Saturday, 21 May 2011

സ്നേഹ പൂര്‍വ്വം ചാച്ച.

                                                     "ഈ ചാച്ചാടൊരു കാര്യം. ഇന്നലെ കാണുമ്പോള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. ഇന്നിപ്പോള്‍ ഇതാ, ഭയങ്കര വിഷമത്തിലിരിക്കുന്നു. എന്തുപറ്റി ചാച്ചാക്ക്? ചാച്ചാനെ ഇങ്ങനെ കാണാന്‍ ഒരു രെസവുമില്ല. ഞങ്ങളെ കൂടെ ചിരിച്ചു കളിച്ചു നടക്കുമ്പോഴാണ് ചാച്ചാനെ ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. എന്ത് രസമായിരുന്നു അന്ന് വീഗാലാന്‍ഡില്‍ പോയപ്പോള്‍. ഒരു കൊച്ചു കുട്ടിയെ പോലെ യായിരുന്നു അന്ന് ചാച്ച. വെള്ളത്തിലും മറ്റും ഞങ്ങളെക്കാള്‍ കൂടുതല്‍ ആസ്വദിച്ചത് അന്ന് ചാച്ചയായിരുന്നു. ഞങ്ങള്‍ തന്നെ അത്ഭുതപെട്ടു പോയി അന്ന് ചാച്ചാടെ കളി കണ്ടിട്ട്. എന്തു പറ്റി ചാച്ചാ"?
        എയര്‍ അറേബ്യ വിമാനത്തില്‍ മൂന്നര മണിക്കൂര്‍ യാത്ര ചെയ്യുമ്പോഴും, അതിനു ശേഷം റൂമില്‍ വന്നപ്പോഴും എന്‍റെ മനസ്സില്‍ തത്തയുടെയും, ഷാനുവിന്റെയും ആ ചോദ്യമായിരുന്നു ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പതിമൂന്നു വയസ്സുകാരികളാണെങ്കിലും മിടുക്കികളാണ്  തത്ത എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന ഫാത്തിമയും ഷാനുവെന്നു വിളിക്കുന്ന ഷഹനാസും. ഭാര്യയുടെ ചേട്ടത്തിമാരുടെ മക്കളാണ്  രണ്ടു പേരും. പ്രായത്തില്‍ കവിഞ്ഞ പക്വതയും, തന്‍റെടവും, ബുദ്ദിയുമുള്ള തത്തയുടെയും, ഷാനുവിന്റെയും ആ ചോദ്യങ്ങള്‍ക്ക് മുമ്പില്‍, മറുപടി പറയാന്‍ കഴിയാതെ ഞാന്‍ നിശബ്ദനായി ഇരുന്നു പോയി.

