Tuesday, 1 January 2013

2012 ല്‍ നിന്നും 2013 ലേക്ക്.

                  എന്തൊക്കയോ ചെയ്തു തീര്‍ത്തു, പലതും ബാക്കിയാക്കി രണ്ടായിരത്തി പന്ത്രണ്ടു വിട പറഞ്ഞപ്പോള്‍, സൃഷ്ടാവ് കനിഞ്ഞേകിയ ആയുസ്സിലെ ഒരു വര്‍ഷംകൂടി കൊഴിഞ്ഞു പോയല്ലോ എന്നൊരു ദുഖമുണ്ട് മനസ്സില്‍.

           കൊലപാതകങ്ങളും, ബാലാത്സങ്ങങ്ങളും ഒരുപാട് നടക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ദിവസവും പത്ര മാധ്യമങ്ങള്‍ തുറന്നാല്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ പീഡനങ്ങളുടെയും കൊലപാതകങ്ങളുടെതു മായിരിക്കും. എന്നാല്‍ ജ്യോതി എന്ന സഹോദരി ഡല്‍ഹിയുടെ തെരിവീധിയില്‍ ആറോളം കാമ വെറിയന്മാരായിട്ടുള്ള മനുഷ്യ മൃഗങ്ങളാല്‍ പിച്ചി ചീന്തപ്പെട്ടു എന്ന് കേട്ടപ്പോള്‍, ഒരുപാട് സങ്കടപ്പെട്ടു പോയി. ഒരിക്കലും ഞാന്‍ നേരിട്ട് കാണാത്ത ആ സഹോദരിയുടെ ജനനേന്ത്രിയത്തിലൂടെ കമ്പിവടി കയറ്റിയെന്നും, അത് പുറത്തെടുത്തപ്പോള്‍ കുടല്‍മാല പുറത്തു വന്നെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍, ഒരാണായി ഇന്ത്യയില്‍ ഞാന്‍ പിറന്നിട്ടും, ഈ ക്രൂര കൃത്യത്തിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും എനിക്ക് കഴിഞ്ഞല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് എന്നോട് തന്നെ ലജ്ജയും പുച്ഛവും തോന്നി. ഈ വര്‍ഷത്തിലെ ഒരു വലിയ ദുഖമായി ജ്യോതിയുടെ വേര്‍പ്പാട് മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് 2012 എന്നില്‍ നിന്നും കടന്നു പോകുന്നത്.


             എന്തൊക്കയോ നേടി എന്ന് സ്വയം ആശ്വസിക്കുമ്പോഴും, കുഞ്ഞിത്ത എന്ന് ഞാന്‍ വിളിച്ചിരുന്ന, മോനെ എന്ന് മാത്രം എന്നെ അഭിസംബോധന ചെയ്തിരുന്ന, എന്റെ മാതാവിന് തുല്യം ഞാന്‍ കണ്ടിരുന്ന എന്റെ കുഞ്ഞിത്ത, ഹജ്ജിനു പോയി തിരിച്ചു വരുന്നതിനു മുമ്പായി സൌദിയില്‍ വെച്ച് മരണപ്പെട്ടത് 2012 ല്‍ എനിക്ക് താങ്ങാവുന്നതിലും അധികമുള്ള ദുഖവും നഷ്ടവുമായിരുന്നു. നാഥാ നിന്റെ അപാരമായ സ്വര്‍ഗ്ഗത്തില്‍ ആ കുഞ്ഞിത്തയോട് കൂടെ ഞങ്ങളെയും നീ ഉള്‍പ്പെടുത്തണമേ.                     മൂന്നു മക്കളുടെ പിതാവായ എനിക്ക്, മൂത്തത് രണ്ടും ആണ്മക്കളായപ്പോള്‍ ( മിസ്വബ്, റയ്യാന്‍ ) മൂന്നാമത്തെതൊരു പെണ്‍കുട്ടി യാകണമെന്നു ഞാന്‍ ഒരുപാട് ആഗ്രഹിച്ചു, പ്രാര്‍ഥിക്കുകയും ചെയ്തു. എന്റെ പ്രാര്‍ത്ഥനക്കുള്ള പ്രതിഫലമെന്നോണം എനിക്കൊരു പെണ്‍കുട്ടിയെ (സിദ്രത്തുല്‍ മുന്‍തഹ) തന്നു സര്‍വ്വേശ്വരന്‍ അനുഗ്രഹിച്ചത് 2012 ലെ നവംബര്‍ 19 നായിരുന്നു. 2012 ലെ എന്റെ ഏറ്റവും വലിയ സന്തോഷം എന്റെ മകളുടെ പിറവി തന്നെയാണ്. 2012 നെ ഞാന്‍ എന്നും ഓര്‍ക്കുന്നതും എന്റെ മകളുടെ ഈ പിറവിയെ അനുസ്മരിച്ചു കൊണ്ടായിരിക്കും.    

                        കുറെ പ്രതീക്ഷകളും, ആഗ്രഹങ്ങളും മനസ്സില്‍ ഒതുക്കി 2013 നെ വരവേല്‍ക്കുമ്പോള്‍ നിറഞ്ഞ മനസ്സോടെയും, സന്തോഷത്തോടെയും ഞാനാശംസിക്കുന്നു സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതു വര്‍ഷം.

0 അഭിപ്രായ(ങ്ങള്‍):

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment