Tuesday 10 May 2011

എന്‍റെ വാപ്പ.

വിമാനത്തില്‍ കയറി കൊച്ചിലേക്കുള്ള മൂന്നര മണിക്കൂര്‍ യാത്രയിലും എന്‍റെ  പ്രാര്‍ത്ഥന "ഉപ്പാക്കൊന്നും സംഭവികരുതേ" എന്നായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ഭാര്യയുടെ വിളിവന്നത്. 

"ഉപ്പാക്ക്  തീരെ സുഖമില്ലാതെ ഇന്നലെ രാത്രി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണ്" 
എന്ന ഇടറിയ ശബ്ദത്തിലുള്ള അവളുടെ സംസാരം കേട്ടപ്പോഴേ തോന്നിയത. അസുഖം അത്രയ്ക്ക് നിസ്സാരമായിരിക്കില്ലയെന്ന്. പിന്നീട് ഉപ്പാനെ  ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചപ്പോഴാണ് അറിയുന്നത്. അറ്റാക്ക് ആണെന്നും, 48 മണിക്കൂര്‍ observation ല്‍ ആണെന്നും. 
കേട്ടപാടെ കമ്പനിയില്‍ നിന്നും ഒരു എമര്‍ജെന്‍സി ലീവ് സംഘടിപ്പിച്ചു. 

അല്ലേലും ഈ പ്രാവാസികളുടെ സ്ഥിതി ഇതാണ്. വീട്ടിലോ കുടുംബത്തിലോ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചുവെന്ന് കേട്ടാല്‍, പിന്നെ ഒരു സമാധാനവും ഉണ്ടാവില്ല. ഒന്നുകില്‍ ഫോണ്‍ ചെയ്തു കൊണ്ടേയിരിക്കും നാട്ടിലേക്ക്. അല്ലെങ്കില്‍ ഉടനെ പുറപ്പെടും. നേരിട്ട് കണ്ടു അനുഭവിച്ചാലേ ഒരു സമാധാനം വരൂ.

സത്യ സന്ധരായിട്ടെ ജീവിക്കാവൂ. ആരെയും വഞ്ചിക്കരുത്. ഒരിക്കലും കളവു പറയരുത്. 
എന്നും ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന, ഉപ്പാടെ  ഈ നിത്യോപദേശങ്ങള്‍ മനസ്സില്‍ ഓര്‍മ്മ വന്നു. ജനങ്ങളെ സഹായിക്കാന്‍ കിട്ടുന്ന ഒരവസരവും ഉപ്പ പാഴാക്കാറില്ല. രോഗികളെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകുന്ന കാര്യത്തില്‍ വളരെ തല്പരനായിരുന്നു. ഒന്നില്‍കൂടുതല്‍, ശാരീരികാസുഖങ്ങളുള്ള ഉപ്പാടെ മനസ്സ് എപ്പോഴും ഊജ്ജസ്സ്വലമായിരുന്നു. ശരീരത്തിന് അരല്പം സുഖം തോന്നിയാല്‍, പിന്നെ വീട്ടില്‍ ഇരിക്കില്ല. യാത്രാ തല്‍പരനാണ്‌ എന്‍റെ ഉപ്പ

സ്വന്തം വസ്ത്രങ്ങള്‍  സ്വയം തന്നെ കഴുകണമെന്ന് ഉപ്പാക്ക്  ഭയങ്കര നിര്‍ബന്തമായിരുന്നു. 'ചത്ത്‌ കിടന്നാലും ചമഞ്ഞേ കിടക്കാവൂ' എന്ന പഴമൊഴി ജീവിതത്തിലുടനീളം പാലിച്ചുപോന്നു ഉപ്പ.  ജീവിതത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നത് ഉപ്പാക്ക്  ഇഷ്ടമല്ല. ഡോക്ടറോടും ഉപ്പ പറയും. ''സര്‍ ഈ പറയുന്ന നിയന്ത്രണങ്ങളൊന്നും എന്‍റെ ജീവിതത്തില്‍ പ്രാവര്‍ത്തിക്കമാക്കില്ല ഞാന്‍". യാത്ര ചെയ്യരുത്, കൂടുതല്‍ സംസാരിക്കരുത് എന്നൊക്കെയാണ് ഡോക്ടര്‍മാര്‍ എന്നും ഉപദേശിക്കാറു. ഇങ്ങനെ ഉപദേശിക്കുമ്പോള്‍ ഡോക്ടര്‍മാരോട് ഉപ്പ തിരിച്ചു പറയും - 