"പതിനാറു കൊല്ലമായി മക്കളെ ചാച്ച ഈ ദുഃഖം അനുഭവിക്കാന്‍ തുടങ്ങിയിട്ട്. നാട്ടില്‍ വരുമ്പോള്‍ ചാച്ച കാണിക്കുന്ന ഈ സന്തോഷ പ്രകടനമുണ്ടല്ലോ, ചുരുങ്ങിയ ദിവസത്തിന് ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങുന്ന ഒരു പ്രതിയുടെ മാനസികാവസ്ഥയിലാണത്. നാട്ടില്‍ ലീവില്‍ വന്ന് ദുബായിലോട്ട് തന്നെ തിരിച്ചു പോകുമ്പോള്‍ ഓരോ തവണയും ഈ ദുഖവും മൌനവും ഉള്ളിലൊതുക്കാറാണ് പതിവു. ഓരോ തവണയും നിങ്ങളോടെല്ലാം യാത്ര പറഞ്ഞു പിരിയുമ്പോള്‍ പൊട്ടിപോകാന്‍ പരുവത്തില്‍ മനസ്സ് വിങ്ങുന്നുണ്ടാകും. ചിലപ്പോഴെല്ലാം ആ വിങ്ങല്‍ തേങ്ങലായി പുറത്തേക്കു വരാറുമുണ്ട്. ശരീരത്തില്‍നിന്നും ജീവനോടെ ഹൃദയത്തെ പറിച്ചെടുക്കുന്ന ഒരു വേദനയാണ് ആ ദുഖത്തിന്. ഇനി എന്‍റെ മക്കളോട് ചാച്ച ഒരു രഹസ്യം പറഞ്ഞോട്ടെ 'വിമാനം പറന്നുയരാന്‍ സമയത്ത് അറിയാതെ മനസ്സില്‍ മോഹിച്ചു പോയിട്ടുണ്ട്, ഈ വിമാനമൊന്ന് താഴേക്കു വീണിരുന്നുവെങ്കിലെന്നു'. ഒരു നിമിഷം കൊണ്ട് കഴിയുമല്ലോ എല്ലാം. ഇത്രക്കും വലിയ ദുഃഖം പേറി ജീവിക്കുന്നതിനേക്കാള്‍ നല്ലതായിരിക്കും ഒരുപക്ഷെ അതെന്നു. 
കുടുംബവും നാടുമായി ഒരുപാട് ബന്ധം പുലര്‍ത്തുന്നതുകൊണ്ടോ, അല്ലെങ്കില്‍ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടോ എന്നറിയില്ല, വേര്‍പിരിയലിന്റെ ദുഃഖം ഇന്നും ഇത്ര ശക്തിയോടെ അനുഭവിക്കുന്നത്.
കൂകി പാഞ്ഞു പോകുന്ന തീവണ്ടി കണ്ടിട്ടില്ലേ? എന്തു വേഗതയില ആ തീവണ്ടി പോകുന്നത്, അല്ലെ? ശബ്ദവും ഉണ്ടാക്കുന്നുണ്ട്. പക്ഷെ ആളിക്കത്തുന്ന തീയിനെ ഉള്ളില്‍ ഒതുക്കിയിട്ടാണ് ആ കൂകി പായല്‍. ആ കൂകി പായലിനോടു ഏകദേശം അടുത്തു വരും ചാച്ച അന്ന് വീഗാലാന്‍ഡില്‍ കാണിച്ച തുള്ളിച്ചാട്ടം.
ജീവപര്യന്തം ശിക്ഷയായാല്‍ പോലും, ആ പ്രതിക്ക് പതിനാലു വര്‍ഷം തടവ്‌ അനുഭാച്ചാല്‍ മതി. അതിനു ശേഷം തന്‍റെ വീട്ടുകാരെയും, കുടുംബക്കാരെയും, നാട്ടുകാരെയും കണ്ടു സ്വന്തം നാട്ടില്‍ സ്വതന്ത്രമായി ജീവിക്കാം. എന്നാല്‍ പതിനാറു വര്‍ഷമായിട്ടും, എന്ന് തീരും എന്നറിയാത്ത ഒരു പ്രവാസ ജയിലില്‍ ജീവിക്കുകയാണ് ഇന്നും ചാച്ച. എന്തൊക്കയോ നേടി എന്ന് സ്വയം അഹങ്കരിക്കുമ്പോഴും, ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങളുടെ കഥകള്‍ മാത്രമേ, ചാച്ചാക്ക് മനസ്സില്‍ വരുന്നുള്ളൂ.
മുപ്പത്തിഅഞ്ചാമത്തെ വയസ്സിലെ, പതിനാറു വര്‍ഷത്തിന്‍റെ നഷ്ടക്കഥ. 
പ്രവാസികള്‍ സാധാരണ തമാശയിലൂടെ പറയാറുണ്ട്‌ - വിസ കിട്ടാന്‍ നേര്‍ച്ചയായി ഒരു യാസീന്‍ (വി: ഖുര്‍ആനിലെ ഒരദ്ധ്യായം) പാരായണം ചെയ്തു. തിരിച്ചു പോകാന്‍ ഖത്തം (വി:ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുക) ഓതി കാത്തിരിക്കുകയാണ് എന്ന്.

