Friday, 8 July 2011

നഷ്ട സ്വപ്നം I

 യാത്രാ മദ്ധ്യേയാണ് മിനി പറയുന്നത്,
''ഇവിടെ അടുത്ത് കടലുണ്ടല്ലോ നമുക്ക് കടല്‍ തീരത്ത് കുറച്ചു നേരം ഇരുന്നിട്ട് പോകാം'' എന്ന്. 
''ശരി, നിന്റെ ഇഷ്ടം പോലെ''. 
കടല്‍ തീരം ലക്‌ഷ്യം വെച്ച്, ഹൈവേയില്‍ നിന്നും വണ്ടി ഇടത്തോട്ട് തിരിച്ചു സുനില്‍. 
''പതിനേഴു കൊല്ലം മുമ്പ്, പ്രീ ഡിഗ്രീക്ക് പഠിക്കുമ്പോള്‍, ഞങ്ങളുടെ ക്ലാസ്സിലെ എല്ലാ കുട്ടികളും കൂടി ഇവിടെ പിക്നിക്കിനു വന്നീട്ടുണ്ട്. അന്ന് ഈ ചില്ട്രെന്‍സ് പാര്‍ക്കൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. സ്നേഹ തീരം എന്ന പേരും ഈ കടല്‍ തീരത്തിന് ഉണ്ടായിരുന്നില്ല എന്നാണെന്റെ ഓര്‍മ്മ". ഒരു പഴയകാല ഓര്‍മ്മയെ അയവിറക്കികൊണ്ട്, സുനില്‍ പറഞ്ഞു നിര്‍ത്തി.

കാറ് പതുക്കെ സ്നേഹതീരത്തിന്റെ തെങ്ങിന്‍ തോപ്പില്‍ ഒതുക്കി, പുറത്തു ഇറങ്ങി സുനില്‍. കൂടെ മിനിയും രണ്ടുമക്കളും. കടലും പാര്‍ക്കുമെല്ലാം കണ്ടപ്പോള്‍ കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം. ടിക്കെറ്റ് എടുത്തു പാര്‍ക്കിനുള്ളില്‍ കയറി. ഒഴിവു ദിവസമായത്‌ കൊണ്ടായിരിക്കാം, അത്യാവശ്യം തിരക്കും അനുഭവപ്പെടുന്നുണ്ട് പാര്‍ക്കില്‍. ആ തിരക്കൊന്നും വക വെക്കാതെ കുട്ടികള്‍ ഊഞ്ഞാല്‍ ലക്‌ഷ്യം വെച്ച് ഓടി, പിറകില്‍ മിനിയും നടന്നു. സുനില്‍ പാര്‍ക്കിനൊരു മൂലയി വാര്ത്തിട്ടിരിക്കുന്ന ഒരു ബെഞ്ചില്‍, തന്റെ മക്കളുടെ കളികള്‍ ആസ്വദിച്ചു കൊണ്ടിരുന്നു. മിനിയും കുട്ടികളോട് കൂടെ കൂടി, അവരുടെ സന്തോഷവും ആഹ്ലാദവും ഇരട്ടിപ്പിക്കാനുള്ള ശ്രമത്തിലാണ്.

കുട്ടികള്‍ ഊഞ്ഞാല്‍ ആടുമ്പോഴും, ഇടയ്ക്കിടെ സുനിലിന്റെ നേര്‍ക്ക്‌ കൈവീശി കാണിക്കുന്നുണ്ട്. സുനില്‍ അങ്ങോട്ടും. മിനി കിതച്ചു എന്ന് തോന്നുന്നു. കുട്ടികളെ സ്വയം ആടാന്‍ വിട്ടിട്ട്, സുനിലിന്റെ അടുത്ത് വന്നിരുന്നു. രണ്ടു പേരും കുട്ടികളുടെ കളി കണ്ടു, അതിനെ വിലയിരുത്തികൊണ്ടിരുന്നു. ഇടയ്ക്കു കുട്ടികള്‍ ഊഞ്ഞാലില്‍ നിന്നും വീഴുന്നുണ്ട്‌. അതൊന്നും വകവെക്കാതെ, വീണ്ടും ഊഞ്ഞാലില്‍ കയറിയിരുന്നു ആടുന്നുണ്ട്‌. കാഴ്ചകള്‍ കണ്ടിരിക്കുന്നതിനിടയില്‍ മിനിയുടെ ശ്രദ്ദ പെട്ടെന്ന് ഒരു സ്ത്രീയിലേക്ക് ഉടക്കി. കുറെ മാറി ഒരു കുട്ടിയെ മടിയില്‍ വെച്ച് മണലില്‍ ഇരിക്കുകയാണാ സ്ത്രീ. തങ്ങളെയാണ് അവര്‍ ശ്രദ്ദിക്കുന്നതെന്ന് ആദ്യ നോട്ടത്തിലെ മിനിക്ക് മനസ്സിലായി. പതുക്കെ തന്റടുത്തിരിക്കുന്ന സുനിലിനെ തോണ്ടി മിനി പറഞ്ഞു,
"നമ്മുടെ ഇടതു ഭാഗത്തായി മഞ്ഞ ചുരിദാര്‍ ധരിച്ച് ഒരു കുട്ടിയെ മടിയില്‍ വെച്ചിരിക്കുന്ന ആ സ്ത്രീ നമ്മളെയാണ്‌ ശ്രദ്ദിക്കുന്നത്".

