Saturday, 2 January 2010

റാഷിദ് നല്‍കിയ പാഠം

                      പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അത്ഭുത ശിശുവായിട്ടാണ് റാഷിദ്‌ എന്ന കുട്ടി തൊയക്കാവ് എന്ന ഗ്രാമത്തില്‍ പിറന്നത്.
ഗര്‍ഭം ധരിച്ചു ആറാമത്തെ മാസത്തിലുള്ള റാഷിദിന്റെ ജനനം തന്നെയാണ് അവന്‍റെ പിറവിയിലെ അത്ഭുതത്തിനു കാരണം. കുട്ടി ജീവിച്ചിരിക്കാന്‍ അമ്പതു ശതമാനം മാത്രമേ സാധ്യത ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുള്ളൂ. മാസങ്ങളോളം ഡോക്ടര്‍ മാരുടെ പരിചരണയില്‍ ആശുപത്രിയിലാണ് റാഷിദ്‌ വളര്‍ന്നത്‌. അതുകൊണ്ട്തന്നെ ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ ഭൂരിഭാഗം പേരുടെയും പൊന്നോമനയായിരുന്നു റാഷിദ്. ആ ഗ്രാമത്തില്‍ സ്നേഹവും വാത്സല്യവും ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ള കുട്ടി ഏതെന്ന ചോദ്യത്തിന് രണ്ടാമതൊരു ഉത്തരം ഉണ്ടാകാന്‍ സാധ്യതയില്ല, റാഷിദ് എന്നതിന് പകരമായി. ഒരുപക്ഷെ റാഷിദിന്റെ മാതാപ്പിതാക്കളോളമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ സ്നേഹവും ലാളനയും അവന്‍റെ മറ്റു കുടുംബാതികളും നാട്ടുകാരും അവനു നല്‍കിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
എന്നാല്‍ 26 / 12 / 2010 ന്റെ പുലരിയെ തൊയക്കാവ് എന്ന ഗ്രാമം വരവേറ്റത് വലിയൊരു ഞെട്ടലോടെ യായിരുന്നു. നമ്മുടെ റാഷിദ്‌(16) വീടിനടുത്തുള്ള പേരമരത്തില്‍ തൂങ്ങി മരിച്ചു എന്ന വാര്‍ത്ത, കേള്‍ക്കുന്നവര്‍ക്കൊന്നും വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. മരണ വാര്‍ത്ത കേള്‍ക്കുന്നവരെല്ലാം അന്തംവിട്ടു പരസ്പരം നോക്കിനിന്നു. റാഷിദിനെ അടുത്തറിയുന്ന പലരും പൊട്ടിക്കരച്ചലോടെയാണ് ആ വാര്‍ത്തയെ സ്വീകരിച്ചത്. ഗ്രാമത്തിന്‍റെ മുഴുവന്‍ തേങ്ങലായി മാറാന്‍ ആ വാര്‍ത്തക്ക് നിമിഷങ്ങളുടെ ദൈര്‍ഘ്യമേ വന്നുള്ളൂ. ഒരു മുവായിരം രൂപയുടെ ആവശ്യമാണ്‌ റാഷിദിനെ ഈ കൊടും ചെയ്തിലേക്ക് പ്രേരിപ്പിച്ചത് എന്നറിഞ്ഞപ്പോള്‍, വീണ്ടും ദുഃഖം അതിര് കവിഞ്ഞു.
                    ഒരുപാട് സ്നേഹവും ലാളനയും ഏറ്റുവാങ്ങി, അതിലുമപ്പുറം സൌകര്യത്തോടെ ജീവിച്ചു വളര്‍ന്ന ഒരുകുട്ടിയുടെ - പക്വത എത്താത്ത മനസ്സിന്റെ വിവേകപൂര്‍വമല്ലാത്ത ഒരു കണ്ടെത്തലില്‍ നിന്നും ഉടലെടുത്ത ഒരു തീരുമാനമായിരുന്നുവോ ഈ കൊടും ചെയ്തിക്ക്‌ അവനെ പ്രേരിപ്പിച്ചത്? വെറുമൊരു പതിനാറു വയസ്സ് കാരന്റെ, മുവായിരം രൂപയുടെ ആവശ്യവും, അത് നേടാന്‍ കഴിയാത്ത പ്രതിസന്ധിയെ അവന്‍ നേരിട്ടതും എങ്ങിനെയെന്ന് നമ്മള്‍ ഓരോരുത്തരും ചിന്തിക്കേണ്ട വിഷയമാണ്. ഈ വിഷയം തന്നെയാണ് റാഷിദ് നമുക്ക് നല്‍കുന്ന പാഠവും.