"യാത്ര ചെയ്യാതെ, കൂടുതല്‍ സംസാരിക്കാതെ ഞാനെന്ന വ്യക്തി ഈ ഭൂമിയില്‍  ജീവിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. അതുകൊണ്ട് എന്‍റെമേല്‍ ഇതുപോലുള്ള നിയന്ത്രണങ്ങള്‍ നിങ്ങള്‍ ഏര്‍പ്പെടുത്തരുത്". 

തന്‍റെ രോഗങ്ങളെ കുറിച്ച് ഉപ്പ എന്നും ബോധവാനായിരുന്നു. ശ്വാസകോശത്തിന് രോപറേഷന്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ്  ഉപ്പ. ഷുഗര്‍, പ്രഷര്‍, കോളാസ്ട്രോള്‍, ആസ്തമ ഇതെല്ലാം നിത്യ അസുഖങ്ങളാണ്. ഇതെല്ലാം ചികല്‍സിക്കുന്ന ഡോക്ടര്‍മാരെക്കാള്‍ കൂടുതല്‍ ഉപ്പാക്കുമറിയാം. ഇപ്പോഴിതാ അറ്റാക്കും വന്നിരിക്കുന്നു. വീണ്ടും മനസ്സ് പ്രാര്‍ഥിച്ചു "എന്‍റെ ഉപ്പാക്കൊന്നും സംഭവിക്കരുതേ". ഉപ്പാനെക്കുറിച്ചുള്ള  ഓരോ ഓര്‍മ്മകളും അയവിറക്കുന്നതിനിടയില്‍ വിമാനം കൊച്ചിയില്‍ എത്തി.

എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ കൂട്ടുകാരന്‍ ഷാഹുല്‍ ടാക്സിയുമായി കാത്തു നില്പുണ്ടായിരുന്നു. ഷാഹുവുമായി നേരെ ഹോസ്പിറ്റലിലേക്ക്. ICU വിനു പുറത്തു ഇരിപ്പുണ്ടായിരുന്നു വീട്ടുകാരെല്ലാം. ഗ്ലാസ് വിന്റൊയിലൂടെ ഒരു നോക്ക് കണ്ടു. കുറെ ടൂബുകള്‍കൊണ്ട് പൊതിഞ്ഞ നിലയില്‍. തൊട്ടടുത്ത മുറിയില്‍ ഇരിപ്പുണ്ടായിരുന്നു ഉപ്പാനെ ചില്കസിക്കുന്ന ഡോക്ടര്‍. സ്വയം പരിചയപ്പെടുത്തികൊണ്ട് ചോദിച്ചു. 
"ഇപ്പോഴെന്താ സ്ഥിതി എന്‍റെ ഉപ്പാടെ"? 
പരിഭ്രമം നിറഞ്ഞ ചോദ്യത്തിന് ഡോക്ടര്‍ മറുപടി പറഞ്ഞു. 
"48 മണിക്കൂര്‍ ആണ് സമയം. അതിനു ശേഷമേ എന്തെങ്കിലും പറയാന്‍ ഒക്കൂ". 
"ഏതെങ്കിലും വിധക്തമായിട്ടുള്ള ഹോസ്പിറ്റലിലേക്ക്  മാറ്റാമോ ഉപ്പാനെ"?
"അത് ചെയ്യാവുന്നതേയുള്ളൂ, അമല  മെഡിക്കല്‍ കോളേജ് ആണ് ഏറ്റവും അടുത്തുള്ളത്. അവിടെ ഡോക്ടര്‍ രൂപേഷ് ഉണ്ട്. ഞാനദ്ദേഹത്തിനൊരെഴുത്തു തരാം." ഡോക്ടര്‍ പറഞ്ഞു. 
ഞാനും എന്‍റെ ജേഷ്ടനുംഉപ്പാനെയും കൊണ്ട് അമലയിലേക്ക് പോയി. ഡോക്ടര്‍ രൂപേഷ് പറഞ്ഞതനുസരിച്ച് anjiogram നടത്തി. result കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു 
"65 % ബ്ലോക്കുണ്ട് ഹൃദയത്തിനു. ഓപറേഷനു പറ്റിയ ആരോഗ്യ സ്ഥിതിയുമുണ്ട്‌.  ഒരു ലക്ഷം രൂപ ചെലവ് വരും".
"ഞങ്ങള്‍ തയ്യാറാണ്" ഒരേ സ്വരത്തില്‍ പറഞ്ഞു.
"എങ്കില്‍ ഉപ്പയുമായി ഞാന്‍ സംസാരിച്ചതിന് ശേഷം തിയതി തീരുമാനിക്കാം. വൈകീട്ട് നിങ്ങള്‍ എന്നെ വന്നൊന്നു കണ്ടാല്‍മതി". ഡോക്ടര്‍ രൂപേഷ് പറഞ്ഞു.
വൈകീട്ട് വീണ്ടും ചെന്നു ഡോക്ടറെ കാണാന്‍. അദ്ദേഹം ഇങ്ങനെ തുടങ്ങി.
"എന്‍റെ സര്‍വീസിനിടക്ക് ഒരു ആദ്യാനുഭവമാണിത്".
"എന്ത് പറ്റി സര്‍"? ആകാംക്ഷ നിറഞ്ഞ ഞങ്ങളുടെ ചോദ്യം.
"ഞാന്‍ ഉപ്പയുമായി സംസാരിച്ചു. സാധാരണയില്‍ രോഗികള്‍ സാമ്പത്തിക പരാധീനതകള്‍ മൂലമായിരിക്കും ബൈപാസ് ശാസ്ത്ര ക്രിയക്ക് സമ്മതിക്കാതിരിക്കുന്നത്. എന്നാല്‍ ഉപ്പാനോട്  ഞാനെല്ലാം വിവരിച്ചു കൊടുത്തപ്പോള്‍ ആദ്യം തന്നെ എന്നോട് തിരിച്ചു ചോദിച്ചത്.
''ഇങ്ങനൊരു ഓപറേഷന്‍ ചെയ്‌താല്‍ എനിക്ക് എത്ര വര്‍ഷം കൂടി ജീവിക്കാന്‍ കഴിയുമെന്നാണ്"?  
അതിനു മറുപടി പറയാന്‍ ഞാന്‍ വൈകിയപ്പോള്‍ ഉപ്പ തന്നെ തുടര്‍ന്നു. 
"എനിക്ക് ഉത്തരമറിയാവുന്ന ഒരു ചോദ്യമാണത്. സാധാരണക്കാരനായിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ എല്ലാ ആഗ്രഹങ്ങളും എന്‍റെ മക്കള്‍ എനിക്ക് നിറവേറ്റി തന്നിട്ടുണ്ട്. ഹജ്ജിനു പോകണ മെന്നൊരാഗ്രഹം അവസാനമായി എനിക്കുണ്ടായിരുന്നു, അതും എന്‍റെ മക്കള്‍ കഴിഞ്ഞ തവണ എനിക്ക് സാധിപ്പിച്ചുതന്നു. ഇതും നിറഞ്ഞ മനസ്സോടെ അവര്‍ എനിക്ക് ചെയ്തു തരുമെന്നറിയാം. പക്ഷെ ഞാനത് ആഗ്രഹിക്കുന്നില്ല. ഏതു നേരത്തും മരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു ഓപറേഷന്‍ കഴിച്ചു കുറേകാലം നിങ്ങളുടെ  കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്കും, നിയന്ത്രണങ്ങള്‍ക്കും വിധേയനായി ജീവിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം, കര്‍മ്മധീരനായി മരിക്കാനാണ്. അതിനു തയ്യാറുള്ള ഒരു മനസ്സ് എനിക്കുണ്ട്. അത് ധാരാളമാണ്. ഇത് എന്‍റെ മക്കളോടും ഡോക്ടര്‍ മനസ്സിലാക്കി കൊടുക്കണം. എന്നീട്ടു എത്രയും പെട്ടെന്ന് എന്നെ ഇവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്തു തരണം".  
ഒരു ശക്തമായ മനസ്സില്‍നിന്നും ഉടലെടുക്കുന്ന
വ്യക്തമായ ഒരു തീരുമാനമായി പരിഗണിക്കേണ്ടി വന്നു ആ വാക്കുകളെ.