സുനില്‍ പതുക്കെ തിരിഞ്ഞു നോക്കി. പെട്ടെന്ന് സുനിലിന്റെ മുഖത്തുണ്ടായ ഭാവമാറ്റം മിനി ശ്രദ്ദിച്ചു. വര്‍ഷങ്ങളായി താന്‍ തിരഞ്ഞു നടന്നിരുന്ന ഒരാളെ കണ്ടെത്തിയ ആഹ്ലാദം, സുനിലിന്റെ മുഖത്ത് പ്രഘടമായി. പരിസരം മറന്നു അവന്‍ ഉറക്കെ പറഞ്ഞു.  "ഏയ്‌, അത് പ്രവിതയല്ലേ"?. 
"ഏതു പ്രവിത"? മിനിയുടെ ചോദ്യം.
"ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ? എന്റെ കൂടെ പഠിച്ചിരുന്ന ഒരു പ്രവിതയെ കുറിച്ച്. എന്റെ ഏറ്റവും അടുത്ത കൂട്ട് കാരിയായിരുന്നു വെന്നും, രണ്ടു മൂന്നു തവണ നമ്മുടെ വീട്ടില്‍ അവള്‍ വന്നീട്ടുണ്ടായിരുന്നു വെന്നുമെല്ലാം".  
"അത് ശരി, ആ പ്രവിതയാണോ അത്. എങ്കില്‍ ഞാനൊന്ന് പരിചയപ്പെട്ടിട്ട് വരാം".
മിനി ബെഞ്ചില്‍ നിന്നും  എഴുന്നേറ്റു പ്രവിതയുടെ അടുത്ത് ചെന്നു. 
"പ്രവിതയാണോ"? മുഖവുരയൊന്നുമില്ലാതെ മിനി ചോദിച്ചു.
"അതെ" പ്രവിതയുടെ മറുപടി.
"ആ ഇരിക്കുന്ന ആളെ അറിയോ"? വീണ്ടും മിനിയുടെ ചോദ്യം.

"അത് സുനിലാണെന്ന സംശയത്തില്‍ ഞാന്‍ നോക്കിയിരിക്കുക യായിരുന്നു. ആ ഗൈറ്റു കടന്നു നിങ്ങള്‍ പാര്‍ക്കിനുള്ളിലേക്ക് കടക്കുമ്പോഴേ എനിക്ക് തോന്നി അത് സുനിലാണ് എന്ന്. സുനിലിന്റെ അതെ നടത്തം. പക്ഷെ തടികൂടുതല്‍ കണ്ടപ്പോള്‍ എനിക്ക് സംശയം, അത് സുനില്‍ ആയിരിക്കില്ല എന്ന്. കാരണം സുനില്‍ പഠിക്കുന്ന സമയത്ത് ഒരു വണ്ണം കുറഞ്ഞ പയ്യനായിരുന്നു. എന്നും ഞങ്ങള്‍ ഭക്ഷണം സ്പോണ്സര്‍ ചെയ്യാമെന്ന് കളിയാക്കി പറയുമായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന ആണ്പിള്ളരെല്ലാം അവനെ എല്ലന്‍ സുനില്‍ എന്നാണു വിളിക്കാറ്. പക്ഷെ അവരോടെല്ലാം ഞാന്‍ എന്നും വഴക്കുകൂടു മായിരുന്നു".
കിട്ടിയ അവസരം പാഴാക്കാതെ, ആര്‍ത്തിയില്‍ പ്രവിത വാചാലയായപ്പോള്‍, മിനി പറഞ്ഞു.
"എങ്കില്‍ പ്രവിത ഉദ്ദേശിച്ച ആള് തന്നെയാണ് അത്. എന്നോട് പറഞ്ഞതാണ്, അത് പ്രവിതയാണോ എന്ന് നോക്കാന്‍. കോളേജ് വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ഇടയ്ക്കിടെ പ്രവിതയെകുറിച്ച് എന്നോട് പറയാറുണ്ട്‌ സുനില്‍എന്തായാലും ഇനി നേരിട്ട് സംസാരിച്ചോ". പ്രവിതയെയും കൂട്ടി മിനി സുനിലിന്റെ അടുത്ത് ചെന്നു. 
"ചേട്ടന്‍ ഉദ്ദേശിച്ച ആള് തന്നെയാണ്". മിനി പരിചയപ്പെടുത്തി. 
സന്തോഷം എങ്ങിനെ പ്രഘടിപ്പിക്കണമെന്നു ഒരു പിടിയുമുണ്ടായിരുന്നില്ല രണ്ടു പേര്‍ക്കും.