ഇന്ന് നമ്മള്‍ ഓരോരുത്തരും മാതാപ്പിതാക്കളോ, അല്ലെങ്കില്‍ നാളെ മാതാപ്പിതാക്കള്‍ ആകേണ്ടവരോ ആണ്. നമ്മുക്ക് ഒരു കുട്ടി ജന്മമെടുക്കാന്‍ പോകുന്നു എന്ന് കേള്‍ക്കുമ്പോഴേ എന്തെല്ലാം സങ്കല്‍പ്പങ്ങളും പ്രതീക്ഷകളുമാണ് നാം നെയ്തെടുക്കുന്നത്. അവരുടെ ഓരോ വളര്‍ച്ചയിലും എത്രമാത്രമാണ് നമ്മള്‍ സന്തോഷിക്കുന്നത്. ഇത്രമാത്രം പ്രതീക്ഷ അര്‍പ്പിച്ചു നമ്മള്‍ വളര്‍ത്തുന്ന നമ്മുടെ മക്കള്‍, നിസ്സാരമായിട്ടുള്ള ചില പ്രതിസന്ധിയെ അഭിമുഖീകരിക്കാന്‍ കഴിയാതെ ആത്മഹത്യയെ സ്വീകരിക്കുന്നത് എങ്ങിനെയാണ് നമുക്ക് ഉള്‍കൊള്ളാന്‍ കഴിയുക? നമ്മുടെ മക്കളോട് നമ്മള്‍ കാണിക്കുന്ന സ്നേഹത്തിനു ഒരു പരിതിയുമില്ല എന്ന് നമുക്കറിയാം. പ്രത്യേകിച്ച് പ്രവാസികളുടെ മക്കള്‍. ഒരു വര്‍ഷത്തിലോ രണ്ടു വര്‍ഷത്തിലോ നാട്ടില്‍ ചെല്ലുമ്പോള്‍ ഒന്നോ രണ്ടോ മാസം മാത്രം ലഭിക്കുന്ന ലീവ് സമയത്ത് എത്രമാത്രം നമ്മുടെ മക്കളോട് സ്നേഹം പ്രഘടിപ്പിക്കാന്‍ കഴിയുമെന്ന് മാത്രമാണ് ഓരോരുത്തരും ചിന്തിക്കാറുള്ളൂ. ഒരു കാര്യത്തിലും അവര്‍ക്ക് കുറവ് ഉണ്ടാകരുത് എന്ന് മാത്രമാണ് നാം ആലോചിക്കാറു. എന്നാല്‍ മക്കളെ നമ്മള്‍ സ്നേഹിക്കുമ്പോഴും അവരുടെ കാര്യങ്ങളില്‍ ഒരുപാട് താല്പര്യം കാണിക്കുമ്പോഴും അത് ചില നിബന്ധനകളിലൂടെയും, നിര്‍ദേശങ്ങളിലൂടെയും ആയിക്കൂടെ എന്നെനിക്കു തോന്നുന്നു. എന്‍റെ മനസ്സില്‍ വന്ന ചിലചോദ്യങ്ങളാണ് ഇത്. 
  • നമ്മുടെ ഇല്ലായ്മളെയും, കഷ്ടപ്പാടുകളെയും നമ്മുടെ മക്കളെ അറിയിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരല്ലേ?
  • ആയിരം രൂപയുടെ ആവശ്യം നമ്മുടെ മക്കള്‍ക്ക്‌ വരുമ്പോള്‍ അത് നമ്മള്‍ അവര്‍ക്ക് കൊടുക്കുന്നതോടുകൂടെ, അത് നേടാന്‍ നമ്മള്‍ സഹിച്ചിട്ടുള്ള ത്യാഗവും അവരെ ബോധ്യപ്പെടുത്തുന്നതല്ലേ നല്ലത്?
  • നാട്ടിലെ, നമ്മുടെ വരുമാനവും ചിലവും അവരെ നേരിട്ട് ബോധ്യപ്പെടുത്താന്‍ - ഓരോ ദിവസത്തെയും വരവ് ചിലവുകള്‍ അവരെ അറിയിക്കുകയും, അവരെക്കൊണ്ടു തന്നെ ഒരു പുസ്തകത്തില്‍ അത് ദിവസവും എഴുതിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ , കാശിന്റെ മൂല്യം അവര്‍ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്താന്‍ അവര്‍ സ്വയം പര്യാപ്തമാവുകയും ചെയ്യില്ലേ?