13 comments:

  1. മലയാളത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ @ ടെക്നോളജി ഇന്ഫോര്‍മേഷന്‍ വെബ്സൈറ്റ്..www.computric.net,www.computric.co.cc

    ReplyDelete
  2. ഒരിത്തിരി നൊമ്പരപ്പെടുത്തി ട്ടോ...
    ഷാനവാസ്‌ ഇക്ക പറഞ്ഞതാണ് അതിന്റെ ശരി...

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/
    (പുതിയ ഒരു പോസ്റ്റുണ്ട് സൗകര്യം പോലെ ആ വഴിക്ക് ഇറങ്ങുമെന്ന് കരുതുന്നു)...)

    ReplyDelete
  3. എന്തൊക്കെയാണെങ്കിലും.
    ഒരു ദിവസമെങ്കില്‍ ഒരു ദിവസം കൂടുതല്‍,
    സ്വന്തം പിതാവ് ജീവിച്ചിരിക്കണം എന്നാണു ഏതു മക്കളും ആഗ്രഹിച്ചു പോവുക.
    നല്ല എഴുത്ത്.
    ആശംസകള്‍

    ReplyDelete
  4. നല്ല അച്ഛനായും നല്ല മകനായും ജീവിക്കാന്‍ കഴിയണം ..അതൊരു ഭാഗ്യം തന്നെയാണ്

    ReplyDelete
  5. നല്ല മക്കളുടെ നല്ല അച്ഛന്‍..

    ReplyDelete
  6. നല്ല അച്ഛന്‍..
    http://leelamchandran.blogspot.com/

    ReplyDelete
  7. ഷാനവാസ് സര്‍ പറഞ്ഞപോലെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം കൂടുതല്‍, സ്വന്തം പിതാവ് ജീവിച്ചിരിക്കണം എന്നെ ഏതു മക്കളും ആഗ്രഹിക്കൂ....
    ആ അച്ഛന്‍റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു...

    ReplyDelete
  8. അച്ഛന്റെ ധീരമായ വാക്കുകള്‍ക്ക് എന്റെ ബിഗ് സല്യൂട്ട്

    ReplyDelete
  9. "65 % ബ്ലോക്കുണ്ട് ഹൃദയത്തിനു. ഓപറേഷനു പറ്റിയ ആരോഗ്യ സ്ഥിതിയുമുണ്ട്‌.
    ഒരു ലക്ഷം രൂപ ചെലവ് വരും".
    ഡോക്ടർമാരുടെ ഈ വാക്കുകൾ തന്നെ കേട്ടിട്ടും പല കാരണങ്ങൾ കൊണ്ടും തിരിച്ചുവന്ന രണ്ടുപേരെ അറിയാം.ചിട്ടകൾ പാലിച്ച് പേരിനുള്ള മരുന്നുകളോടെ ഇപ്പോഴും ആരോഗ്യത്തോടെ സസുഖം ജീവിക്കുന്നു.അതു കൊണ്ട് ആശ്വസിക്കുക.

    ReplyDelete
  10. “ഭാഗ്യവന്ദം പ്രസൂയേധാ..
    മാ ശൂരം മാ ച പണ്ഠിതം..!”-
    നല്ലതു വരട്ടേ..! ആശംസകള്‍...!!

    ReplyDelete
  11. ഇവിടെ വരാന്‍ വൈകി.ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്റെ പതിനഞ്ചാമത്തെ വയസ്സില്‍ മരണപ്പെട്ടു പോയ എന്റെ ഉപ്പാനെ ഒരു നിമിഷം ഓര്‍ത്തു പോയി. അന്ന് തൃശൂരിലേയ്ക്ക് ഓപ്പറേഷനു കൊണ്ടു പോകാനൊരുങ്ങിയ ബന്ധുക്കളോട് എനിക്ക് വീട്ടില്‍ കിടന്നു മരിച്ചാല്‍ മതിയെന്നു പറഞ്ഞു പോലും എന്റെയുപ്പ!. എട്ടും പൊട്ടും തിരിയാത്ത ഏക മകനായിരുന്ന എനിക്കതിന്റെ പൊരുള്‍ അന്നറിഞ്ഞിരുന്നില്ല.

    ReplyDelete