'എങ്കില്‍ ഇങ്ങോട്ട് തിരിച്ചു പോന്നു കൂടെ' എന്ന് സ്വാഭാവികമായും ചാച്ചാട് ചോദിക്കാം. ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ കഴിയാത്ത ഒരു ചോദ്യമാണത്. ചാച്ചാക്ക് എന്ന് മാത്രമല്ല, ലക്ഷ ക്കണക്കിന് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗത്തിനും ഉത്തരം കിട്ടാത്ത ഒരു ചോദ്യം. പതിനാറു വര്‍ഷം മുമ്പ് ചാച്ച ഗള്‍ഫില്‍ വരുമ്പോള്‍, രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയ്‌താല്‍ പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കണ്‍മുമ്പില്‍ ഉണ്ടായിരുന്നത് എങ്കില്‍, ഇന്ന് മുപ്പതു വര്‍ഷം ജോലി ചെയ്താലും പരിഹാരം കാണുമോയെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത പ്രശ്നങ്ങളാണ് കണ്മുമ്പില്‍ ഉള്ളത്.

'അതെല്ലാം ചാച്ചാടെ ഒരു അത്യാഗ്രഹമാണെന്ന്' നിങ്ങളുടെ കുഞ്ഞു മനസ്സില്‍ ഒരു ചെറുചോദ്യമായി അവശേഷിക്കുന്നു വെങ്കില്‍ ചാച്ച വീണ്ടും മൌനം പാലിക്കാം. കാരണം, വര്‍ദ്ദിച്ചു വരുന്ന ജീവിത ചിലവും, പ്രവാസംകൊണ്ട് നേടി എന്ന് ചൂണ്ടി കാണിക്കാന്‍ ഒന്നും ഇല്ലാത്തതും, പ്രത്യേകിച്ചൊരു ജോലി നാട്ടില്‍ ചെയ്തു പരിചയമില്ലാത്തതുമായ ചാച്ച നാട്ടില്‍ തിരിച്ചു വന്നാല്‍ എന്തു ചെയ്തു ജീവിക്കും? 
എങ്കില്‍ ഈ പതിനാറു വര്‍ഷം ചാച്ച എന്തു ചെയ്തു ഗള്‍ഫില്‍ ?
അതിനും ഒറ്റവാക്കില്‍ ഉത്തരമില്ല ചാച്ചാക്ക്. എന്തൊക്കയോ ചെയ്തു. ഈ പ്രവാസ ജീവിതത്തില്‍, അനാവശ്യമായി ഒരു രൂപ പോലും ചിലവഴിച്ചതായി ചാച്ച ഓര്‍ക്കുന്നില്ല. ഒരു ബീഡി പോലും ചാച്ച വലിക്കാറില്ല. 
ഒരു പ്ലാനിംഗ് ഇല്ലാതെ ജീവിച്ചു എന്ന് വേണമെങ്കില്‍ സ്വയം കുറ്റപ്പെടുത്താനെന്നോണം ചാച്ച സമ്മതിക്കാം. കണ്മുമ്പില്‍ കാണുന്ന പ്രശ്നമെന്താണോ, അതിനു പരിഹാരം കണ്ടെത്താനാണ്‌ മുന്‍ഗണന കൊടുക്കാറു എന്നും സ്വയം സമ്മതിക്കാം. സഹായം അഭ്യര്‍ഥിച്ചു വരുന്നവരെ സഹായിക്കാന്‍ കഴിയുന്ന വേളയിലൊന്നും നിരാശപ്പെടുത്തിയിട്ടില്ല എന്നതും സത്യം.
ഇതിനപ്പുറം മറ്റൊന്നില്ല ചൂണ്ടി കാണിക്കാന്‍ ഈ നഷ്ടകഥക്ക് കാരണമായി.

ഹൃദയ പൂര്‍വ്വം ചാച്ച.

54 comments:

 1. പ്രവാസ നൊമ്പരങ്ങള്‍ മനസ്സില്‍ തട്ടും വിധം പറഞ്ഞു.
  വെറുതെ ഒരു വിങ്ങല്‍......

  ReplyDelete
 2. ഒരു നല്ല ശതമാനം പ്രവാസികളുടെ അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന കഥ.നന്നായി പറഞ്ഞു.ആശംസകള്‍.

  ReplyDelete
 3. പ്രവാസികള്‍ സാധാരണ തമാശയിലൂടെ പറയാറുണ്ട്‌ - വിസ കിട്ടാന്‍ നേര്‍ച്ചയായി ഒരു യാസീന്‍ (വി: ഖുര്‍ആനിലെ ഒരദ്ധ്യായം) പാരായണം ചെയ്തു. തിരിച്ചു പോകാന്‍ ഖത്തം (വി:ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുക) ഓതി കാത്തിരിക്കുകയാണ് എന്ന്.