  • ഒരു രൂപ അവര്‍ നമ്മോടു ആവശ്യപ്പെടുമ്പോള്‍, അത് എന്തിനെന്നും എങ്ങിനെ ചിലവാക്കിയെന്നും വ്യക്തമായി നമ്മള്‍ അറിഞ്ഞിരിക്കേണ്ടതില്ലേ?
  • നമ്മുടെ മക്കള്‍ അവരുടെ ജീവിതത്തില്‍ ശ്രദ്ദിക്കേണ്ട സത്യസന്തത, വിശ്വാസ്യത, ധൈര്യം, സ്നേഹം, മാന്യത, സഹാനുഭൂതി, വൃത്തി, ക്ഷമ എന്നിവയെ കുറിച്ച് വിശദമായ ഒരു ചാര്‍ട് ഉണ്ടാക്കി അവര്‍ കിടക്കുന്ന മുറിയില്‍ തൂക്കി ഇടുകയും, ദിവസവും ഒരു തവണ അവരെക്കൊണ്ടു അത് വായിപ്പിക്കുകയും ചെയ്യുന്നത് നല്ലതല്ലേ?
  • പതിനെട്ടു വയസു വരെയെങ്കിലും മൊബൈല്‍, ഇന്റെനെറ്റ് എന്നിവ സ്വകാര്യമായി ഉപയോഗിക്കാന്‍ അവര്‍ക്ക് നല്കാതിരുന്നുകൂടെ?
  • പെണ്‍കുട്ടികളാണെങ്കില്‍ അവരെ വിവാഹം ചെയ്തു വിടുന്നത് വരെ മാതാവ് അറിയാത്ത ഒരു രഹസ്യവും അവര്‍ക്കുണ്ടാകരുത് എന്ന നിബന്ധന പാലിച്ചുകൂടെ?
  • മക്കള്‍ ഉപയോഗിക്കുന്ന പുസ്തകങ്ങള്‍ എപ്പോഴും മാതാപ്പിതാക്കള്‍ എടുത്തു നോക്കുകയും കിടപ്പ്മുറി ശ്രദ്ദിക്കുകയും ചെയ്യുന്നത് നല്ലതല്ലേ?
  • മാസത്തില്‍ ഒരു തവണയെങ്കിലും അവര്‍ പഠിക്കുന്ന സ്കൂളില്‍ പോയി ഓരോ വിഷയവും എടുക്കുന്ന ടീച്ചര്‍മാരെ നേരിട്ട് കാണുകയും അവരെ കുറിച്ചുള്ള കാര്യങ്ങള്‍ തിരക്കുകയും ചെയ്തുകൂടെ?
  • ഒരുപാട് കര്‍ശന നിബന്ധനകളും നിര്‍ദ്ദേശങ്ങളും അവരുടെമേല്‍ കെട്ടിവെക്കാതെ, മക്കള്‍ സ്കൂള്‍ വിട്ടു വീട്ടില്‍ വന്നാല്‍ അവര്‍ക്ക് കളിക്കാനുള്ള സമയം നമ്മള്‍ തന്നെ കണ്ടെത്തി കൊടുക്കുന്നത് നല്ലതല്ലേ?
  • പഠനത്തിലൂടെയും മറ്റും മക്കള്‍ വലിയ ഉദ്യോഗാര്‍ഥികളാകണം എന്ന് ആഗ്രഹിക്കുന്നതോടുകൂടെ, അവര്‍ വലുതാകുമ്പോള്‍ ദയയും ക്ഷമയുമുള്ള നല്ലൊരു മനുഷ്യസ്നേഹിയും ആകണം എന്നും നമുക്ക് കരുതിക്കൂടെ? 
  • കുട്ടികള്‍ കൂടുതല്‍ ചിന്തിച്ചിരിക്കുകയോ, ദുഖഭാവം മുഖത്ത് നിഴലിക്കുകയോ കണ്ടാല്‍ ഉടനെ അതിന്റെ കാരണം അന്വേഷിക്കുകയും അത് പരിഹരിക്കാനുള്ള ഏര്‍പ്പാടുകള്‍ മാതാപ്പിതാക്കള്‍ ചെയ്യേണ്ടതുമല്ലേ?
  • മക്കളുടെ കൂട്ടുകാരെ കുറിച്ച് വ്യക്തമായ ഒരു ധാരണ നമുക്കുണ്ടാകേണ്ടതില്ലേ?
  • നമ്മളോട് എന്തും തുറന്നു പറയാനും ചോദിക്കാനുമുള്ള സ്വാതന്ത്ര്യം മക്കള്‍ക്ക്‌  നല്‍കേണ്ടതില്ലേ?
  • ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നിലയിലുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും എപ്പോഴും മക്കള്‍ക്ക്‌ നല്‍കേണ്ടതു അനിവാര്യമല്ലേ?