"പതിനേഴു വര്‍ഷത്തിനു ശേഷമാണ് ഞാനീ കടല്‍ തീരത്ത് എത്തുന്നത്‌. അന്ന് നമ്മള്‍ പിക്ക്നിക്കിന് വന്നില്ലേ, അതിനു ശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ ഇവിടെ എത്തുന്നത്‌. സത്യത്തില്‍ ഇവിടെ വന്നത് മുതലേ ഞാന്‍ എന്റെ ആ പഴയകാല ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കിക്കൊണ്ടിരിക്കുക യായിരുന്നു".
നെടു വീര്‍പ്പോടെ സുനില്‍ നിര്‍ത്തിയപ്പോള്‍ പ്രവിത പറഞ്ഞു.
"ഞാന്‍ ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. നാട്ടില്‍ വന്നാല്‍ ഞാന്‍ കൂടുതല്‍ ദിവസവും ഇവിടെ വന്നിരിക്കും. ഇവിടെ ഇങ്ങനെ വന്നിരിക്കാന്‍ ഭയങ്കര സുഖമാണ്. എന്റെയും മനസ്സ് ആ പഴയകാല ഓര്‍മ്മയിലേക്ക് തന്നയാണ് പോകാറു ഇവിടെ വന്നാല്‍".
"പ്രവിത കുട്ടിയേയും എടുത്തു ഇങ്ങനെ നില്‍ക്കണ്ട, ഇവിടെ ഇരുന്നോ. ഞാന്‍ കുട്ടികളെ ഒന്ന് നോക്കിയിട്ട് വരാം". ഇത് പറഞ്ഞ മിനി കുട്ടികളുടെ അടുത്തേക്ക് നടന്നു.
''എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇത് നീ തന്നെയാണെന്ന്." സുനില്‍ പറഞ്ഞു.
"എനിക്കും" സുനിലിന്റെ വാക്കിനെ അടിവരയിട്ടുകൊണ്ട് പ്രവിത പറഞ്ഞു.

"ഓര്‍മ്മയുണ്ടോ നിനക്ക് പിക്കിനിക്കിനു പോകുന്നതിനെ കുറിച്ച് ക്ലാസ്സില്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍, എല്ലാവരും ഭക്ഷണം കൊണ്ട് വരണമെന്ന് പറഞ്ഞപ്പോള്‍, ഞാനെഴുന്നേറ്റു നിന്ന്, എങ്കില്‍ ഞാനില്ലായെന്ന് പറഞ്ഞത്. ഉടനെ നീയാണ് പറഞ്ഞത്, സുനില്‍ എന്തായാലും ഉണ്ടാകും എന്ന്. ക്ലാസ് വിട്ടു ബസ്സ്‌ കയറാന്‍ വേണ്ടി ബസ്സ്റ്റോപ്പില്‍ വന്നു നില്‍ക്കുമ്പോള്‍, എന്റെ കൂട്ട് കാരെല്ലാം എന്നോട് പറഞ്ഞു 'എടാ പ്രവിതക്ക് നിന്നോടെ എന്തോ അടുപ്പം ഉണ്ട്. അത് സാധാരണ അടുപ്പമൊന്നുമല്ല. എത്ര ആണ്പിള്ളേര്‍ പറഞ്ഞു പിക്നിക്കിനു പോരുന്നില്ല എന്ന്. നിന്റെ കാര്യത്തില്‍ മാത്രം എന്താ അവള്‍ക്കിത്ര നിര്‍ബന്തം. ഇപ്പോള്‍ ലാസ്റ്റ് അവള്‍ പറഞ്ഞത് കേട്ടില്ലേ നീ? സുനിലിനുള്ള ഭക്ഷണം ഞാന്‍ കൊണ്ട് വരാമെന്ന്". പഴയ കാല സ്മരണയെ വീണ്ടും തഴുകി ഉണര്‍ത്തി സുനില്‍.

