അടുത്തറിയുന്ന എല്ലാവരും എന്നെ കളിയാക്കാറുണ്ട് 'നീന്‍റെ ഒരു സലാല' എന്ന് പറഞ്ഞു.
എന്ത് ഞാന്‍ പറയുമ്പോഴും സലാലയിലെ ഒരു കഥയോ ഉപമയോ
എന്റെ സംസാരത്തില്‍ കൊണ്ട് വരാന്‍ ഞാന്‍ ശ്രമിക്കും. സ്ഥിരമായി ഇത് കേള്‍ക്കുന്ന ആര്‍ക്കും സ്വാഭാവികമായി എന്നെ കുറ്റപ്പെടുതാനെ തോന്നു. എന്നാല്‍ എന്നെ കുറ്റപ്പെടുത്താന്ഞാന് സമ്മതിക്കുകയുമില്ല.
കാരണം 19 വയസ്സ് മുതല്‍
30 വയസ്സ് വരെ ഒരു
മസ്കറ്റില്‍ നിന്നും 1050 കിലോമീറ്റര്‍ അകലെ, യമന്‍ ബോര്‍ടറിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശം.

തെങ്ങിന്‍ തോപ്പുകളും, വാഴ കൃഷിയും, ഒട്ടു മിക്ക പച്ചക്കറി കൃഷികളും
സലാലയെന്ന പ്രദേശത്തെ ഹരിതാപമാക്കി മാറ്റുന്നു.

ആ നാട്ടുകാരായിട്ടുള്ള നിഷ്കളങ്കരായ അറബികള്‍ നാല് വിഭാഗങ്ങളില്‍ പെട്ടവരാണ്.
ജബലികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ് അതില്‍ ഒന്ന്. നമ്മുടെ നാട്ടിലെ ആദിവാസി കളോട് ഒരുപാട് കാര്യങ്ങളില്‍, സാദൃശ്യം പുലര്‍ത്തുന്നവരാണ് ഈ ജബലികള്‍. ആ മണ്ണിന്‍റെ സ്വന്തം മക്കള്‍ എന്ന് പറയാവുന്നവര്‍.

കറുത്ത വര്‍ഗ്ഗക്കാരായിറ്റുള്ള അറബികളാണ്
അതില്‍ രണ്ടാമത്തെ വിഭാഗം. ഇപ്പോഴത്തെ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസിന്റെ പിതാവ്, ഒമാനില്‍ ജനസംഖ്യ വളരെ കുറവായിരുന്ന സമയത്ത് ആഫ്രിക്കയില്‍ നിന്നും കുറെ കറുത്തവര്‍ഗ്ഗ കാരായിട്ടുള്ള അടിമകളെ വിലക്ക് വാങ്ങി ഒമാനില്‍ കൊണ്ട് വരികയും പിന്നീട് അവരെ സ്വതന്ത്ര മാക്കുകയും ചെയ്തുവത്രേ. പിന്നീട് ഇവരുടെ കുടുംബക്കാരും ബന്ധുക്കളും ഒമാനിലേക്ക് ചേക്കേറുകയും, അവര്‍ ഒമാനിലെ പൌരത്വം സ്വീകരിക്കുകയും ചെയ്തുവെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
മൂന്നാമത്തെ വിഭാഗമായിട്ടുള്ള വെളുത്ത
അറബികള്‍ മറ്റു പല നാടുകളില്‍ നിന്നും കുടിയേറി പാര്‍ത്ത വരാണത്രെ. എന്നാല്‍ ഇക്കൂട്ടരാണ് അവിടെ യഥാര്‍ത്ഥ അവകാശികളായി അറിയപ്പെടുന്നതും അധികാരത്തിന്‍റെ നേതൃസ്ഥാനം വഹിക്കുന്നതും.
എണ്ണത്തില്‍ കുറവാണെങ്കിലും ബലൂചികളും സലാലയില്‍ ഉണ്ട്. മുന്‍കാലങ്ങളില്‍ ശരീര ഘടന കൊണ്ട്, പട്ടാളത്തില്‍ ഒരു മേധാവിത്വം ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നു. പട്ടാളതില്‍നിന്നും വിരമിക്കുന്ന ബലൂച്ചികള്‍ക്ക് ഒമാനിലെ പൌരത്വം നല്‍കി ആദരിച്ചിരുന്നു. അങ്ങിനെയാണ് ബാലൂചികളില്‍ ഒരു വിഭാഗം ഒമാനിലെ പൌരന്മാരായി മാറിയത്.
കടല്‍ മാര്‍ഗ്ഗം നോക്കിയാല്‍ കേരളത്തിനോട് വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് സലാല. ഇന്ത്യയില്‍നിന്നും ആദ്യമായി ഇസ്ലാമതം സ്വീകരിച്ച ചേരമാന്‍ പെരുമാളിന്‍റെ ഖബറിടം സലാലയിലെ ഒരു തെങ്ങിന്‍ തോപ്പിലാണ് സ്ഥിതി ചെയ്യുന്നത്.
എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പ്രവാചകന്‍ അയ്യൂബ് നബിയുടെ ഖബറിടവും സലാലയിലെ ഒരു മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്.
സലാല അറിയപ്പെടാരുണ്ട്.
മറ്റു ഗള്‍ഫു നാടുകളില്‍ താമസിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും സലാല സന്ദര്‍ശിക്കല്‍ അനിവാര്യമാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്.

ഇനിയുമുണ്ട് എനിക്ക് സലാലയെ കുറിച്ച് പറയാന്‍ എന്തൊക്കെയോ. പക്ഷെ അത് പിന്നീടാകാം, അല്ലെങ്കില്‍ നിങ്ങളും പറഞ്ഞുപോകും "ഈ പഹയന്റൊരു സലാല" എന്ന്.
'അമ്പലപ്പുഴ പാല്‍പായസമായാലും ഇടങ്ങാഴിയില്‍ കൂടുതല്‍ കുടിക്കാനാകില്ലാ' എന്നാണല്ലോ ചൊല്ല്.
അപ്പോള്‍ പറഞ്ഞത് പോലെ, അത് പിന്നീട് കാണാം.