മരണത്തെ പരിഹാര മാര്ഗ്ഗമായി സ്വീകരിച്ച റാഷിദിന്റെ സ്മരണക്കു മുമ്പില്‍ തളര്‍ന്ന മനസ്സോടെ സമര്‍പ്പിക്കുന്നു ഞാനീ കുറിമാനം.
നേരിട്ട് അറിയുന്നതും പരിചയമുള്ളതുമായ റാഷിദിന്റെ അസ്വാഭാവികമായിട്ടുള്ള മരണവാര്‍ത്ത അറിഞ്ഞപ്പോള്‍, സ്വാഭാവികമായും ഒരു പിതാവ് എന്ന നിലയില്‍ എന്നിലുണ്ടായ ചില ചോദ്യങ്ങള്‍ മാത്രമാണിത്.
----------------------------------------------------------------------------------------------------------------------
റാഷിദ് 

33 comments:

  1. മാതാപിതാക്കളുടെ ഉത്കണ്ട മുഴുവന്‍ ഉണ്ട് വരികളില്‍... പക്ഷെ കുട്ടികളോട് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് privacy വേണ്ടേ എന്ന ഉത്തരമാകും അവര്‍ക്ക് പറയാനുള്ളത്.....എഴുത്ത് നന്നായിട്ടുണ്ട്......