"നിനക്ക് ഓര്‍മ്മയില്ലെടാ? അന്ന് നീ തന്നതാണെന്ന് പറഞ്ഞു നമ്മുടെ ഷിഹാബ് ഒരു പ്രേമലേഖനം എന്റെ പുസ്തകത്തില്‍ വെച്ച് തന്നത്. അന്ന് നീ ഒരു ഔര്‍ നേരത്തോടെ പോയിരുന്നു. നമ്മുടെ ആ അടുപ്പം കണ്ടിട്ട് തെറ്റിദ്ദരിച്ചിട്ടു ചെയ്തതായിരുന്നു അന്നവര്‍ അത്. എനിക്കത് കിട്ടിയപ്പോള്‍ നിന്നോട് വന്നീട്ടുള്ള ദേഷ്യം. പ്രേമ ലേഖനം എനിക്ക് തന്നു എന്നതുകൊണ്ടല്ല. നിനക്ക് എന്തെങ്കിലും എന്നോട് പറയാനോ അറിയിക്കാനോ ഉണ്ടായിരുന്നുവെങ്കില്‍, അത് നേരിട്ട് ആകാമായിരുന്നില്ലേ? ഇത്ര അടുപ്പം ഉണ്ടായിട്ടും എന്തിനാ മറ്റൊരാളെ ചുമതലപ്പെടുത്തിയതു?   ഞാന്‍ ആദ്യം വിചാരിച്ചത്, നീ തന്നെ എഴുതിയതാകുമെന്നായിരുന്നു. പക്ഷെ കയ്യക്ഷരത്തിലാണ് എനിക്ക് മനസ്സിലായത്‌. നിന്റെ എഴുത്തല്ലാ തെന്ന്. അത് എന്റെ പുസ്തകത്തില്‍ വെച്ച് തരുമ്പോള്‍ നമ്മുടെ ആ ഷിഹാബ് എന്താ പറഞ്ഞതെന്ന് അറിയോ നിനക്ക്? ഇത് വേറെ ആരും അറിയരുത് എന്ന് സുനില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇതിന്റെ മറുപടിയും എന്റെ കയ്യില്‍ തന്നെ തന്നാല്‍ മതി. നേരിട്ട് തരാനുള്ള ബുദ്ദിമുട്ടു കൊണ്ടാണ് എന്നെ ഏല്പിച്ചു സുനില്‍ ഒരു ഔര്‍ നേരത്തെ പോയത് എന്ന്. ഞാന്‍ ശരിക്കും വിശ്വസിച്ചു ആദ്യം".

മനസ്സിനുള്ളില്‍ വര്‍ഷങ്ങളായി താലോലിച്ചു നടന്ന ഓര്‍മ്മകള്‍ സംസാരത്തിന്റെ രൂപത്തില്‍  പ്രവിതയുടെ വായില്‍നിന്നും പുറത്തു വന്നപ്പോള്‍, ഒരുപൊട്ടിയ ജല സംഭരണിയുടെ കുത്തൊഴുക്കായി  തോന്നി. വാചാലയാകുന്ന പ്രവിതയുടെ വാക്കുകളെ കീറിമുറിച്ചുകൊണ്ട് സുനില്‍ പറഞ്ഞു.
"എങ്കില്‍ ഞാനൊരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയോ"?
"അതെന്താ നീ അങ്ങിനെ ചോദിക്കുന്നത്? നിന്നോട് എപ്പോഴെങ്കിലും കളവു പറഞ്ഞിട്ടുണ്ടോ ഞാന്‍? ചോദിച്ചോ നീ, സത്യം തന്നെ ഞാന്‍ പറയുള്ളൂ".
"സത്യത്തില്‍ നിനക്ക് എന്നോട് പ്രേമമുണ്ടായിരുന്നോ"?
അപ്രതീക്ഷിതമല്ലാത്ത ചോദ്യം കേട്ട ലാഖവത്തോടെ പ്രവിത പറഞ്ഞു.

