Friday 14 October 2011

ഞാന്‍ നിസ്സഹായന്‍............

                                      "എന്നിലുള്ള പിതാവിനെ ആരും തിരിച്ചറിഞ്ഞല്ലയോ? മജ്ജയും മാംസവുമുള്ള ഒരു പച്ച മനുഷ്യനാണ് ഞാനും എന്ന സത്യം എന്തെ ആരും മനസ്സിലാക്കാതെ പോയി? അതോ എല്ലാവരും മനസ്സിലാക്കിയിട്ടും മനസ്സിലാവാത്ത ഭാവം നടിച്ചതാണോ എന്റെ മുന്നില്‍? തുടിക്കുന്ന ഒരു ഹൃദയവും പിടക്കുന്ന ഒരു മനസ്സുമായിട്ടല്ലേ ഞാനീ യാത്ര പുറപ്പെട്ടത്‌? എന്തെ എന്റെ മനസ്സ് കാണാന്‍ ആരും തയ്യാറായില്ല? ഏറ്റവും അടുത്തവര്‍ പോലും ഈ യാത്രയാണ് നിനക്ക് അഭികാമ്യം  എന്ന് ഉപദേശിക്കുമ്പോള്‍ വിങ്ങി പൊട്ടുകയായിരുന്നില്ലേ എന്റെ മനസ്സ്? 


സാധാരണക്കാരില്‍നിന്നും തീര്‍ത്തും വ്യത്യസ്തരാണോ ഈ പ്രവാസികള്‍? ദുഃഖം താങ്ങാനും സഹിക്കാനും പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ഒരു വിഭാഗത്തിന്റെ പേരാണോ 'പ്രവാസി' ? ഇന്ന് തിരിച്ചു പോയില്ലെങ്കില്‍ വിസയുടെ കാലാവധി തീരും എന്ന് ഉപദേശിക്കുന്നവര്‍, ഞാനും എന്റെ മകനും തമ്മിലുള്ള സ്നേഹത്തെയും ബന്ധത്തെയും കുറിച്ച് ഓര്‍ക്കാതെ പോയതാണോ"?


മക്കള്‍ എന്നും എന്റെ ദൗര്‍ബല്യമായിരുന്നു . ഓരോ പോക്കിലും ഞാന്‍ തയ്യാറെടുപ്പ് നടത്താറുള്ളത് എന്റെ മക്കളെ എങ്ങിനെയെല്ലാം സന്തോഷിപ്പിക്കാം എന്നതിലായിരുന്നു. നാട്ടില്‍ എന്റെ മക്കളുമൊത്തുള്ള ഓരോ നിമിഷവും എന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളായിരുന്നു. പുറത്തു എവിടെ ഞാന്‍ പോകുന്നുണ്ടെങ്കിലും എന്റെ മക്കളും കൂടെ ഉണ്ടായിരുന്നു. അവരുടെ ആഗ്രഹമായിരുന്നു ഒരു പള്‍സര്‍ (ബൈക്ക് ) വാങ്ങുക എന്നത്. അവരുടെ ആഗ്രഹങ്ങളും   നിര്‍ദ്ദേശങ്ങളും അനുസരിച്ച്  മാത്രമായിരുന്നു ഞാനത് ഓടിച്ചിരുന്നത്. രണ്ടു മാസത്തിനു സ്കൂള്‍ ബസ്സ്‌  പോലും അവര്‍ ഒഴിവാക്കി, എന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യാന്‍ വേണ്ടി. ഈ രണ്ടു മാസം കൊണ്ട് ഏതെല്ലാം സ്ഥലങ്ങളില്‍ ഞാനവരുമായി ബൈക്കില്‍ യാത്ര ചെയ്തു. ശരിക്കും അവര്‍ ആഘോഷിക്കുക്കയായിരുന്നു എന്റെ ഈ പ്രാവശ്യത്തെ വരവ്, ഞാനും. നാളെ ഖത്തറില്‍ ഞാന്‍ ഇറങ്ങിയില്ലെങ്കില്‍ എന്റെ വിസയുടെ കാലാവധി തീരും. അതുകൊണ്ട് മുന്‍കൂട്ടി തീരുമാനിച്ച ആ ദിവസം (ഇന്ന്) ഒട്ടും താല്‍പര്യമില്ലാതെ യാണെങ്കിലും എനിക്ക് തിരിച്ചു പോയെ മതിയാവൂ.  

പന്ത്രണ്ടു വയസ്സുകാരനായ എന്റെ മകന്‍ ബിലു (ബിലാല്‍) സ്കൂളില്‍ പോലും പോകാതെ ബൈക്ക് അകത്തു കയറ്റി വെക്കാന്‍ വേണ്ടി തുടച്ചു വൃത്തിയാക്കി. അവന്‍ എവിടെനിന്നോ മേടിച്ചു കൊണ്ട് വന്ന ഗ്രീസ് വണ്ടിയില്‍ പുരട്ടുമ്പോഴാണ് ഞാന്‍ എത്തിയത്.  പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഞാന്‍ കേട്ടത് ബിലുവിന്റെ നിലവിളി യായിരുന്നു. എന്ത് സംഭവിച്ചു എന്നറിയാതെ ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു നിന്നപ്പോള്‍ രക്തം ചീറ്റുന്ന കയ്യുമായി തളര്‍ന്നു വീഴുന്ന എന്റെ മകനെയാണ് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍, വേര്‍പ്പെട്ടു കിടക്കുന്ന എന്റെ മോന്റെ രണ്ടു വിരലുകള്‍ തറയില്‍ കണ്ടു. എനിക്ക് ചുറ്റും ഒരു ഇരുട്ട് പടരുന്നതായി തോന്നി. കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെടുന്നതുപോലെ. പരിപൂര്‍ണ്ണമായും നഷ്ടപ്പെട്ട്കൊണ്ടിരിക്കുന്ന എന്റെ ശരീരത്തിന്റെ ശക്തി തിരിച്ചെടുക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു. തറയില്‍നിന്നും താങ്ങിയെടുത്ത എന്റെ മോനെ എന്ത് ചെയ്യണമെന്നറിയാതെ  നിലവിളിച്ചു. ആരൊക്കയോ ഓടി വന്നു എന്നെയും മകനെയും കാറില്‍ കയറ്റി.