  ഈ തമാശ വായിച്ചപ്പോള്‍ നൊന്തു പോയി..

  ReplyDelete
 4. അതെ ചാച്ചയെപ്പോലെ, ചിന്തിക്കാന്‍ മാത്രം
  കഴിയുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ ..
  എന്ത് നേടി എന്നാല്‍ അറിയില്ല ...എന്നാപിന്നെ പോന്നൂടെ
  എന്ന് ചോദിച്ചാല്‍ അതും അറിയില്ല .എന്നിട്ടോ ?? എന്ന
  ചോദ്യം അപ്പോഴും ബാകി ..നന്നായി പറഞ്ഞു അഷ്‌റഫ്‌
  ഈ മനസ്സിന്റെ വിങ്ങല്‍ ..ആശംസകള്‍ ...

  ReplyDelete
 5. വിസ കിട്ടാന്‍ നേര്‍ച്ചയായി ഒരു യാസീന്‍ പാരായണം ചെയ്തു, തിരിച്ചു പോകാന്‍ ഖത്തം ഓതി കാത്തിരിക്കുന്ന പ്രവാസികളുടെ
  അവസ്ഥ ശരിക്കും നൊമ്പരപ്പെടുത്തുന്നു.... എത്രയും വേഗം കുടുംബത്തോടൊപ്പം ജീവിക്കാന്‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ....

  ReplyDelete
 6. ഹ്മം.... പ്രവാസത്തി‌റെ നൊമ്പരങ്ങള്‍.
  ചാച്ചയുടെ അനുഭവത്തില്‍ നിന്നും നന്നായി പറഞ്ഞു. അത് പ്രവാസികളില്‍ ഭൂരിഭാഗം പേരുടേയും അവസ്ഥതന്നെ.
  ഖത്തമോതുന്ന ആ സംഭവം ആദ്യായി കേള്‍ക്കുകയാണെങ്കിലും..... അതിന്‍‌റെ പൊരുള്‍ വേദനിപ്പിക്കുന്നത് തന്നെ.

  മറ്റൊരു ചെറിയ കാര്യം; ഒരു പതിമൂന്നു വയസ്സുകാരിയോടുള്ള സംഭാഷണം എന്നതിനേക്കാള്‍ ആത്മഗതമാണ് ചേരുക എന്ന് തോന്നി. വീണ്ടും കാണാം.

  ReplyDelete
 7. ചാച്ച.. പ്രവാസിയുടെ മലയാളീ രൂപം.

  ReplyDelete
 8. ഹ്രസ്വമെങ്കിലും സമഗ്രം.......നന്ദി!

  ReplyDelete
 9. ഈ കഥ എന്റെയും കൂടെയാണ്...

  ReplyDelete
 10. സ്നേഹപൂര്‍വ്വം , ഒപ്പ്.

  ReplyDelete
 11. "......ഗള്‍ഫില്‍ വരുമ്പോള്‍,രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയ്‌താല്‍ പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കണ്‍മുമ്പില്‍ ഉണ്ടായിരുന്നത് എങ്കില്‍, ഇന്ന് മുപ്പതു വര്‍ഷം ജോലി ചെയ്താലും പരിഹാരം കാണുമോയെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത പ്രശ്നങ്ങളാണ് കണ്മുമ്പില്‍ ഉള്ളത്..... "
  മലയാളിയുടെ ജീവിത നിലവാരവും ആശയാഗ്രഹങ്ങളും മലയോളം വളര്‍ന്നു,ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മുന്തിയ ജീവിതശൈലിയുടെ ഉടമയാണ് മലയാളി. വിശ്വസിച്ചാലും ഇല്ലങ്കിലും അതാണ് സത്യം, അതിന് ഇതെ പോലെ ബലിയാടായി കുറെ "ചാച്ചാ"മാരും......