"ഉണ്ടായിരുന്നു. കുറച്ചല്ല, ഒരുപാട് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു. ഒരു പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ദം അതായിരിക്കാം, നിന്നോട് അത് തുറന്നു പറഞ്ഞില്ലായെന്നത്. എന്നും ഞാന്‍ കോളേജില്‍ വരുന്നതിനേക്കാള്‍ മുമ്പ് മനസ്സില്‍ പ്ലാന്‍ ചെയ്യും, ഇന്ന് എന്തായാലും നിന്നോടത് പറയണമെന്ന്. പക്ഷെ നിന്റെ അടുത്ത് വരുമ്പോള്‍, ഞാനാകെ ഭയക്കും. എന്റെ കൂട്ടുകാരി സിന്ധുവിനോട് ഞാനത് പറഞ്ഞിരുന്നു ഒരിക്കല്‍. അവള്‍ ഇടയ്ക്കിടെ എന്നോട് ചോദിക്കും നീ അത് പറഞ്ഞോ അവനോടെന്നു. ഞാന്‍ പറയും ഇല്ല, അതിനു സമയമായിട്ടില്ലായെന്നു. നീ എങ്ങിനെ അതിനെ പ്രതികരിക്കുമെന്നായിരുന്നു എന്റെ പേടി. ഒരു ദിവസമെങ്കിലും നീ ക്ലാസ്സില്‍ വരാതിരുന്നാല്‍ എനിക്കുണ്ടായിരുന്ന വിഷമം എത്രയായിരുന്നു എന്നെനിക്കു തന്നെ അറിയില്ലായിരുന്നു. ഒരു പത്തു വട്ടമെങ്കിലും നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ സമീറിനോട് ഞാന്‍ ചോദിക്കും 'നീ എന്തെ വരാതിരുന്നത്? എന്ന്.  ഒഴിവു ദിവസങ്ങള്‍ വരുന്നു എന്നോര്‍ക്കുമ്പോള്‍ തന്നെ, എന്റെ മനസ്സ് പിടക്കുമായിരുന്നു. പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് - ഞാനെന്താ ഇങ്ങനെയെന്നു.

ഒരിക്കല്‍ എന്റെ അടുത്തുള്ള ഒരു ചെക്കന്‍ ഒരു പ്രേമ ലേഖനം തന്നപ്പോള്‍ എന്നെക്കൂടാതെ അത് വായിച്ചൊരു വ്യക്തി നീയായിരുന്നു. നീ ചോദിച്ചില്ലേ അതിനെന്താ മറുപടി എഴുതാത്തതെന്ന്? അപ്പോള്‍ ഞാന്‍ നിന്നോട് പറഞ്ഞ മറുപടി നിനക്ക് ഓര്‍മ്മയുണ്ടോ? 'എന്റെ സങ്കല്‍പ്പത്തിലുള്ള കാമുഖനെക്കാള്‍ തടി കൂടുതലാണ് അവനെന്നു'. നീ അത് മനസ്സിലാക്കും എന്ന് വിചാരിച്ചിട്ടാണ് ഞാന്‍ അത്രയ്ക്ക് പറഞ്ഞത്. പക്ഷെ.........

അന്ന് പിക്ക്നിക്കിന് പോകുമ്പോള്‍ അമ്മ ചോദിച്ചു 'എന്തിനാ നിനക്ക് ഇത്ര മാത്രം ചോറ് എന്ന്' ഞാന്‍ പറഞ്ഞു. എന്റൊരു കൂട്ടുകാരിക്കും കൂടെ വേണം അമ്മെ, അവള്‍ ദൂരെ നിന്നും വരുന്നത് കൊണ്ട് ഭക്ഷണം കൊണ്ട് വരാന്‍ കഴിയില്ലായെന്നു. അന്ന് അമ്മ ഉണ്ടാക്കി തന്ന കറി കൂടാതെ ഞാനെന്റെ വകയായി ഉണ്ടാക്കിയതായിരുന്നു ആ ചട്നി. എന്റെ കൈ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കി നിന്നെ കഴിപ്പിക്കണം എന്ന് നിര്‍ബന്തമുള്ളത് കൊണ്ട് ഉണ്ടാക്കിയതായിരുന്നു അന്നത്. വാഴയിലയില്‍ ചോറ് പൊതിയുമ്പോള്‍ അമ്മ വീണ്ടും ചോദിച്ചു 'ഒരു ഇലയും കൂടെ വെച്ചൂടെ മോളെ അതില്‍, കൂട്ടുകാരിക്കും കൂടെ കഴിക്കേണ്ടതല്ലേ' എന്ന്. ഞാനത് കേള്‍ക്കാത്ത മാതിരി ഭക്ഷണം പൊതിഞ്ഞു. അങ്ങിനെ രണ്ടില അതില്‍ വെച്ചിരുന്നാല്‍ നീ മാറിയിരുന്നു കഴിക്കും. അതിനെക്കാളും ഞാന്‍ ഇഷ്ടപ്പെട്ടത് നമ്മള്‍ രണ്ടു പേരും ഒരു ഇലയില്‍ നിന്നും കഴിക്കാനായിരുന്നു. അത് കഴിക്കുമ്പോള്‍ ഓരോരുത്തരും പറഞ്ഞിരുന്ന കമെന്റ്സ് നിനക്ക് ഓര്‍മ്മയുണ്ടോ?

