Thursday 3 January 2013

മഅദനിയുടെ രാഷ്ട്രീയം

                അബ്ദുനാസര്‍ മഅദനി സ്വതന്ത്രമായി വെളിയില്‍ ജീവിക്കുന്നതിനെ ആരൊക്കയോ ഭയക്കുന്നു വെന്നും, ആ ഭയക്കുന്നവര്‍ നിസാരക്കാരല്ലായെന്നും വേണ്ടേ, ആദ്യം ഒമ്പതരയും, ഇപ്പോള്‍ രണ്ടും വര്‍ഷത്തോളമായി അകാരണമായി ജയില്‍ ജീവിതം നയിക്കുന്ന മഅദനിയെ കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കേണ്ടത്. പണ്ട് എപ്പോഴോ പ്രസംഗങ്ങളില്‍ അല്പം വികാര ഭരിതമായി സംസാരിച്ചു എന്നതിനപ്പുറം എന്ത് തെറ്റാണ് അദ്ദേഹം ഈ നാടിനോട് ചെയ്തിട്ടുള്ളത്? തീവ്രമായി പ്രസംഗിച്ചു എന്നതായിരുന്നു അദ്ധേഹത്തിന്റെ പേരില്‍ മുന്‍കാലങ്ങളില്‍ ആരോപിച്ചിരുന്ന കുറ്റം. എന്നാല്‍ അദ്ദേഹത്തെക്കാള്‍ ആയിരം മടങ്ങ്‌ തീവ്രദയില്‍ പ്രസംഗിക്കുന്ന സ്ത്രീകള്‍ പോലും ഇന്ന് സ്വതന്ത്രമായി നടക്കുന്നില്ലേ നമ്മുടെ ഈ നാട്ടില്‍? എന്തെ അവരുടെ പേരില്‍ ഒരു പെറ്റിക്കേസ് പോലും ചാര്‍ജ് ചെയ്യാന്‍ പോലീസും മാറിവരുന്ന സര്‍ക്കാറുകളും തയ്യാറാകാത്തത്?

പൊന്നാനി ഇലെക്ഷന്‍ പ്രചാരണ സമയത്ത് പിണറായി വിജയന്റെ മദ്ഹ് (മഹത്വം) മഅദനി ആവേശത്തോടെ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്, പണ്ട് മഅദനിയുടെ തന്നെ മത പ്രസംഗങ്ങളില്‍ കേട്ടിട്ടുള്ള ഇസ്ലാമിലെ വീര പുരുഷ്യന്മാരായ ബിലാലിന്റെയും (റ) ഹംസയുടെയും (റ) പേരുകളായിരുന്നു. 
എന്നാല്‍ മഅദനിക്കും  പിണറായിക്കും ഉദ്ദേശിച്ച റിസള്‍ട്ട്, പൊന്നാനിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അച്ചുതാനന്തന്‍ മഅദനിയെ തള്ളിപ്പറയുകയും കൂടി ചെയ്തപ്പോള്‍, മഅദനിയുടെ പ്രസംഗം (പിണറായി മദ്ഹ്) ലക്‌ഷ്യം കാണാതെ പോയി. പൊന്നാനിയില്‍ പോലും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത മഅദനിയെ രണ്ടു വര്‍ഷത്തോളം CPIM ഉം മനപ്പൂര്‍വ്വം മറന്നു.

പരപ്പന അഗ്രഹാര ജയിലിലെ ഈ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍  MA ബേബി അബ്ദുനാസര്‍ മഅദനിയെ സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുത്ത ദിവസവും, മുസ്ലിം ലീഗ് നേതാക്കന്മാര്‍ മഅദനിയെ കാണാന്‍ തിരഞ്ഞെടുത്ത ദിവസവും ഒന്നായി എന്നത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ല.

മഅദനിയുടെ അറസ്റ്റ്‌ ലീഗ് നേതാക്കന്മാരുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നും, ലീഗിന് ഇതില്‍ വ്യക്തമായ പങ്കുണ്ട് എന്ന് മഅദനി തന്നോട് പറഞ്ഞുവെന്നും, PTA റഹിം MLA അബ്ദുനാസര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചു, വെളിപ്പെടുത്തുന്നത് വരെ 'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ' എന്നതായിരുന്നു മഅദനി വിഷയത്തില്‍ ലീഗിന്റെ നിലപാട്. എന്നാല്‍ റൌഫ് ചെയ്തപോലെ എന്തെങ്കിലും കൊടുംകൈ ചെയ്യാന്‍, മഅദനി - PTA ബന്ധം മൂലം കാരണമാകുമോ എന്ന ലീഗിന്റെ ഭയമായിരിക്കാം - ഈ നിലപാട് മാറ്റത്തിനും മുതിര്‍ന്ന നേതാക്കന്മാരെ തന്നെ എത്രയും പെട്ടെന്ന് ജയിലിലേക്ക് അയക്കാനും പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.