  ReplyDelete
 12. ഹാഷിം മെയില്‍ അയച്ചതുകൊണ്ടാണ് ഞാനീ പോസ്റ്റ്‌ കണ്ടത്,ഒരു പ്രവാസിയുടെ ശെരിയായ ചിത്രം ഇവിടെ കണ്ടു, നന്നായി അഷറഫ്‌ ഭായ്..കൂടുതല്‍ പ്രതീക്ഷകളോടെ .

  ReplyDelete
 13. ഹാഷിം വഴി എത്തിയതാണിവിടെ ....
  പ്രവാസ ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന നേര്‍ക്കാഴ്ച കണ്ണു നനയിക്കുന്നു സഹോദരാ....

  ReplyDelete
 14. പ്രവാസജീവിതത്തിന്റെ ശരിയായ ഒരു ചിത്രം.
  നന്നായിരിക്കുന്നു,

  ReplyDelete
 15. ഇതിലൂടെ വരാനും വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്താനും സമയം കണ്ടെത്തിയ
  ലീല എം ചന്ദ്രന്‍..
  SHANAVAS
  mayflowers
  ente lokam
  Lipi Ranju
  ചെറുത്*
  കൂതറHashimܓ
  subanvengara-സുബാന്‍വേങ്ങര
  അലി
  ajith
  ishaqh ഇസ്‌ഹാക്
  മാണിക്യം
  സിദ്ധീക്ക..
  കുഞ്ഞൂസ് (Kunjuss)
  mini//മിനി

  എല്ലാവരോടും നന്ദി പറയുന്നു. പലര്‍ക്കും ഈ ബ്ലോഗ്‌ പരിചയപ്പെടുത്തി കൊടുത്ത ഹാഷിം ഭായിയോട് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി പ്രത്യേകം അറിയിക്കുന്നു.

  ReplyDelete
 16. ഇത് മിക്കവാറും എല്ലാ പ്രവാസികളുടെയും കഥ..ഞാനും ഈ ചാച്ചയെപോലെ അല്ലെ എന്ന് ഇത് വായിക്കുന്ന ഓരോ പ്രവാസിക്കും തോന്നലുണ്ടാക്കാന്‍ കഴിയുമ്പോള്‍ ഈ പോസ്റ്റ്‌ ഒരു വിജയമാകുന്നു..

  നന്നായി പറഞ്ഞു...അഭിനന്ദന്ദങ്ങള്‍..

  ഹാഷിം തന്ന ലിങ്ക് വഴി എവിടെ എത്തി..നന്ദി ഹാഷിം..തിരഞ്ഞെടുത്ത ലിങ്കുകള്‍ തരുന്നതില്‍ ഹാഷിം എന്നും ശ്രദ്ധ കാണിക്കുന്നു എന്നും കൂടി പറയട്ടെ...

  ReplyDelete
 17. എനിക്കും പരിചയമുള്ള ഒരുപാട് ചാച്ചമാര്‍ ഞങ്ങള്‍ക്ക് ചുറ്റുമുണ്ട്,നന്നായി എഴുതി ആശംസകള്‍

  ReplyDelete
 18. തത്വമസി!
  ഒരോ പ്രവാസിയുടേയും നേര്‍ചിത്രം!
  നന്നായി പറഞ്ഞു!!!

  ReplyDelete
 19. കണ്ണുനീര്‍ കൊണ്ടെഴുതിയ ഈ വരികള്‍ക്ക് ഉപ്പുരസമാണ്‌..എഴുത്ത് ഹൃദയ സ്പര്ശിയായെന്നു പറയാതെ വയ്യ..

  ReplyDelete
 20. "പതിനാറു വര്‍ഷം മുമ്പ് ചാച്ച ഗള്‍ഫില്‍ വരുമ്പോള്‍, രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയ്‌താല്‍ പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കണ്‍മുമ്പില്‍ ഉണ്ടായിരുന്നത് എങ്കില്‍, ഇന്ന് മുപ്പതു വര്‍ഷം ജോലി ചെയ്താലും പരിഹാരം കാണുമോയെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത പ്രശ്നങ്ങളാണ് കണ്മുമ്പില്‍ ഉള്ളത്."

  You said it.

  Nice Post.

  ReplyDelete
 21. Good post Ashraf! Keep it up. Unfortunately, our social set up is to be blamed.There is a saying..Indians are living poor and dying rich.