നീ എന്റെ ചേട്ടന്റെ കല്യാണത്തിന് വന്നിരുന്നില്ലേ, ഒരിക്കല്‍? അന്ന് ഞാന്‍ എന്റെ മൂത്ത ചേട്ടത്തി (ചേട്ടന്‍റെ ഭാര്യ) യോട് പറഞ്ഞു, ഇവനാണ് എന്റെ കക്ഷിയെന്നു. അപ്പോള്‍ ചേച്ചി പറഞ്ഞു ഇവന് തടി വളരെ കുറവാണല്ലോടീ എന്ന്. അത് നമുക്ക് തടി വെപ്പിക്കാവുന്നതല്ലേ ഉള്ളൂ ചേച്ചി എന്ന് ഞാനും.
ഓര്‍മ്മ യുണ്ടോ നിനക്ക് അന്ന് ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍, ഒരു പഴം കൊണ്ട് വന്നീട്ട് ഇത് എന്റെ വക എന്ന് പറഞ്ഞു ചേച്ചി നിനക്ക് തന്നത്? ചേച്ചി പോലും ആഗ്രഹിച്ചിരുന്നു, എന്റെ മനസ്സിലെ സ്നേഹം നിന്നോട് തുറന്നു പറയണമെന്ന്.
ഇടയ്ക്കു ചേച്ചിയും എന്നോട് ചോദിക്കാറുണ്ടായിരുന്നു 'എവിടം വരെയായി കാര്യങ്ങളെന്ന്'. അതിനും വ്യക്തമായ മറുപടി കൊടുക്കാതെ ഞാന്‍ ഒഴിഞ്ഞു മാറുമായിരുന്നു".

ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുംതാന്‍ കണ്ട സ്വപ്നത്തെ എത്രമാത്രം പ്രവിത മനസ്സില്‍ താലോലിക്കുന്നു വെന്ന് മനസ്സിലാക്കുംവിധ മായിരുന്നു അവളുടെ ഓരോ വാക്കുകളും. അവള്‍ കണ്ട സ്വപ്നത്തിന്റെ വലുപ്പം അവളുടെ വാചാലതയില്‍ ദര്‍ശിക്കുമായിരുന്നു. വീണ്ടും വീണ്ടും ആ മധുര സ്മരണകളെ അവള്‍ നെഞ്ചിലേറ്റി കൊണ്ടേ ഇരുന്നു. നഷ്ട സ്വപ്നങ്ങളാണ് എന്നറിഞ്ഞിട്ടും അവളതിനു ചിറകുകള്‍ നല്കിയിരിക്കുന്നു. ആ ചിറകിലേറി ഇന്നുമവള്‍ പറന്നു കൊണ്ടേ ഇരിക്കുന്നു. യാഥാര്‍ത്ഥ്യം ഇപ്പോഴും പ്രവിത ഉള്കൊണ്ടിട്ടില്ലേ?

എന്തായാലും വിഷയത്തിന്റെ ഗതി മാറ്റിയെ മതിയാവൂ. ഈ വിഷയം ഇനിയും സംസാരിച്ചിരിക്കുന്നത് അഭികാമ്യമല്ല എന്ന് സുനിലിനു തോന്നി. 
വിഷയം മാറ്റാന്‍ വേണ്ടി സുനില്‍ ചോദിച്ചു.
''സംസാരത്തിനിടയില്‍ നിന്നെ കുറിച്ച് ചോദിക്കാന്‍ ഞാന്‍ വിട്ടു പോയി.
നിന്റെ ഭര്‍ത്താവ് എവിടെയാണ്? എത്ര മക്കള്‍ ഉണ്ട്? എങ്ങോട്ടാണ് വിവാഹം ചെയ്തത്?