    ReplyDelete
  2. very nice topic. keep it up

    ReplyDelete
  3. എഴുത്ത് നന്നായിട്ടുണ്ട്

    ReplyDelete
  4. എന്റെ ബ്ലോഗുകള്‍ താല്‍പ്പര്യത്തോടെ വായിച്ചതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നതിനും നന്ദി.താങ്കളുടെ ബ്ലോഗും ഞാന്‍ സന്ദര്‍ശിച്ചു. നന്നായിട്ടുണ്ട്

    ReplyDelete
  5. Comment by Maneesh kumar os\+968-96244294 on January 11, 2011 at 8:07am
    കൊള്ളാം ഇത് വായിച്ചപോള്‍ എനിക്ക് ഓര്‍മ്മവന്നത് ഞങളുടെ +1/+2 കാലമാണ്
    അജേഷ് എന്നായിരുന്നു അവന്‍റെ പേര് നാട് കല്ലടാ എന്നാ ഗ്രാമം ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യം
    അത്മഹത്യ ചെയ്ന്നതിനെ കുറിച്ച് സംസാരിച്ച എന്‍റെ കാരണത് അടിച്ച അവന്‍ പിന്നെ എന്തിനു അത് ചയ്തു
    അറിയില്ല
    സുഹ്രത്തെ നിങളുടെ ഈ വരികള്‍ ഒരുപാടു ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് നല്‍കി നന്ദി ഒരായിരം നന്ദി
    2000 to 2001 bachil J J V H S E ശാസ്ത നട സ്കൂളില്‍ പഠിച്ച എല്ലാ കൂട്ടുകാര്‍ക്കും വേണ്ടി ഞാന്‍ അറിക്കുന്നു
    ഇവരില്‍ പലരും ഇപ്പോള്‍ എവിടയാണ് എന്ന് പോലും അറിയില്ല ഈശ്വരന്‍ സഹായിച്ചാല്‍ ഇനി നാട്ടില്‍ ചെല്ലുന്ന സമയം എല്ലാവരെയും കണ്ടുമുട്ടണം എന്നൊരാഗ്രഹം അന്ന് അജെഷിനുവേണ്ടി അവന്‍റെ അത്മവിനു വേണ്ടിഞാന്‍ ഈ വരികള്‍ അവരോടു പറയും നിങ്ങളുടെ അനുവതതോടെ
    മനീഷ്.

    ReplyDelete
  6. Comment by abdul vahid .0097466579193 on January 4, 2011 at 4:01pm
    തുടര്‍ന്നും എഴുതുക അഭിനന്ദനങ്ങള്

    ReplyDelete
  7. Comment by thirudanmammad on January 4, 2011 at 3:56pm
    വളരെ ശ്രധിക്കപെടെണ്ട വിഷയം നന്നായി എഴുതി.
    ഈ അവതരണ രീതിയും ഏറെ ശ്രദ്ധേയം .

    തുടരുക..... എല്ലാവിധ ആശംസകളും നേരുന്നു .

    ReplyDelete
  8. Comment by മലബാരി@ദുബായ് on January 4, 2011 at 10:28am
    അണ്ണാ super ആയിട്ടുണ്ട്‌. ചിന്തിക്കേണ്ടതും ജീവിതത്തില്‍ പകര്‍തേണ്ടതുമായ വിഷയം വളരെ നല്ല നിലയില്‍ അവതരിപ്പിച്ചു.
    തുടര്‍ന്നും എഴുതുക,
    അഭിനന്ദനങ്ങള്‍. .

    ReplyDelete
  9. Comment by Fasiludin on January 4, 2011 at 10:51am
    Hi Asharaf,
    Ths is good advice for Good family.Heartly Congrats.Keep it up.

    ReplyDelete
  10. നമ്മളോക്കെ വളർന്ന രീതി വച്ചുനോക്കുമ്പോൾ..
    ഇത്രയും ടെൻഷന്റെ ആവിശ്യമുണ്ടോ.
    തീർച്ചയായും റാഷിദിന്റെ കാര്യം അനുകമ്പയർഹിക്കുന്നതു തന്നെ.

