടാമത്തെ ഈ കുഞ്ഞും Cleft lips (മുച്ചുണ്ട്) എന്ന വൈകല്യതോടെയാണ്‌ ജനിച്ചത്‌. ഒന്നാമത്തെ വയസ്സില്‍ അവനു ഒരു ഓപറേഷന്‍ കഴിഞ്ഞു. ഇനിയുമുണ്ട് വലുതാകുമ്പോള്‍ ഓപറേഷനുകള്‍. ഒരു മരവിച്ച മനസ്സാണ് ഇപ്പോള്‍ എനിക്കുള്ളത്. എത്ര സമ്പത്ത് ഉണ്ടായിട്ടെന്താ കാര്യം. മനസ്സമാധാനം ഇല്ലെങ്കില്‍ പോയില്ലേ എല്ലാം? 
ഇപ്പോള്‍ കരയാന്‍ തന്നെ ഞാന്‍ മറന്നിരിക്കുന്നു. വിധിയെ ഓര്‍ത്തു കരയുന്നവരോടെ പുച്ച്ച മാണെനിക്ക്. അല്ലെങ്കിലും എന്തിനാ നമ്മള്‍ കരയുന്നത്? മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനോ? അതോ, വിധിയെ നമുക്ക് നല്‍കിയ ദൈവത്തിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താനോ? സഹതാപ ദൃഷ്ടിയില്‍ എന്നെ നോക്കുന്നവരെയും ഇന്നെനിക്കിഷ്ടമല്ലജനങ്ങള്‍ ഒരുമിച്ചു കൂടുന്ന ഒരു പരിപാടിയിലും പങ്കെടുക്കാറില്ല ഇപ്പോള്‍ ഞാന്‍. എവിടെ ചെന്നാലും, എല്ലാവര്‍ക്കും എന്‍റെ മക്കളുടെ വകല്യങ്ങളുടെ കാരണങ്ങളാണ് വിശദീകരിച്ചു കൊടുക്കേണ്ടത്. അവരുടെ സംശയങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ സ്ഥിരം പല്ലവിയായതുകൊണ്ട് ഞാന്‍ മടുത്തു. അടുത്ത കുടുംബങ്ങളില്‍ പോലും ഞാന്‍ പോകാറില്ല. ഒരു ഒറ്റപ്പെടലിന്റെ സുഖം ഞാന്‍ അനുഭവിക്കുകയാണിപ്പോള്‍. ആത്മഹത്യ ചെയ്താലോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു മുമ്പ്. പര സഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത എന്‍റെ മക്കളെ പിന്നെ ആര് നോക്കും? അതുകൊണ്ട് ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു.
ഒരു വലിയ വീട്ടില്‍ ഞാനും എന്റെ രണ്ടു മക്കളും ഒരു വേലക്കാരിയുമാണിപ്പോള്‍ ഉള്ളത്. ഇനി എന്ത് സംഭവിച്ചാലും വേണ്ടിയില്ല എന്റെ മകന്റെ ചികിത്സയാണ് എനിക്ക് വലുത് എന്ന തീരുമാനത്തില്‍ ഞാന്‍ നാട്ടിലേക്ക് പോരുകയായിരുന്നു. ഇപ്പോള്‍ ദിവസവും സ്പീച് തറാപ്പി നടത്തി കൊണ്ടിരിക്കുകയാണ് എന്റെ മോന്. ഇനി ജീവിതത്തില്‍ എന്ത് വിധി വന്നാലും അത് നേരിടാന്‍ ഇപ്പോള്‍ ഞാന്‍ പ്രാപ്തയായിരിക്കുന്നു". 
തിരിച്ചു വീട്ടിലേക്കുള്ള യാത്രയില്‍ സുനിലിന്റെ മനസ്സ് നിറയെ പ്രവിതയെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. ഒരു പുമ്പാറ്റയെ പോലെ കാമ്പസ്സില്‍ പാറി നടന്നിരുന്ന പ്രവിതയെ ഇവിടെ വെച്ച് കാണണ്ടായിരുന്നു. തന്റെ മനസ്സിലുണ്ടായിരുന്ന പ്രവിതയുടെ രൂപത്തിന് മങ്ങലേല്‍പ്പിക്കണ്ടായിരുന്നു.

15 comments:

 1. മുഴുവന്‍ വായിച്ചു ,ചിലര്‍ അങ്ങിനെയാണ് ഭായ് , എന്തുണ്ടായാലും മനസ്സമാധാനം തന്നെ വലുത്.

  ReplyDelete
 2. ഇതെല്ലാം വഴികളിലൂടെയാണ്‌ ജീവിതം ഒഴുകുന്നത്

  ആശംസകള്‍

  ReplyDelete
 3. വായിച്ചു. ഇഷ്ടപ്പെട്ടു

  ReplyDelete
 4. നല്ല കഥ നന്നായി അവതരിപ്പിച്ചു

  ReplyDelete
 5. പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ഒന്നുകൂടി വായിച്ച് അക്ഷരത്തെറ്റുകളൊക്കെത്തിരുത്തി കുട്ടപ്പനാക്കുക. സംഭവം ഉഷാറായിരുന്നു കേട്ടോ..അഭിനന്ദനങ്ങള്‍...

  ReplyDelete
 6. ഇങ്ങിനെയും ഓരൊ ജീവിതങ്ങള്‍. ഓര്‍മ്മക്കുറിപ്പ് എന്ന ലേബലില്‍ കാണുന്ന ഇത് അപ്പോള്‍ കഥയല്ല അല്ലെ?.നന്നായി പറഞ്ഞവസാനിപ്പിച്ചു...അഭിനന്ദനങ്ങള്‍!.

  ReplyDelete
 7. കഥ രണ്ടു ഭാഗവും വായിച്ചു. ഇതിവ്യത്തം പുറത്തുകൊണ്ടു വരാന്‍ ഒരുപാടെഴുതേണ്ടി വന്നതുപോലെ..!! ഇത്രയും നീളാതെ തന്നെ താങ്കള്‍ക്കതു സാധിക്കുമായിരുന്നു.
  അക്ഷരത്തെറ്റുകള്‍ ധാരാളം കാണുന്നു.ശ്രദ്ധിക്കണം.
  നല്ലനല്ല കഥകള്‍ ഇനിയുമൂണ്ടാകട്ടെ..!
  ഒത്തിരിയാശംസകള്‍...!!

  ReplyDelete
 8. എന്താ ഭായ് ഇത് ഒരു സംഭവ കഥ തന്നെയെന്ന് മനസ് പറയുന്നു. അവസാനത്തെ വരികള്‍ പലപ്പോഴും എല്ലാവരും ആലോചിക്കുക ഇത് പോലെ മനസിലുള്ള ചിത്രം മാറിയതിനു ശേഷം ആയിരിക്കും.

  ReplyDelete
 9. അക്ഷരത്തെറ്റുകള്‍ ധാരാളം
  അല്പം പരത്തിപ്പറഞ്ഞുവോ
  എന്നും സംശയിക്കുന്നു.
  നല്ലകഥ
  ഒരു എഡിറ്റിംഗ് കൂടിയായാല്‍ കൂടുതല്‍ നന്നായിരിക്കും.

  ReplyDelete
 10. പ്രവിതയുടെ കഥ വേദനിപ്പിച്ചു... നന്നായി എഴുതി.. :)

  ReplyDelete
 11. കഥ നാന്നായിട്ടുണ്ട് ....
  അക്ഷരത്തെറ്റിന്റെ കാര്യം ശ്രദ്ധിക്കുമല്ലോ...
  ആശംസകളോടെ...

  ReplyDelete
 12. എന്റെ കമന്റിലും അക്ഷരത്തെറ്റ് കടന്നു കൂടി (നാന്നായി) അല്ലേ...:)

  ReplyDelete
 13. നല്ല കഥ അവതരണം കുറച്ചുകൂടി നന്നാക്കാമായിരുന്നു
  ബ്ലോഗില്‍ തുടര്‍ക്കഥ വായനയുടെ സുഖം ഇല്ലാതാക്കും
  കഴിയുന്നതും ഒറ്റ ക്കിയിടുക

  ReplyDelete
 14. Chila karyangal athintethaya reethiyil parayanamenkil kurachu length varumenkilum ithu ithilum kurekkoodi cheruthakkamayirunnu ennu thonni...

  Regards
  http://jenithakavisheshangal.blogspot.com/

  ReplyDelete