14 comments:

 1. മുഴുവന്‍ വായിച്ചു ..ആദ്യ ഭാഗം
  നന്നായി പറഞ്ഞു .

  കഥ പറഞ്ഞു തീര്കാനോ പ്രവിതയെ
  വേഗം പറഞ്ഞു വിടാനോ ഉള്ള തിരക്കില്‍
  രണ്ടാം ഭാഗം ഒരു വെറും വായന പോലെ
  തോന്നി .കുറെ എഡിറ്റിംഗ് ശ്രദ്ധിച്ചു നടത്തിയാല്‍
  അഷ്റഫിന്റെ രചനകള്‍ ഇതിലും ഭംഗി ആക്കാം.
  ആശംസകള്‍ ..

  ReplyDelete
 2. വിന്സന്റു പറഞ്ഞ അതെ കാര്യം തന്നെയാണ് എനിക്കും തോന്നിയത് ,,നല്ല രചനകള്‍ ഇനിയും എഴുതാന്‍ ആശംസ

  ReplyDelete
 3. വായിച്ചു.അഭിനന്ദനങ്ങള്‍.

  ReplyDelete
 4. സംഭാഷണത്തിലൂടെ പൂർവ്വ കഥ അനാവരണം ചെയ്യാൻ ശ്രമിച്ചപ്പോൾ "ഒരു ജലസംഭരണി പൊട്ടിയപോലെ"യുള്ള ഇരുവരുടേയും വാഗ്ദ്ധോരണിയിലും അതിനു സൗകര്യമൊരുക്കിക്കൊണ്ട് മിനി സ്ഥലം കാലിയാക്കിക്കൊടുത്തതിലുമൊക്കെ അൽപ്പം അസ്വാഭാവികത അനുഭവപ്പെട്ടു. കഥ പറഞ്ഞുതീർക്കാനുള്ള വെമ്പൽ കല്ലുകടിയായി.

  ReplyDelete
 5. വായിച്ചു..മുന്‍ പരിചയക്കാരിയെ ഒപ്പം വിട്ടിട്ട് ഭാര്യ കുട്ടികളെ കളിപ്പിക്കാന്‍ പോകുമോ..അപ്പോള്‍ ഭാര്യ മലയാളി അല്ലെ??ഇഷ്ടപ്പെട്ടു.
  ഇനിയും പോരട്ടെ ഓര്‍മ്മകള്‍...

  ReplyDelete
 6. @ente lokam (Vincent),
  @രമേശ്‌ അരൂര്‍,

  നന്ദിയുണ്ട്, ഇത് വായിച്ചതിനും വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്തിയതിനും. ഒന്നാംഭാഗം വായിച്ചപ്പോള്‍ കുറച്ചു നീളം കൂടിപ്പോയി എന്നെനിക്കു തോന്നി, അതുകൊണ്ടാണ് രണ്ടാം ഭാഗത്തില്‍ ദൃതി കാണിച്ചത്. തിരുത്താന്‍ ശ്രമിക്കാം. നിങ്ങളെ പോലോത്തവരുടെ വിലപ്പെട്ട അഭിപ്രായങ്ങളാണ്, എഴുത്തില്‍ തുടക്കക്കാരനായിട്ടുള്ള എന്‍റെ പ്രചോദനം. നിങ്ങളുടെ നിര്‍ദേശങ്ങള്‍ സസൂക്ഷ്മം വിലയിരുത്തി പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

  @സുസ്മേഷ് ചന്ത്രോത്ത്
  ഇത് വായിച്ചതിനും അഭിനന്ദനം അറിയിച്ചതിനും നന്ദിയുണ്ട്.

  @പള്ളിക്കരയില്‍
  @SHANAVAS
  കൂടെ പഠിച്ചിട്ടുള്ള ഒരു കൂട്ടുകാരിയെ, വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോള്‍, ഒരു പൊതു നിരത്തില്‍, പട്ടാപകല്‍ സമയത്ത് സംസാരിക്കാന്‍ സ്വന്തം ഭര്‍ത്താവിനു അവസരം ഒരുക്കി കൊടുത്ത ഭാര്യയുടെ പ്രവര്‍ത്തിയില്‍, അസ്വാഭാവികത ഉള്ളതായി എനിക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയത്, എന്തോ ജീവിതാനുഭവം കുറവുള്ളത്കൊണ്ടായിരിക്കാം.
  ഇവിടെ വന്നതിനും വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്.