    ReplyDelete
  11. താങ്കൾ, ഒരു നല്ല വ്യക്തിയാണ്..അതുകൊണ്ടാണല്ലൊ.. മറ്റുള്ളവരുടെ ദുഖം,തന്റേയും ദ്ദു:ഖമയി കാണാൻ സാധിക്കുന്നത്..ഒരു'അര്‍ദ്ധവട്ടനാ'ണെന്ന ധാരണ ആദ്യമേ മാറ്റുക.. എല്ലാ നന്മയും നേർന്നുകൊണ്ട്...ചന്തുനായർ(ആരഭി) http://chandunair.blogspot എന്റെ ബ്ലൊഗിൽ പുതിയ കഥ ഇട്ടിട്ടുണ്ട് വായിക്കുമല്ലോ

    ReplyDelete
  12. എല്ലാം കഴിന്നിട്ടല്ലേ പലരും ചിന്തിക്കൂ , അപ്പോഴേക്കും എല്ലാം നഷ്ട്ടംയിട്ടുണ്ടാകും, ഈ പോസ്റ്റ്‌ നല്‍കുന്ന പാഠങ്ങള്‍ എല്ലാവരിലും എത്തട്ടെ
    --

    ReplyDelete
  13. വളരെ നല്ല ഒരു പോസ്റ്റ്‌

    ReplyDelete
  14. അഷ്‌റഫ്‌ ഉന്നയിച്ച ചോദ്യങ്ങള്‍ എല്ലാം ശരി തന്നെ?
    But ഇതെല്ലാം ആര് ചെയ്യും.സ്വന്തം മക്കളുടെ കാര്യമാകുമ്പോള്‍ ആവശ്യം അന്വേഷിക്കാതെ തന്നെ പൈസ കൊടുത്തു പോകും.
    ഈ അഷ്‌റഫ്‌ തന്നെ.

    ReplyDelete
  15. വായിച്ചു !
    മരണം വലിയൊരു പരിഹാരമാവാം മരണപെട്ടെവന്.
    ജീവിക്കുന്നവരെ അതെത്രത്തോളം വേദനിപ്പിക്കുന്നെന്ന് അവന്‍ അറിയാതെ പോയല്ലോ

    ReplyDelete
  16. ഈ ചോദ്യങ്ങളെല്ലാം വളരെ പ്രസക്തം.. ഇതു പോലുള്ള കാര്യങ്ങൾ നമ്മൾ നമ്മുടെ മക്കൾക്ക് പറഞ്ഞു കൊടുത്തെ പറ്റൂ... ചിന്തിപ്പിക്കുന്ന പോസ്റ്റ്... ദൈവം നമ്മുടെ മക്കളെ കാത്തു രക്ഷിക്കട്ടെ...

    ReplyDelete
  17. നമ്മുടെ ഇല്ലായ്മയെയും, കഷ്ടപ്പാടുകളെയും നമ്മുടെ മക്കളെ അറിയിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരല്ലേ?

    ഈ വരികള്‍ അതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചാല്‍ മാത്രം മതിയാകും, ബാക്കിയെല്ലാം അതിന്റെ വഴിക്ക് പോന്നോളുമെന്നത് 100% ഉറപ്പ്!

    നല്ല ചിന്തയ്ക്കും എഴുത്തിന്നും ഭാവുകങ്ങള്‍.
    (അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ)

    ReplyDelete
  18. ചോദ്യങ്ങള്‍ എല്ലാം ചിന്തനീയം തന്നെ..പക്ഷെ
    മാതാ പിതാകളുടെ നിയന്ത്രണങ്ങള്‍ കൊണ്ടു
    മാത്രം തീരുന്ന പ്രശ്നങ്ങള്‍ അല്ല ഇന്നത്തെ
    തലമുറയ്ക്ക് ഉള്ളത്..ഒരു ലേഖനം എന്ന നിലയില്‍
    എഴുത്ത് കൊള്ളാം എങ്കിലും...ഒന്ന് കൂടി നന്നാകാന്‍
    ശ്രമിച്ചാല്‍ താങ്ങള്‍ക്ക്‌ കഴിയും...