ഒരു നിമിഷത്തെ അശ്രദ്ദകൊണ്ട് എന്റെ മകന്റെ ശരീരത്തിലെ രണ്ടു വിരലുകള്‍ വേര്‍പ്പെട്ടു പോയല്ലോ എന്നോര്‍ത്തപ്പോള്‍ ഞാനൊരു ഭ്രാന്തനായി മാറുന്നതായി  എനിക്ക് തോന്നി. എന്റെ തലകൊണ്ട് ഞാന്‍ അതിശക്തം കാറിന്റെ ഡോറില്‍ ഇടിച്ചു. പോകുന്ന സമയമറിയാന്‍ ആരോ എന്നെ ഫോണില്‍ വിളിച്ചപ്പോള്‍, മൊബൈല്‍ വെളിയിലേക്ക് വലിച്ചെറിഞ്ഞു ഞാന്‍.  



ഒരു വിരലെ തുന്നി ചേര്‍ക്കാന്‍ സാധിക്കുള്ളോ എന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞപ്പോള്‍ വീണ്ടും തളര്‍ന്നു പോയി. മൂന്നു മണിക്കൂര്‍ വേണ്ടി വരും ഓപറേഷന്‍ ചെയ്തു തീരാന്‍ എന്നും ഡോക്ടര്‍ പറഞ്ഞു. ഓപറേഷന്‍ തിയ്യറ്ററിലേക്ക് കെട്ടി പൊതിഞ്ഞ കയ്യുമായി കൊണ്ട് പോകുന്ന എന്റെ മോനെ ഞാന്‍ നിസ്സഹായതോടെ നോക്കി നിന്നു. 



എന്നാല്‍ എന്റെ മോന്റെ ഓപറേഷന്‍ കഴിഞ്ഞു പുറത്തുകൊണ്ടു വരുന്നത് വരെ അവിടെ തുടരാന്‍ പോലും എന്നിലുള്ള പ്രവാസിക്ക് അനുവാദമില്ലായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ പുറപ്പെടണം എന്ന്, എനിക്ക് ഏറ്റവും അടുത്തവര്‍ വന്നു കാതില്‍ പറഞ്ഞപ്പോള്‍, പൊട്ടികരയാനെ എനിക്ക് തോന്നിയത്. പരിസരം മറന്നു ഞാന്‍ നിലവിളിച്ചു. വെറും ഒരു പണം സമ്പാദിക്കാനുള്ള  പ്രവാസി മാത്രമല്ല ഒരു പിതാവും കൂടിയാണ് ഞാന്‍ എന്ന സത്യം  പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയാതെ പോയോ  എന്ന് ഞാന്‍ സംശയിച്ചു.................................................................

ഇത്രയ്ക്കു പറഞ്ഞു,
ഇവിടെ ഞാന്‍ എന്ത് നിലപാട് സ്വീകരിക്കണമായിരുന്നു എന്ന് ഖത്തറിലേക്കുള്ള വിമാനം കാത്തിരിക്കുന്നതിനിടയില്‍ ഷാജുക്ക എയര്‍പോര്‍ട്ടില്‍ വെച്ച് എന്നോട് ചോദിച്ചപ്പോള്‍, ഉത്തരം പറയാന്‍ ഞാന്‍ പ്രയാസപ്പെടുകയായിരുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ഒരു വാക്കും എന്റെ അറിവില്‍ ഉണ്ടായിരുന്നില്ല. എന്തൊക്കയോ വാക്കുകള്‍ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും, തൊണ്ടയില്‍ കുടുങ്ങിയ ആ വക്കകള്‍ക്ക് ശബ്ദം നല്‍കി പുറത്തുകൊണ്ടു വരാന്‍ എനിക്ക് കഴിഞ്ഞില്ല.


അവസാനം ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു 'കരയാനല്ല, കരയുന്നവരുടെ കണ്ണീരൊപ്പാനെ  ഈ പ്രവാസിക്ക് അര്‍ഹതയുള്ളോ'. 
ബിലാല്‍ (ബിലു)

130 comments:

  1. അഷറഫ്‌ ക്ക ...കരയിപ്പിച്ചു ഈ ഓര്‍മ്മക്കുറിപ്പ് ,,,ചിലതൊക്കെ നാം സഹിച്ചല്ലേ പറ്റൂ,,സഹതാപം ഒന്നിനും പരിഹാരമല്ല എന്നാലും,,,,!!

    'കരയാനല്ല, കരയുന്നവരുടെ കണ്ണീരൊപ്പാനെ ഈ പ്രവാസിക്ക് അര്‍ഹതയുള്ളോ'. ...ഈ കുറിപ്പിനൊരു അടിവര !!