  ReplyDelete
 7. കഥ കൊള്ളാം..... പക്ഷേ കുറേ എഡിറ്റ് ചെയ്യണം..അക്ഷരത്തെറ്റുകളും പരിശോദിക്കുക... പിന്നെ SHANAVAS പറാഞ്ഞതിന്റെ പൊരുൾ അഷറഫിന് പിടികിട്ടിയില്ലാന്ന് തോന്നുന്നൂ... ലോജിക്ക് അനുസരിച്ച്...രണ്ട് കഥാപാത്രങ്ങൾ വതോരാതെ ഇങ്ങനെ സംസാരിക്കുമ്പോൾ..അടുത്ത് നിൽക്കുന്ന ഭാര്യ വെറുതേ നിൽക്കുന്നതിലെ കല്ലുകടിയാണ ഉദ്ദേസിച്ചത്..ഒന്നുകിൽ ഭാര്യയെ കുട്ടികൾക്കൊപ്പം വിടാമായിരുന്നൂ...അല്ലെങ്കിൽ അവൾക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉൾല അവസർം കൊടുകണമായിരുന്നൂ... പിന്നെ രണ്ട്പേർ മാത്രം നിന്ന് സംസാരിക്കുന്ന ഒരു നാടകം പോലെ ഇത് തൊന്നുന്നില്ലേ....പലരും പലപ്പോഴായി പറഞ്ഞ് വച്ചിട്ട് പോയ ഒരു സംഭവം, ചിലപ്പോൾ ജീവിതമാകാം...അത് പറയുമ്പോൾ മറ്റേതെങ്കിലും സങ്കേതം ഉപയോഗിക്കാമായിരുന്ന്.... ഇനിയും എഴുതുക...മറ്റ് പ്രഗത്ഭരായവരുടെ രചനകൾ കൂടുതൽ വായിക്കുക...എല്ലാ ഭാവുകങ്ങളും...

  ReplyDelete
 8. ചന്തു സര്‍, ഞാന്‍ പരിശോധിക്കാം.
  ഒരുപാട് നന്ദിയുണ്ട് പോരായ്മകള്‍ ചൂണ്ടി കാണിക്കുന്നതിന്.

  ReplyDelete
 9. വായിച്ചു.അഭിനന്ദനങ്ങള്‍.

  ReplyDelete
 10. ''എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇത് നീ തന്നെയാണെന്ന്." സുനില്‍ പറഞ്ഞു.
  "എനിക്കും" സുനിലിന്റെ വാക്കിനെ അടിവരയിട്ടുകൊണ്ട് മിനി പറഞ്ഞു.
  ഇവിടെ ‘മിനി’യെന്നതിനു പകരം പ്രവിതയെന്നല്ലെ വേണ്ടത്?.പരിശോധിക്കുമല്ലോ?

  ReplyDelete
 11. കുറച്ചുകൂടി നന്നാക്കാനുണ്ട് കേട്ടൊ ഭായ്
  പിന്നെ കുറച്ചു അക്ഷരപിശാച്ചുകളും ഉണ്ട്

  ReplyDelete
 12. 2 ഭാഗവും വായിച്ചു. മൊത്തത്തിൽ കൊള്ളാം..രണ്ടാം ഭാഗത്തിനു അൽ‌പ്പം മിഴിവു കുറഞ്ഞോ! തോന്നലാകാം. ഇഷ്ടായി എന്നാലും

  ReplyDelete
 13. അഷറഫ് ഭായി രണ്ട് ഭാഗവും വായിച്ചു..ഒന്നാം ഭാഗത്തിൽ ചേച്ചിയുണ്ടെന്ന് പറയുന്നു..രണ്ടാം ഭാഗത്തിൽ മൂത്ത കുട്ടിയാണെന്ന് പറയുന്നു.. ശ്രെദ്ധിക്കുമല്ലോ...നല്ല കഥ എല്ലാ ആശംസകളും.

  http://manzooraluvila.blogspot.com/2011/06/blog-post.html

  ReplyDelete
 14. കഥ നന്നായി.....!! ഭക്ഷണത്തിന്‍റെ കാര്യം പറഞ്ഞു പറഞ്ഞ് എനിക്ക് വിശക്കാന്‍ തുടങ്ങി....:))

  ReplyDelete