Thursday 8 September 2011

ഓണാശംസകള്‍








കഴിഞ്ഞ കാലങ്ങളിലെ കണ്ടശ്ശാംകടവ് വള്ളം കളിയും 
ചന്ദ്രേട്ടന്റെ ആര്‍പ്പു വിളികളുടെ നാദവും സ്വപ്നത്തില്‍ അലയുകയായിരുന്നു. 
ഓണമെന്നാല്‍ നിറങ്ങളുടെ ഉത്സവമായിരുന്നു എനിക്ക് പ്രതീക്ഷകളുടെ പുണ്യവും. 
ഇന്ന് എന്ന യാധാര്ത്യത്തിനു മുന്നില്‍ പകച്ചു 
നില്‍ക്കുകയാണ് ഞാന്‍ 
പീഡനങ്ങളും, സ്ഫോടനങ്ങളും 
ഓണക്കളിയാകുന്ന ഈ നിമിഷത്തില്‍. 
എല്ലാത്തിനുമുപരി അകന്നു പോകുന്ന ബന്ധങ്ങള്‍ക്കും 
ആത്മാര്‍തതയില്ലാത്ത സ്നേഹത്തിനും മുന്നില്‍.
വീണ്ടും യാത്ര തുടരുകയാണ് ഞാന്‍ 
സന്തോഷത്തിന്റെ ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷയോടെ. 
എവിടെയോ എന്നെയും കാത്തു നില്‍പ്പുണ്ടത് എന്ന ആത്മവിശ്വാസത്തോടെയും.


ഹൃദയത്തിന്റെ ഭാഷയിലുള്ള ഓണാശംസകളോടെ 

-അഷ്‌റഫ്‌ അമ്പലത്ത്-




13 comments:

  1. കലുഷമായ ഒരു കാലത്തില്‍ നിന്നുകൊണ്ട് സന്തോഷത്തിന്റെ ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷയോടെ ഹൃദയത്തിന്റെ ഭാഷയില്‍ നമുക്ക് ആശംസകള്‍ നേരാം.

    ReplyDelete
  2. ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

    ReplyDelete
  3. സ്നേഹം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete
  4. പ്രതീക്ഷയോടെ....

    ReplyDelete
  5. അതെ തീർച്ചയായും പ്രതീക്ഷകളോടെ.......

    ReplyDelete
  6. ഇങ്ങനെ ഒരാൾ ഇത്രേടം വന്നിരുന്നു!

    ReplyDelete
  7. ധൈര്യമായി മുന്നോട്ട് പോകൂ അഷറഫ്‌ ഭായ്‌ << പ്രതീക്ഷകളാണല്ലോ നമ്മെളെയൊക്കെ മുന്നോട്ട് നയിക്കുന്നത് !!

    ReplyDelete
  8. സന്തോഷത്തിന്റെ നാളുകള്‍ എവിടെയോ ഉണ്ട്..ആശംസകള്‍

    ReplyDelete
  9. സന്തോഷത്തിന്റെ ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷയോടെ.....ആശംസകള്‍.....

    ReplyDelete
  10. വൈകിയാണെങ്കിലും ,ആശംസ അറിയിക്കുന്നു ...

    ReplyDelete
  11. ഇപ്പോഴാണ്, ഈ വഴി...

    "പീഡനങ്ങളും, സ്ഫോടനങ്ങളും
    ഓണക്കളിയാകുന്ന ഈ നിമിഷത്തില്‍" -----:)

    അടിപൊളിയായിരിക്കുന്നു... ഈ ലേ ഔട്ടൂം എല്ലാം ... ആശംസകള്‍!

    ReplyDelete
  12. ശരിയാ.. ഓണവും രിതിയും മാറിയിക്കുന്നു.. നമ്മളും മാറിയിരിക്കുന്നു.. വളരെ വളരെ വൈകിയെത്തിയ അതിഥിയുടെ ആശംസകള്‍..:)

    ReplyDelete
  13. nice work!
    welcome to my blog
    nilaambari.blogspot.com
    if u like it join and support me

    ReplyDelete