    ReplyDelete
    Replies
    1. നന്ദിയുണ്ട് ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.
      പ്രവാസിയുടെ ചില നിമിഷങ്ങളില്‍
      'കരയാനല്ല, കരയുന്നവരുടെ കണ്ണീരൊപ്പാനെ' കഴിയൂ

      Delete
  2. സാധാരണക്കാരില്‍നിന്നും തീര്‍ത്തും വ്യത്യസ്തരാണോ ഈ പ്രവാസികള്‍? ദുഃഖം താങ്ങാനും സഹിക്കാനും പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ഒരു വിഭാഗത്തിന്റെ പേരാണോ 'പ്രവാസി' ?
    അതെ,എന്തും താങ്ങാനുള്ള ശക്തി ജഗദീശ്വരന്‍ തരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.ഇപ്പോ അതെ പറയാന്‍ പറ്റൂ.

    ReplyDelete
    Replies
    1. ഇക്ക വളരെ സന്തോഷമുണ്ട് ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും. ഇത് തന്നെയാണ് മുഴുവന്‍ പ്രവാസികളുടെയും പ്രാര്‍ത്ഥന. 'എന്തും താങ്ങാനുള്ള ശക്തി ജഗദീശ്വരന്‍ തരട്ടെ'യെന്ന്.

      Delete
  3. Inna maa'l usri yusra ഇതാണ് ഓര്മ വന്നത്, അത് തന്നെയാ പറയാനുള്ളതും. എല്ലാ വേദനകള്‍ക്കും പിറകെ ആശ്വാസമുണ്ട്. തീര്‍ച്ച.

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഈ ത്യാഗങ്ങളെല്ലാം സഹിച്ചു ഇവിടെ കഴിയുന്ന ഭൂരിഭാഗം പ്രവാസിയും അടിയുറച്ചു വിശ്വസിക്കുന്നത് വിശുദ്ദ ഖുര്‍ആനിന്റെ ആ പ്രഖ്യാപനമാണ് - ''ഓരോ പ്രയാസത്തിന്റെ കൂടെയും, ഓരോ സന്തോഷമുണ്ട് '' എന്ന.

      Delete
  4. കഥയാണൊ?
    അല്ലങ്കില്‍ എനിക്കും ഉത്തരം അറിയില്ല
    ഞാനും ഒരു പ്രവാസിയാണ്
    അതെ
    'കരയാനല്ല, കരയുന്നവരുടെ കണ്ണീരൊപ്പാനെ ഈ പ്രവാസിക്ക് അര്‍ഹതയുള്ളു'

    ReplyDelete
    Replies
    1. ചില അനുഭവങ്ങള്‍ അങ്ങിനെയായിരിക്കും. കഥയെ വെല്ലും അത്. എല്ലാം സഹിക്കാന്‍ ഇനിയും ഈ പ്രവാസിയുടെ ജന്മം ബാക്കി.

      Delete
  5. പലതും ത്യജിച്ചേ ഒരു പ്രവാസിക്ക് നിവാസിയാകാന്‍ കഴിയുകയുള്ളൂ.
    ചിലതൊക്കെ ഓര്‍മ്മപ്പിക്കാന്‍ ഈ പോസ്റ്റ്‌ സഹായകമാണ്.

    (ചില വരികളില്‍ ആവര്‍ത്തനവിരസത അനുഭവപ്പെടുന്നുണ്ട്. എഡിറ്റിംങ്ങില്‍ ശ്രദ്ധിക്കൂ)

    ReplyDelete
    Replies

    1. അതേ വിലപ്പെട്ട പലതും ത്യജിക്കാന്‍ വിധിക്കപ്പെട്ടു വസിക്കുന്നവന്‍ - പ്രവാസി. വരികളിലെ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ എഡിറ്റിങ്ങിലൂടെ ശ്രമിക്കാം.

      Delete
  6. ആ നിസ്സഹായത തികച്ചും ബോധ്യമാകുന്നു .പക്ഷെ എന്ത് ചെയ്യാനാകും...?

    ReplyDelete
    Replies
    1. അതേ ശരിയാണ്, ചില നിസ്സഹായതക്ക് പരിഹാരം പോലും ഇല്ല.

      Delete
  7. ഉത്തരവാദിത്വങ്ങള്‍ മനുഷ്യനെ നിസ്സഹായന്‍ ആക്കുന്നു..നെഞ്ചില്‍ പടരുന്ന വേദനയോടെ ..

    ReplyDelete
    Replies

    1. സത്യമാണ്. പലപ്പോഴും തന്നില്‍ അര്‍പ്പിതമായിട്ടുള്ള ഉത്തരവാതിത്വ ബോധമാണ് പ്രവാസിയെ നിസ്സഹായരാക്കുന്നത്.

      Delete
  8. സങ്കടം തോന്നിപ്പിച്ചു..മറ്റൊന്നും പറയാനില്ല..

    ReplyDelete
    Replies
    1. സത്യമാണ് വല്ലാത്തൊരു സങ്കടം ഉള്ളിലൊതുക്കിയിട്ടാണ് ഇതെഴുതിയത്.

      Delete
  9. ഓരോ വിമാനത്തിലും ഇങ്ങനെയെത്ര കണ്ടു യാത്രികരുണ്ടാവണം..!!
    മനുഷ്യന്‍ എത്ര നിസ്സഹായന്‍ എന്നോര്‍മ്മിപ്പിക്കുന്നതില്‍ ചിലത്.

    ReplyDelete
    Replies
    1. വളരെ ശരിയാണ്. പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട്, എന്തെല്ലാം പ്രശ്നങ്ങളും പ്രയാസങ്ങളും ഉള്ളിലൊതുക്കിയിട്ടാണ് ഈ ആകാശ യാത്രക്ക് എന്‍റെ കൂടെ യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗവും പുറപ്പെടുന്നത് എന്ന്.