മഅദനി വിഷയത്തില്‍ UDF മൌനം പാലിക്കുന്നോളം കാലം, തങ്ങള്‍ക്കും മൌനം പാലിക്കാം എന്ന് മഅദനിയെ രാഷ്ട്രീയമായി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള LDF ഉം നിശ്ചയിച്ചു കാണണം. എന്നാല്‍ ലീഗ് നേതാക്കന്മാര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിക്കുമ്പോള്‍, ലീഗിന്റെ നിരപരാതിത്വം വെളിപ്പെടുത്തുകയും, രാഷ്ട്രീയക്കാരന്റെ കള്ളത്തരത്തില്‍ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത   മഅദനി അത് വിശ്വസിക്കുകയും ചെയ്യും. ആ വിശ്വാസം അടുത്ത തവണ മഅദനി ജയില്‍ മോചിതനാകുമ്പോള്‍ ചന്ദ്രശേകരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മഅദനിക്കു കൊടുക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്വീകരണ യോഗത്തില്‍ അദ്ധ്യക്ഷ സ്ഥാനം CPIM ന്റെ നേതാക്കന്മാര്‍ക്ക് നഷ്ടപ്പെടുത്തിയേക്കാം. ഈ ഭയമാണ്, ലീഗ് നേതാക്കന്മാരെക്കാള്‍ അരമണിക്കൂര്‍ മുമ്പേ അഗ്രഹാര ജയിലിന്റെ ഗേറ്റ് MA ബേബി കടന്നിരിക്കണം എന്ന പാര്‍ട്ടി തീരുമാനത്തിന് പിറകിലെന്ന്, രാഷ്ട്രീയം അല്പം പോലും അറിയാത്ത എനിക്ക് പോലും തോന്നിയെങ്കില്‍ അത് യാദൃശ്ചികം മാത്രമായിരിക്കാം.  

ഒരുപാട് വൈകിയാണെങ്കിലും രണ്ടു മുന്നണികളും ഇപ്പോള്‍ കാണിക്കുന്ന ഈ താല്പര്യം ലക്‌ഷ്യം കാണട്ടെയെന്നു ആത്മാര്‍ഥമായി ആശിക്കാം. 
മഅദനി - താങ്കളുടെ ഇന്നത്തെ അവസ്ഥ കേള്‍ക്കുമ്പോള്‍ അതിയായ സങ്കടവും, വിഷമവുമുണ്ട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ വൃത്തികെട്ട രാഷ്ട്രീയ പാരമ്പര്യം വേണം, അല്ലെങ്കില്‍ ശക്തമായ ജന പിന്തുണ വേണം. ഇത് രണ്ടും കൈ മുതലായി ഇല്ലായെന്ന് പത്തു പതിമൂന്നു വര്‍ഷമായി താങ്കള്‍ തെളിയിച്ചു കൊണ്ടിരിക്കയാണ്. സത്യ സന്ധനായ ഒരു മുസ്ലിം പണ്ഡിതന് പറ്റിയ പണിയല്ല നമ്മുടെ നാട്ടിലെ ഈ രാഷ്ട്രീയം എന്ന് ഇനിയും താങ്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

4 comments:


  1. പ്രിയപ്പെട്ട അഷ്‌റഫ്‌,

    വിചാരണ അനന്തമായി വൈകി, മദനി പല ആരോഗ്യ പ്രശനങ്ങളും നേരിടുന്നത് നമ്മുടേത്‌ പോലുള്ള ഒരു രാഷ്ട്രത്തിന് ഒട്ടും ചേര്ന്ന തല്ല എന്ന് മിക്കവാറും പേര്‍ കരുതുന്നുണ്ടാവണം.

    എന്നാല്‍ മദനി വിഷയം വായിക്കുമ്പോഴോക്കെ ഉള്ളില്‍ നിന്ന് ഉയര്ന്നുന വരുന്ന ഒരു ലളിത ചോദ്യം ഉണ്ട്. ഒമ്പതര വര്ഷം വിചാരണ തടവ്‌കാരനായി തമിഴ്നാട്ടില്‍ ജയിലില്‍ കിടന്നു അവസാനം നിരപരാധിയായതിനാല്‍ വിട്ടഴിക്കപെട്ടു പുറത്തു വന്നപ്പോള്‍, അകാരണമായി തനിക്ക് ഇത്രയും പീഡനവും വ്യഥയും അനുഭവിക്കേണ്ടി വന്നതിനു ഒരു വലിയ നഷ്ടപരിഹാരം ആവശ്യപെട്ടുകൊണ്ട് ഒരു കേസ് നടത്താനായി ശ്രമിച്ചില്ല ? മദനിയുടെ പക്ഷം ശരിയായിരുന്നു വെങ്കില്‍ ഇത്തരം ഒരു കേസ് നടത്തി വിജയിക്കുക എന്നുള്ളത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമൊന്നുമല്ലല്ലോ.

    എങ്കിലത് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നു എന്ന് ആരോപണമുള്ള കേസുകള്ക്ക് തന്നെ ഒരു അന്ത്യം കുറിക്കുമായിരുന്നില്ലേ ?

    ReplyDelete
    Replies
    1. ഒമ്പതര വര്‍ഷത്തിനു ശേഷം, നിരപരാതി യാണെന്ന് പറഞ്ഞു കോയമ്പത്തൂര്‍ ജയിലില്‍ നിന്നും വെറുതെ വിട്ടപ്പോഴും ഇനിയൊരു കോടതിയും കേസുമായി നടക്കാന്‍ തനിക്കു ശേഷിയില്ല എന്ന് മഅദനി സ്വയം കരുതിയത്‌ കൊണ്ടായിരിക്കാം, ഒരു നഷ്ട പരിഹാരത്തിന് വേണ്ടി ശ്രമിക്കാതിരുന്നത്.

      Delete
  2. ഒരു മുസ്ലിം പണ്ഡിതന് പറ്റിയ പണിയല്ല നമ്മുടെ നാട്ടിലെ ഈ രാഷ്ട്രീയം എന്ന് ഇനിയും താങ്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇതാണ് ശെരിയായ കാര്യം.

    ReplyDelete