  There are thousands of employees working abroad to meet their basic needs I agree...but many more are struggling to meet the extravagance at home...like... dowry.

  ReplyDelete
 22. നല്ല എഴുത്തിന് എന്റെ മനസ്സ് തൊട്ട അഭിനന്ദനം..“പ്രഘടനമുണ്ടല്ലോ‘ പ്രകടനം അല്ലേ ശരി....

  ReplyDelete
 23. പതിനാറു വര്‍ഷം മുമ്പ് ചാച്ച ഗള്‍ഫില്‍ വരുമ്പോള്‍, രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയ്‌താല്‍ പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കണ്‍മുമ്പില്‍ ഉണ്ടായിരുന്നത് എങ്കില്‍, ഇന്ന് മുപ്പതു വര്‍ഷം ജോലി ചെയ്താലും പരിഹാരം കാണുമോയെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത പ്രശ്നങ്ങളാണ് കണ്മുമ്പില്‍ ഉള്ളത്.

  ശരിയാണ് :)
  നന്നായിട്ടുണ്ട് എഴുത്ത്, ആശംസകള്‍
  പ്രകടനം ശ്രീ ചന്തു നായര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

  ReplyDelete
 24. എന്ത് പറയാനാ ചാച്ചാ ..ഓര്‍ക്കുമ്പോള്‍ വിഷമം കൂടുന്നു ..

  ReplyDelete
 25. നല്ല എഴുത്ത്...ഒരുപാട് വിഷമിപ്പിച്ചു....പ്രവാസികള്‍ വെളുക്കെ ചിരിക്കുമ്പോള്‍ അതിനുള്ളിലെ നൊമ്പരം അറിയാറില്ല....

  ReplyDelete
 26. ഇതിലൂടെ വരാനും വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്താനും സമയം കണ്ടെത്തിയ
  Villagemaan
  അനുരാഗ്
  വാഴക്കോടന്‍ ‍// vazhakodan
  Jazmikkutty
  പള്ളിക്കരയില്‍
  Naushad
  ചന്തു നായര്‍
  നിശാസുരഭി
  രമേശ്‌ അരൂര്‍.
  എല്ലാവരോടും നന്ദി പറയുന്നു.

  ReplyDelete
 27. ഒരൊപ്പ് എന്റേയും..

  ReplyDelete
 28. പ്രവാസ ജീവിതം ശരിക്കും വരച്ചിട്ടിരിക്കുന്നൂ...!

  ReplyDelete
 29. ഈ കഥ ഓരൊ പ്രവാസികളുടേതുമാണ്.

  ReplyDelete
 30. This comment has been removed by a blog administrator.

  ReplyDelete
 31. ഇത് തന്നെയല്ലെ പ്രവാസം . തന്റെ കണ്ണീരു കാണാതെ മറ്റുള്ളവരുടെ കണ്ണീരു തുടക്കുന്നവൻ.. എല്ലാം നേടിയെന്നു സ്വന്തത്തോട് പറയാൻ മുന്നിലൊന്നും കാണാതെ കഷ്ട്ടപ്പെടുന്നവൻ .. എല്ലാം മതിയാക്കി തിരികെ പോരുമ്പോൾ ജീവിതത്തിന്റെ യവ്വനവും പ്രിയതമതയോടൊപ്പമുള്ള ജീവിതവുമെല്ലാം വെറും സ്വപ്നത്തിൽ മാത്രം.. അവശേഷിച്ച് ..തലയിൽ നരബാധിച്ച് വെള്ളിരോമങ്ങളും നമ്മെ നോക്കി നിരാശയോടെ ചിരിച്ചുകാണിക്കുന്ന ചുക്കി ചുളിഞ്ഞ ശരീരവും മാത്രം നമുക്ക് സ്വന്തം... പ്രവാസി=പ്രയാസി.. ആശംസകൾ..

  ReplyDelete
 32. പോസ്റ്റ്‌ മനസ്സില്‍ തട്ടി...