      Delete
  10. ഞാൻ പ്രവാസിയല്ലാത്തോണ്ട്....

    ReplyDelete
    Replies
    1. പ്രവാസിയല്ലെങ്കിലും, മനുഷ്യത്വം തുടിക്കുന്ന ഒരു മനസ്സുണ്ടായാലും മതിയാകും. ആരാണ് പ്രവാസിയെന്നറിയാന്‍.

      Delete
    2. ഈ വേദന മനസിലാക്കാൻ പ്രവാസിയാകണം എന്നുണ്ടോ ? മനുഷ്യനായാൽ മതി ..

      Delete
  11. വല്ലാത്ത വേദന ഉളവാക്കിയ പോസ്റ്റ്‌..അതെ, കരയാനല്ല,കരയുന്നവരുടെ കണ്ണീര്‍ ഒപ്പാനെ പ്രവാസിക്ക് അര്‍ഹതയുള്ളൂ..എല്ലാം ഒരിക്കല്‍ ശരി ആകും എന്ന വിശ്വാസത്തോടെ മുന്നോട്ടു പോവുക..ആശംസകള്‍..

    ReplyDelete
    Replies
    1. അതേ ഇക്ക, കരയുന്നവരുടെ കണ്ണീരൊപ്പുന്നവന്‍ -
      പ്രവാസിയുടെ ഒരു പര്യായപതമായി ചേര്‍ക്കാം.

      Delete
  12. ഇക്കാ മനസ്സില്‍ തട്ടിയ പോസ്റ്റ്‌.ഒന്നും ചെയ്യാനാകാത്ത നിസഹായനായ മനുഷ്യന്‍ പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാം... സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ...

    ReplyDelete
    Replies
    1. അത് തന്നെയാണ് പ്രാര്‍ത്ഥന 'സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ' എല്ലാവരെയും.

      Delete
  13. വല്ലാതെ വിഷമം തോന്നി.
    പ്രവാസി നിസ്സഹായതയുടെ അമരക്കാരന്‍!

    ReplyDelete
    Replies
    1. പലപ്പോഴും നിസ്സഹായതയുടെ അമരക്കാരന്‍ തന്നെയാണ് പ്രവാസി.

      Delete
  14. വേദനയോടെ വായിച്ചു ഈ ഓര്‍മ്മക്കുറിപ്പ്‌ ...

    ReplyDelete
    Replies
    1. അതെ, വേദനയോടെ തന്നെയാണ് എഴുതിയതും.

      Delete
  15. ഹൃദയം നുറുങ്ങുന്ന വേദന നല്കുന്ന പോസ്റ്റ്..

    ReplyDelete
    Replies
    1. സത്യത്തില്‍ എന്റെയും ഹൃദയം നുറുങ്ങിപ്പോയി.

      Delete
  16. പ്രവാസിയുടെ നൊമ്പരങ്ങള്‍ എങ്ങിനെ പറയണം, അത് പ്രാവാസത്തിലിരുക്കുമ്പോഴാണ് ശെരിക്കും മനസ്സില്‍ക്കുക

    ReplyDelete
    Replies
    1. അതെ, പ്രവാസത്തിലിരിക്കുന്നത് കൊണ്ടായിരിക്കാം, ഇതുപോലോത്ത അനുഭവങ്ങള്‍ പെട്ടെന്ന് മനസ്സിനെ വേദനപ്പിക്കുന്നത്.

      Delete
  17. പ്രവാസി എന്നാല്‍ പ്രയാസങ്ങളും കൂടെ കൊണ്ടുനടക്കുന്നവനാണന്നു ഞാന്‍ വിശ്വസിക്കുന്നു.നമുക്ക് ചിലത് നേടണമെങ്കില്‍ മറ്റുചിലത് ത്യകിച്ചേ മതിയാകു.ഒരുഅച്ഛന്റെ നിസ്സഹായഅവസ്ഥ.....കണ്ണ് നിറഞ്ഞുപോയീ സഹോതരാ,ഇതുപോലെയുള്ള ദുര്‍വിതി ഇനിയൊരു രക്ഷിതാവിനും വരാതിരിക്കട്ടെ

    ReplyDelete
    Replies
    1. അതെ, പലതും ത്യജിക്കാന്‍ വിധിക്കപ്പെട്ടവന്‍ - പ്രവാസി, സ്വന്തം ജീവതം പോലും .

      Delete
  18. ഇത് ഒരു കഥ മാത്രമാരുന്നെകില്‍ എന്നാഗ്രഹിച്ചു. ഓര്‍മ്മക്കുറിപ്പ് എന്ന് കാണുമ്പോള്‍ എന്ത് പറയണം എന്നറിയില്ല ... ഞാനും ഒരു പ്രവാസിയാണല്ലോ, അതിലേറെ ഒരച്ഛനും ...!

    ReplyDelete
    Replies
    1. അതെ പ്രവാസികള്‍ക്ക് പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിയും ഇതുപോലുള്ള സാഹചര്യങ്ങളെ. ഈ പ്രവാസ ജീവിതത്തില്‍ ഒരിക്കലെങ്കിലും നിസ്സഹായനാവേണ്ടി വരാത്തവര്‍ കുറവായിരിക്കും.

      Delete
  19. ദുഃഖമയമായ അനുഭവം തന്നെ.

    ReplyDelete
    Replies
    1. അതെ, വായിക്കുന്നവരെപോലെ എഴുതിയ എന്നെയും ഒരുപാട് ദുഖിപ്പിച്ചു.

      Delete
  20. വേദനിക്കുന്നവരുടെ അനുഭവം.

    കഥ അല്ലല്ലോ ജീവിതം അല്ലെ..!!

    ReplyDelete
    Replies
    1. ജീവിതത്തിലെ ചില അനുഭവങ്ങള്‍ കഥയെക്കാള്‍ ഭയാനകമായിരിക്കും.

      Delete
  21. ശരിക്കും സങ്കടായി..

    ReplyDelete
    Replies
    1. സത്യമാണ്. ശരിക്കും ദുഃഖം നല്‍കി ഈ അനുഭവം.

      Delete
  22. നൊമ്പരപ്പൂക്കള്‍!!!

    ReplyDelete
    Replies
    1. നൊമ്പരങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇനിയും ഈ പ്രവാസിയുടെ ജീവിതം ബാക്കി.

      Delete
  23. വിഷമിപ്പിച്ചല്ലോ ..!

    വേഗം മുറിവുണങ്ങാന്‍ (മനസ്സിലെയും, ശരീരത്തിലെയും) പ്രാര്‍ത്ഥിക്കുന്നു!

    ReplyDelete
    Replies
    1. മനസ്സിലെയും ശരീരത്തിലെയും മുറിവുണങ്ങാന്‍ നമുക്ക് ഒരുമിച്ചു പ്രാര്‍ഥിക്കാം.

      Delete
  24. ദുഖകരം.. വേറെന്തു പറയാന്‍?

    ReplyDelete
    Replies
    1. അതെ ദുഖകരം തന്നെ.

      Delete
  25. വേദനിച്ചു..!
    “ദുഃഖം താങ്ങാനും സഹിക്കാനും പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള വിഭാഗത്തില്‍ “ ഒരുവനായതുകൊണ്ട് തന്നെ ഇതൊക്കെ ശരിക്കും വേദനിപ്പിക്കും..!!
    പ്രാര്‍ത്ഥനയോടെ..പുലരി

    ReplyDelete
    Replies
    1. ദുഃഖം താങ്ങാനും സഹിക്കാനും പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള വിഭാഗത്തില്‍ പെട്ടവര്‍ക്ക് പെട്ടെന്ന് മനസ്സിലാകും ഇതുപോലോത്ത സന്ദര്‍ഭങ്ങള്‍.

      Delete
  26. വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മകുറിപ്പ്... പ്രവാസത്തെ പഴിച്ചുപോകുന്ന നിമിഷങ്ങള്‍ അല്ലേ..?

    ReplyDelete
    Replies
    1. തീര്‍ച്ചയായും പ്രവാസത്തെ പഴിച്ചു പോകുന്ന ചില നിമിഷങ്ങള്‍.

      Delete
  27. വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മകുറിപ്പ്......

    ReplyDelete
    Replies
    1. അതേ സര്‍, മനസ്സ് ശരിക്കും വേദനിച്ചു പോയി.

      Delete
  28. നിസ്സഹായതയുടെ ഇത്തരം നിമിഷങ്ങള്‍ നിറഞ്ഞതാണല്ലോ പ്രവാസിയുടെ ജീവിതം.... സഹിക്കാനുള്ള ശക്തി ഷാജുക്കാക്ക് ഈശ്വരന്‍ നല്‍കട്ടെ... ആ കുഞ്ഞിനു വേഗം സുഖമാവണേ എന്ന പ്രാര്‍ത്ഥനയും...

    ReplyDelete
    Replies
    1. അത് തന്നെയാണ് എന്റെയും പ്രാര്‍ത്ഥന 'എല്ലാം സഹിക്കാനുള്ള മനസ്സ് ഈശ്വരന്‍ കനിഞ്ഞെകട്ടെ'.

      Delete
  29. ആ അച്ഛന്റെ മാനസികാവസ്ഥ ആലോചിക്കാന്‍ പോലും ആവുന്നില്ല ! ഇങ്ങനൊരവസ്ഥ ഇനിയും ആര്‍ക്കും വരുത്തല്ലേ ഈശ്വരാ...

    ReplyDelete
  30. @Lipi Ranju
    അത് തന്നെയാണ് എന്റെയും പ്രാര്‍ത്ഥന.

    ReplyDelete
  31. വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍

    ReplyDelete
    Replies
    1. എന്താ ചെയ്യാ വേദനിക്കാനല്ലേ നമുക്ക് കഴിയൂ.

      Delete
  32. ദയനീയ യാഥാര്‍ത്ഥ്യങ്ങള്‍ .......

    ReplyDelete
    Replies
    1. അതേ, ചില യാഥാര്‍ത്യങ്ങള്‍ വളരെ ദയനീയമാണ്.

      Delete
  33. പ്രവാസികളായ നമ്മുടെ അവസ്ഥ .. സത്യത്തില്‍ എന്നെ കരയിപ്പിച്ചു.. അല്ലാഹുവേ നിന്റെ കാവല്‍..

    ReplyDelete
    Replies
    1. തീര്‍ച്ചയായും അല്ലാഹുവിന്റെ കാവല്‍ മാത്രമാണ് നമ്മുടെ പ്രതീക്ഷ, അതിനായ് നമുക്ക് ഉള്ളുരുകി പ്രാര്‍ഥിക്കാം.

      Delete
  34. Replies
    1. അല്ലാഹു നമ്മയെല്ലാം കാത്തുരക്ഷിക്കട്ടെ.

      Delete
  35. കണ്ണ് നനയിച്ചു ..... വീണ്ടും വരാം ...സസ്നേഹം

    ReplyDelete
    Replies
    1. ഞാനും കണ്ണീരോടെയാണ് ഇത് എഴുതിയത്.