    പിന്നെ അക്ഷര തെറ്റുകളും വാകുകളുടെ ആവര്‍ത്തനവും
    വായന വളരെ വിരസം ആക്കുന്നു...അല്പം താമസിച്ചാലും
    പോസ്റ്റ്‌ ഇടുമ്പോള്‍ ഒന്ന് കൂടി കറക്റ്റ് ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യാമല്ലോ..
    ആശംസകള്‍...

    ReplyDelete
  19. നന്നായിട്ടുണ്ട്
    ആശംസകള്‍...

    ReplyDelete
  20. ആശംസകള്‍ . ഇനിഇയും എഴുതുക

    ReplyDelete
  21. ആദ്യ പോസ്റ്റില്‍ പ്രിയ പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.....നന്നായിരിക്കുന്നു....വീക്ഷണം കൊള്ളാം...

    പാമ്പള്ളി

    ReplyDelete
  22. വളരെ പ്രസക്തമായ ലേഖനം, നന്മ നിറഞ്ഞ മനസ്സില്‍ നിന്നും വരുന്ന ആകുലതകള്‍ നന്നായി എഴുതി.

    ReplyDelete
  23. വളരെ പ്രസക്തമായ ലേഖനം. ആകുലതകളിൽ പൂർൺണമായും യോജിക്കുന്നു.

    ReplyDelete
  24. വളരെ പ്രസക്തമായ ലേഖനം, നന്മ നിറഞ്ഞ മനസ്സില്‍ നിന്നും വരുന്ന ആകുലതകള്‍ നന്നായി എഴുതി

    ReplyDelete
  25. harishamzavp@yahoo.com
    ashraf your blog is really great, he gave us to think about many questions. we have to learn and investigate why rashid did like this ?
    INR 3000/- is not a big amount,more than that money in my knwolede he lost his happiness form life.

    May allah shower his kindness to him .
    2011, ജനുവരി 12 7:26 വൈകുന്നേരം

    ReplyDelete
  26. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു ചെറുക്ലാസ്സുകളിലെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  27. വളരെ പ്രസക്തമായ ഒരു വിഷയം. ബൈക്ക് വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ മാതാപിതാക്കളുടെ ഏകമകന്‍ ആത്മഹത്യ ചെയ്തതിനെപ്പറ്റി പത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. കുഞ്ഞുങ്ങളെ വിവേകം അഭ്യസിപ്പിക്കേണ്ടവര്‍ മാതാപിതാക്കള്‍ തന്നെയാണ്. വേറാരും അത് ചെയ്യുമെന്ന് കരുതിയിരുന്നാല്‍ അവസാനം കണ്ണീര്‍ക്കടലിലാകും നാളുകള്‍.

    ReplyDelete
  28. ഇന്നത്തെ മാതാപിതാക്കള്‍ ചിന്തിക്കേണ്ട കാര്യങ്ങളിലേക്കാണീ സംഭവം വിരല്‍ ചൂണ്ടുന്നത്. കുട്ടികള്‍ നമ്മുടെ വരവു ചിലവറിഞ്ഞു തന്നെ വളരണം. “ഞാനോ കഷ്ടപ്പെട്ടു ഇനി എന്റെ മക്കള്‍ അങ്ങിനെയാവരുത് ”എന്ന ചിന്ത ഒരിക്കലും നമ്മെ ഈ കര്‍ശന തീരുമാനത്തില്‍ നിന്നു പിന്തിരിപ്പിക്കരുത്. താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്. മൂത്തവര്‍ വാക്കും ......

    ReplyDelete
  29. വളരെ ശരിയാണ്,ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്

    ReplyDelete