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/

  ReplyDelete
 33. ഇതിലൂടെ വരാനും വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്താനും സമയം കണ്ടെത്തിയ
  നികു കേച്ചേരി
  മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
  ബെഞ്ചാലി
  ഉമ്മു അമ്മാര്‍
  Jenith Kachappilly
  എല്ലാവരോടും നന്ദി പറയുന്നു.

  ReplyDelete
 34. സ്വര്‍ഗ്ഗം തേടിയുള്ള യാത്ര പലപ്പോഴും നികത്താനാവാത്ത നഷ്ടമാകുന്നുണ്ട് പ്രവാസിക്ക്.

  ReplyDelete
 35. വല്ലാതെ വിഷമിപ്പിച്ചല്ലോ.. :(

  ReplyDelete
 36. താങ്ങളുടേതുപോലുള്ള പ്രവാസികളുടെ അനുഭവങ്ങള്‍ വായിക്കുമമ്പോള്‍ ഞങ്ങള്‍ എത്ര ഭാഗ്യവാന്മാരാണെന്ന് തോന്നിപോകുന്നു..വായിച്ചു സന്തോഷം

  ReplyDelete
 37. ഞാനും ഒരു പ്രവാസിയാണ്
  മരണത്തിനും ജീവിതത്തിനും
  ഇടയിലുള്ള ട്രിപ്പീസുകളിയാണ് പ്രവാസിയുടെ ജീവിതം
  പ്രവാസ നൊമ്പരം ക്രത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞു

  ReplyDelete
 38. ഒരു ശരാ ശരി പ്രാവാസിയുടെ ദുഃഖം നന്നായി എയുതി
  എന്‍റെ ഇളയ മോളെയും തത്ത എന്ന് തന്നെയാ വിളിക്കുന്നത്

  ReplyDelete
 39. വരികൾ വായിക്കുകയല്ല മറിച്ച് അനുഭവിക്കുകയാരുന്നു അഷറഫ് ഭായ്...:(

  ReplyDelete
 40. ഒരു പ്രവാസ ചിന്ത..!
  ഓരോപ്രവാസിയും ഈ ചാച്ചയാണ്..!ഒരുകാല്‍ ഉയര്‍ത്തുമ്പോള്‍ മറുകാല്‍ ആഴത്തില്‍ പുതയുന്ന നിലയില്ലാ കയത്തിലാണ് നില്‍പ്പ്..!മെഴുതിരിപോലെ മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം എരിഞ്ഞില്ലാതാവുന്ന പാവങ്ങള്‍..!
  കഥ ഇഷ്ടായി മാഷേ..!
  ആശംസകള്‍..!

  ReplyDelete
 41. അളിയാ എത്ര കാലമായി കണ്ടിട്ട്
  നമ്മുടെ വീരപ്പനും ചോട്ടാരാജനും മുട്ട കച്ചവടവും മറ്റും പ്രവാസം നമുക്ക്‌ നല്‍കിയ നല്ല ഓര്‍മ്മകള്‍ തന്നെയാണ് ഇങ്ങിനെ കണ്ടു മുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം
  വളരെ നന്നായി എഴുതി നാഥന്‍ അനുഗ്രഹിക്കട്ടെ
  netaziz@gmail.com
  +968 99089359
  http://mudrakal.blogspot.com/

  ReplyDelete
 42. 'വിമാനം പറന്നുയരാന്‍ സമയത്ത് അറിയാതെ മനസ്സില്‍ മോഹിച്ചു പോയിട്ടുണ്ട്, ഈ വിമാനമൊന്ന് താഴേക്കു വീണിരുന്നുവെങ്കിലെന്നു'.

  ഇതു വേറെ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ?
  ഇതു ഞാൻ മുൻപ്‌ വായിച്ചിട്ടുണ്ട്‌. താങ്കളുടെ ബ്ലോഗ്ഗിൽ തെന്നെയാണോ എന്നറിയില്ല..
  അതോ ആരോ അയച്ച ഇമെയിലിൽ ആയിരുന്നോ ?