      Delete
  36. അഷ്‌റഫ്‌ ജി എല്ലാം സമദാന പരമായി നമുക്ക് കാണാന്‍ ശക്തി തരട്ടെ പടച്ചോന്‍
    പോസ്റ്റ് കുറെദിവസം മുന്പ് വായിച്ചിരുന്നു പക്ഷെ കമെന്റാന്‍ ഒരു വിഷമം

    ReplyDelete
    Replies
    1. ചില കാര്യങ്ങളില്‍ അങ്ങിനെയാണ്, അഭിപ്രായം പറയാന്‍ പോലും കഴിയില്ല.
      എന്തായാലും ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

      Delete
  37. കരയുകയെന്നത് മനുഷ്യ പ്രകൃതം, കണ്ണീരോപ്പുകയെന്നത് മനുഷ്യന്‍ ഔന്നത്യം പ്രാപിക്കുമ്പോള്‍ സംഭവിക്കുന്നത്.അതില്‍ പ്രവാസി എന്ന വ്യത്യാസമൊന്നുമില്ല. പോസ്റ്റ്‌ നന്നായി.ആശംസകള്‍

    ReplyDelete
    Replies
    1. ശരിയാണ്, പക്ഷെ ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ പ്രവാസികള്‍ക്ക് മാത്രം സ്വന്തമല്ലേ?

      Delete
  38. ശരിക്കും സങ്കടപ്പെടുത്തി. നല്ല അവതരണം.
    ഇനിയും എഴുതുക

    ReplyDelete
    Replies
    1. നന്ദിയുണ്ട് ഈ വരവിനും അഭിപ്രായ പ്രകടനത്തിനും.

      Delete
  39. മനസ്സിനുള്ളിലേക്ക് കുത്തിക്കയറുന്നു ഈ രചന. വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍. പലപ്പോഴും മോള്‍ക്ക്‌ വെറും കാഴ്ച വസ്തുവാണോ ഞാന്‍ എന്ന് എനിക്കും തോന്നിയിട്ടുണ്ട്. എന്നാ ഒരു യഥാര്‍ത്ഥ പിതാവാകാന്‍ കഴിയുക.

    ReplyDelete
    Replies
    1. അതേ എപ്പോഴും മനസ്സില്‍ വരുന്ന ഒരു ചോദ്യമാണത്, എപ്പോഴാ ഇതെല്ലാം അവസാനിപ്പിച്ചു നാട്ടില്‍ മക്കളും കുടുംബവുമൊത്തു കുറച്ചുകാലം ജീവിക്കാന്‍ കഴിയുകയെന്ന്.

      Delete
  40. വല്ലാതെ വിഷമിപ്പിച്ചു ഈ ഓർമ്മക്കുറിപ്പ്..താങ്കളുടെ ആഗ്രഹങ്ങൾ പെട്ടെന്നു തന്നെ സഫലമാകട്ടെ..ഇനിയും എഴുതുക..

    ReplyDelete
    Replies
    1. ഇത്തരം രംഗങ്ങള്‍ ആരെയും വിഷമിപ്പിക്കും. നമുക്ക് പ്രാര്‍ഥിക്കാം.

      Delete
  41. വൈകി ഇവിടെ എത്തിയത് ഈ കുറിപ്പ് വായിച്ചു സങ്കടപ്പെടാനായിപ്പോയി.
    പ്രാര്‍ത്ഥന .

    ReplyDelete
    Replies
    1. വൈകിയാണെങ്കിലും ഇവിടെ എത്തിയതില്‍ സന്തോഷം.

      Delete
  42. ഷാജുക്കയുടെ നിസ്സഹായത നൊമ്പരപ്പെടുത്തുന്നതാണ്.പ്രവാസികളുടെ ചില അവ്സ്ഥകള്‍.മനസ്സിനിഷ്ടമില്ലാഞ്ഞിട്ടും നിര്‍ബന്ധിതരായിപ്പോകുന്ന സന്ദര്‍ഭങ്ങള്‍.കുട്ടികള്‍ക്ക് എന്തെങ്കിലും അപകടം പറ്റുമ്പോള്‍ അതും അശ്രദ്ധ് കൊണ്ടാകുമ്പോള്‍ വല്ലാതെ വേദനിപ്പിക്കും. വിധിയെന്നു കരുതി സമാധാനിക്കുകയല്ലാതെ എന്തു ചെയ്യും!.

    ReplyDelete
    Replies
    1. അതെ വിധിയാണെന്ന് കരുതി നമുക്ക് സമാധാനിക്കാം. കൂടെ പ്രാര്‍ഥിക്കുകയും ചെയ്യാം.

      Delete
  43. കാലത്തേ തന്നെ താങ്കള്‍ വിഷമിപ്പിച്ചു കളഞ്ഞല്ലോ..
    പ്രവാസി എന്നാല്‍ പ്രയാസപ്പെടുന്നവന്‍ എന്നാണു എന്ന് തോന്നുന്നു..

    എല്ലാ പ്രാര്‍ഥനകളും..

    ReplyDelete
    Replies
    1. വിഷമിപ്പിക്കാന്‍വേണ്ടി എഴുതിയതല്ലട്ടോ. ഒരു അനുഭവം എന്റെ പരിതിക്കുള്ളില്‍ നിന്ന് അവതരിപ്പിച്ചതാണ്.

      Delete
  44. ഓരോ പ്രവാസിക്കും എഴുതാനുണ്ടാകും ഇത്തരം ഒരായിരം ഓര്‍മ്മക്കുറിപ്പുകള്‍..
    അത്തരം അനുഭവങ്ങളിലൂടെ അവന്‍ കരുത്താര്‍ജ്ജിക്കുകയല്ല,മരവിച്ച മനുഷ്യനാവുകയാണ് ചെയ്യുന്നത്.
    പറഞ്ഞത് നൂറ് ശതമാനം ശരി,പ്രവാസി കണ്ണീരൊപ്പാന്‍ വിധിക്കപ്പെട്ടവനാണ്‌.

    ReplyDelete
    Replies
    1. സത്യമാണ്. എനിക്കുതന്നെയുണ്ട്‌ ഇത് പോലോത്ത ഒരുപാട് അനുഭവങ്ങള്‍. ഓരോ പ്രവാസിക്കുമുണ്ടാകും അത്. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

      Delete
  45. ഇക്കാ കണ്ണ് നനയപ്പിച്ചല്ലോ .....:(( ജീവിതം അങ്ങിനെ യാണ് ഇനി എന്ത് ചെയ്യണം ...എന്ന് ചോദ്യവുമായി നില്‍ക്കുമ്പോള്‍ നമ്മളെ നോക്കി കളിയാക്കി ചിരിക്കും ജീവിതം ...തളരരുത് ഒരിക്കലും പ്രാര്‍ത്ഥിക്കുക ......മനസ്സ് നൊമ്പര പെടുത്തിയ വാക്കുകള്‍ .....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
    Replies
    1. വിഷമിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല. പെട്ടെന്നുണ്ടായ ഒരനുഭവം ഒന്ന് കുറിച്ചിട്ടു എന്ന് മാത്രം..

      Delete
  46. Manasil oru vingal avaseshippichu kondanallo ikkaa nirthiyathu. Ningaleppolullavarude rachanakalloodeyaanu pravasa nombarangal kooduthalaayum njangaleppolullavar ariyunnathu...

    Regards
    http://jenithakavisheshangal.blogspot.com/
    (Puthiya oru post undu tto!!)

    ReplyDelete
    Replies
    1. ഇത് പ്രവാസിയുടെ മറ്റൊരു മുഖം..

      Delete
  47. ശെരിയാണ് പക്ഷെ
    വേദന അറിയാത്തവരല്ല നമ്മുടെ മിത്രങ്ങള്‍ .....ചില സന്തോഷങ്ങള്‍ പണം ഇല്ലങ്കില്‍ ഇതിനെക്കാള്‍ വലിയ വേദന തന്നേക്കാം ..

    ReplyDelete
    Replies
    1. അതെ, അതുകൊണ്ടാണല്ലോ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്ന് പറയുന്നത്..

      Delete
  48. ദൈവം കൂടെയുണ്ട്, സമാധാനിക്കൂ.

    ReplyDelete
    Replies
    1. അത് മാത്രമാണ് ഈ പ്രവാസിയുടെ ഒരു പ്രതീക്ഷ..

      Delete
  49. വേദനിപ്പിക്കുന്ന ഓര്‍മ്മക്കുറിപ്പ്‌ ...

    ReplyDelete
    Replies
    1. ആരെയും വേദനിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല. മനസ്സിന്റൊരു വിങ്ങല്‍ ഒന്ന് കുത്തി കുറിച്ചതാണ്..

      Delete
  50. പ്രവാസിയുടെ നിസ്സഹായാവസ്ഥ, പ്രവാസിയുടെ മനസ്സ് നൊമ്പരപെടുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.

    ReplyDelete
    Replies
    1. അതെ ഇതും പ്രവാസത്തിന്റെ മറ്റൊരു മുഖമാണ്..

      Delete
  51. പ്രവാസി യുടെ വേദനകള്‍ തൂലികയില്‍ തീര്‍ത്ത ചിത്രങ്ങളെ പോലെ ....
    വീണ്ടും വരാം ... സസ്നേഹം ..

    ReplyDelete
    Replies
    1. നന്ദിയുണ്ട്. ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും.

      Delete
  52. പ്രവാസിയുടെ ജീവിതം ഇത്ര കയ്പ്പേറിയതാണെന്നറിയുന്നതിതൊക്കെ വായിക്കുമ്പോഴാണ്. പിന്നാമ്പുറ കഥകള്‍ എപ്പോഴും വേദനിപ്പിക്കുന്നതാണ്..

    ReplyDelete
    Replies
    1. പ്രവാസിയുടെ ജീവിതം ഇതിനേക്കാള്‍ കൈപ്പേറിയതാണ്.

      Delete
  53. ഇവിടെ ആദ്യം...ഈ ഭൂലോകത്ത് തന്നെ ആദ്യം....ശരിക്കും ......നന്നായി അവതരിപ്പിചു...അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു...

    ReplyDelete
  54. വിഷമിപ്പിച്ചു....

    ReplyDelete
    Replies
    1. ഇവിടെ എത്തിയതിന് നന്ദിയുണ്ട്.

      Delete
  55. വിഷമിപ്പിച്ചു. തീര്‍ച്ചയായും. ഒരു പഴയ ഗള്‍ഫ്‌ പ്രവാസി എന്ന നിലയില്‍, എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ഒരു സ്കില്‍ഡ് വര്‍ക്കര്‍ ആണെങ്കില്‍ എന്തിനു ഗള്‍ഫില്‍ പിടിച്ചു തൂങ്ങണം, നാട്ടില്‍ സ്കില്‍ഡ് വര്‍ക്കര്‍മാരെ കിട്ടാനില്ല. ഒരു പക്ഷെ ഗള്‍ഫില്‍ കിട്ടുന്നതിനെകാള്‍ മികച്ച വരുമാനം നാട്ടില്‍ ലഭിക്കും. പക്ഷെ 'അവന്‍ ഗള്‍ഫില്‍ അല്ലെ' എന്ന സ്റ്റാറ്റസ് സിംബല്‍ കിട്ടില.