  ReplyDelete
 43. പ്രവാസികളുടെ നൊമ്പരം മനസ്സില്‍ തട്ടും വിധം പറഞ്ഞു..പ്രവാസികളുടെ കഷ്ടപാടുകളെ കുറിച്ച് ഒരു പോസ്റ്റില്‍ ഞാന്‍ കമന്റ്‌ ഇട്ടപ്പോള്‍ ആരോ ചോദിച്ചിരുന്നു ഞങ്ങളൊന്നും പറഞ്ഞില്ലല്ലോ അങ്ങോട്ട്‌ പോകാന്‍ എന്ന്..ആ ചോദ്യത്തിനുള്ള ഉത്തരവും ഇവിടെ ഉണ്ട്.. ആശംസകള്‍ ഇക്ക.

  ReplyDelete
 44. ചാച്ച ഒരു നൊമ്പരമായി... നന്നായി കഥ പറഞ്ഞു. ആശംസകള്‍.

  ReplyDelete
 45. മനസ്സ്‌ വായിക്കുന്നത് പോലെ തോന്നി. പ്രവാസികളുടെ വേദന മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ അസ്വസ്ഥത ഉണ്ടായി വായിച്ചപ്പോള്‍.

  ReplyDelete
 46. പ്രവാസ ജീവിതത്തിന്‍റെ നൊമ്പരങ്ങള്‍ മനസിലാക്കാന്‍, പ്രവസികളല്ലാത്ത പലര്‍ക്കും ഈ പോസ്റ്റ്‌ ഉപകാരപ്പെട്ടു കാണും... അതെനിക്ക് ഉറപ്പുണ്ട്!!

  ഇതുപോലെ മനസ്സില്‍ തട്ടുന്ന എഴുത്ത് തുടരട്ടെ...

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/

  ReplyDelete
 47. ഞാനും പ്രവാസിയാണ് .
  ചാച്ചയുടെ വിശേഷങ്ങള്‍ എന്റെതും കൂടിയാണ്
  പക്ഷെ നമ്മള്‍ ജീവിതത്തെ ഒന്ന് കൂടി ചിട്ട പ്പെടുതെണ്ടിയിരിക്കുന്നു .

  ReplyDelete
  Replies
  1. സത്യമാണ്. നമ്മള്‍ ജീവിതത്തെ ചിട്ടപ്പെടുത്തിയെ മതിയാവൂ. എല്ലാ പ്രാവശ്യവും നാട്ടില്‍നിന്നും വരുമ്പോള്‍ അങ്ങിനൊരു തീരുമാനവും എടുക്കാറുണ്ട്, പക്ഷെ നടപ്പില്‍ വരുത്താന്‍ കഴിയാറില്ലായെന്ന് മാത്രം. ഇനി അത് നടപ്പില്‍ വരുത്തിയെ മതിയാവൂ. അല്ലെങ്കില്‍, ദുനിയാവും ആഖിറവും ഇല്ലാത്ത ഒരു വിഭാഗത്തെ കുറിച്ച് പറയുന്നപോലെ ഗള്‍ഫും നാടും ഇല്ലാത്ത ഒരു വിഭാഗമായിട്ടു മാറും നമ്മള്‍.

   Delete
 48. അഷറഫ് ഇക്കാ... എഴുത്ത് നന്നായിട്ടുണ്ട് , ആശംസകള്‍ . . . .

  ReplyDelete
  Replies
  1. സന്തോഷം, ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും.

   Delete
 49. മനസ് വിങ്ങി ഇവിടെ ജീവിക്കുന്ന ഓരോ പ്രവാസിയും ഈ അവസ്ഥയിലൂടെ കടന്നു വരുന്നവരാണ്. നന്നായി പറഞ്ഞു. നാടും നാട്ടിലെ സ്ഥിര താമസവും എന്നും മരുഭൂമിയിലെ മരുപ്പച്ച പോലെ അകന്നു പോവുന്നു. അതാണ്‌ വര്‍ധിച്ചു വരുന്ന ജീവിത ചിലവുകള്‍ നമ്മെ ഇത്തരം തീരുമാനതിലെതിക്കുന്നത്.

  ReplyDelete
 50. ഇക്കാ...

  എഴുത്ത് നന്നായിട്ടുണ്ട് ,

  ആശംസകള്‍

  ReplyDelete
 51. വിടപറയുമ്പോള്‍ നനയാത്ത നയനങ്ങളുണ്ടോ... Parting is always Paiful

  ReplyDelete