    ReplyDelete
    Replies
    1. സത്യമാണ്, ഇടക്കെല്ലാം നാട് സന്ദര്‍ശിക്കുമ്പോള്‍ നമ്മള്‍ നേരിട്ട് അനുഭവിക്കുന്ന കാര്യമാണ്, നാട്ടില്‍ ഒരു ജോലിക്കും ആളുകളെ കിട്ടുന്നില്ലായെന്നത്. പിന്നെ എന്തുകൊണ്ട് നാട്ടില്‍ സ്ഥിരമാക്കുന്നില്ലായെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ഈ ചാച്ചാട് ചോദിക്കാന്‍.

      Delete
  56. വിധി.. മനുഷ്യന് തട്ടി മാറ്റാന്‍ കഴിയാത്ത വിധി .... പ്രവാസവും അതിന്റെ ഒരു ഭാഗം തന്നെ

    ReplyDelete
    Replies
    1. അതെ വിധിയെ തടുക്കാന്‍ നമുക്ക് ആര്‍ക്കും കഴിയില്ല. അങ്ങിനെ നമുക്കാശ്വസിക്കാം,

      Delete
  57. 'കരയാനല്ല, കരയുന്നവരുടെ കണ്ണീരൊപ്പാനെ ഈ പ്രവാസിക്ക് അര്‍ഹതയുള്ളോ'. എത്ര അര്‍ത്ഥവത്തായ വാക്കുകള്‍..... മുഴുവനും വായികുന്നതിനു മുന്‍പേ കണ്ണു നിറഞ്ഞു ,പ്രവാസി നിസഹായകനാണ് ഇപ്പോഴും ബന്ധങ്ങളുടെ വില എത്രത്തോളം വരുമെന്ന് ഒരു പ്രവസികെ അറിയൂ .ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയത് വായിച്ചപ്പോള്‍ അറിയാതെ എന്‍റെ മനസ്സൊന്നു തേങ്ങി,അള്ളാഹു ബിലാലിനും കുടുംബത്തിനും അനുഗ്രഹികട്ടെ ...!!!

    ReplyDelete
    Replies
    1. അങ്ങനെ നമുക്ക് പ്രാര്‍ഥിക്കാം. അല്ലെ?

      Delete
  58. ഈ പോസ്റ്റ്‌ കാണാന്‍ വൈകി. ഇന്ന് കഥയില്‍ നിന്നാണ് ലിങ്ക് കിട്ടിയത് ..

    വായിച്ചു എന്ത് അഭിപ്രായം പറയും എന്നറിയുന്നില്ല...
    പ്രവാസിയുടെ ജീവിതം എത്രമാത്രം വരിഞ്ഞുമുറുക്കപ്പെട്ടിരിക്കുന്നു എന്നത് ഈ അനുഭവ കുറിപ്പിലൂടെ അറിയാന്‍ കഴിഞ്ഞു. കൂടുതലായി ഒന്നും എഴുതാന്‍ കഴിയുന്നില്ല സുഹൃത്തെ ...

    ReplyDelete
    Replies
    1. അത്തര്‍ മണക്കുന്ന വസ്ത്രത്തിനുള്ളിലെ, പിടയുന്ന മനസ്സാണ് പ്രവാസി..

      Delete
  59. മകനുവേണ്ടി പ്രാര്‍ത്ഥനകള്‍ മാത്രം... സുഖമായിക്കാണും എന്ന് വിശ്വസിക്കുന്നു ...

    ReplyDelete
    Replies
    1. എന്റെ മകനല്ല, ചേട്ടന്റെ മകനാണ്.

      Delete
  60. വായിച്ചു വായന വേദനിപ്പിച്ചു

    ReplyDelete
  61. വിഷമിപ്പിച്ചല്ലോ ...ശരിക്കും തിരയുടെ രോദനം

    ReplyDelete
    Replies
    1. നന്ദിയുണ്ട്. ഈ സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും...

      Delete
  62. വേദനിക്കാതെ മുഴുമിപ്പിക്കാന്‍ ആയില്ല!! വായിച്ചു കുറച്ചു നേരം എന്താ എഴുതേണ്ടത് എന്നലോചിച്ചിരുന്നു പോയി. ബിലാലിന് ദൈവം എല്ലാ നന്മയും കൊടുക്കട്ടെ!

    ReplyDelete
    Replies
    1. നന്ദിയുണ്ട്. ഈ സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും.
      അതെ, ബിലാലിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം..

      Delete
  63. ഈ ബ്ലോഗില്‍ ഞാന്‍ ആദ്യമാണോ..?
    നന്നായി എഴുതി. ഒടുവില്‍ സങ്കടവും

    ReplyDelete
    Replies
    1. ആദ്യമാണെന്ന് തോന്നുന്നു.
      വൈകി ആയാലും ഇവിടെ എത്തിയതില്‍ സന്തോഷം.

      Delete
  64. സങ്കടപ്പെടുത്തിയ എഴുത്ത്...

    നന്മകള്‍ എന്നും ഉണ്ടാകട്ടെ... ബിലാലിനും എഴുത്തുകാരനും...

    ReplyDelete
  65. കുറച്ചുവൈകിയാണ് ഇവിടെ എത്തിയത്. നൊമ്പരപ്പെടുത്തി ഈ അനുഭവകഥ. ഇനിയും തീർച്ചയായും വരാം.. പഴയ കുറിപ്പുകൾ വായിക്കട്ടെ!

    ReplyDelete