Saturday, 19 March 2011

സലാല

അടുത്തറിയുന്ന എല്ലാവരും എന്നെ കളിയാക്കാറുണ്ട് 'നീന്‍റെ ഒരു സലാല' എന്ന് പറഞ്ഞു.
അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

എന്ത് ഞാന്‍ പറയുമ്പോഴും സലാലയിലെ ഒരു കഥയോ ഉപമയോ 
കാരണം 19 വയസ്സ് മുതല്‍ 
30 വയസ്സ് വരെ ഒരു 
നാട്ടില്‍ സ്ഥിരമായി താമസിച്ചു കഴിഞ്ഞാല്‍ ആര്‍ക്കാ, 
ആ നാടിനെ മറക്കാന്‍ കഴിയുക?
വെറും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരു സ്വപ്ന സുന്ദര പ്രദേശമാണ് സലാല.

മസ്കറ്റില്‍ നിന്നും 1050 കിലോമീറ്റര്‍ അകലെ, യമന്‍ ബോര്‍ടറിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശം.

തെങ്ങിന്‍ തോപ്പുകളും, വാഴ കൃഷിയും, ഒട്ടു മിക്ക പച്ചക്കറി കൃഷികളും 
സലാലയെന്ന പ്രദേശത്തെ ഹരിതാപമാക്കി മാറ്റുന്നു.
ആ നാട്ടുകാരായിട്ടുള്ള  നിഷ്കളങ്കരായ അറബികള്‍ നാല്  വിഭാഗങ്ങളില്‍ പെട്ടവരാണ്.
 ജബലികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ്‌ അതില്‍ ഒന്ന്. നമ്മുടെ നാട്ടിലെ ആദിവാസി കളോട് ഒരുപാട് കാര്യങ്ങളില്‍, സാദൃശ്യം പുലര്‍ത്തുന്നവരാണ് ഈ ജബലികള്‍. ആ മണ്ണിന്‍റെ സ്വന്തം മക്കള്‍ എന്ന് പറയാവുന്നവര്‍.
കറുത്ത വര്‍ഗ്ഗക്കാരായിറ്റുള്ള അറബികളാണ് 
അതില്‍ രണ്ടാമത്തെ വിഭാഗം. ഇപ്പോഴത്തെ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസിന്റെ പിതാവ്, ഒമാനില്‍ ജനസംഖ്യ വളരെ കുറവായിരുന്ന സമയത്ത് ആഫ്രിക്കയില്‍ നിന്നും കുറെ കറുത്തവര്‍ഗ്ഗ കാരായിട്ടുള്ള അടിമകളെ വിലക്ക് വാങ്ങി ഒമാനില്‍ കൊണ്ട് വരികയും പിന്നീട് അവരെ സ്വതന്ത്ര മാക്കുകയും ചെയ്തുവത്രേ. പിന്നീട് ഇവരുടെ കുടുംബക്കാരും ബന്ധുക്കളും ഒമാനിലേക്ക് ചേക്കേറുകയും, അവര്‍ ഒമാനിലെ പൌരത്വം സ്വീകരിക്കുകയും ചെയ്തുവെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 
മൂന്നാമത്തെ വിഭാഗമായിട്ടുള്ള വെളുത്ത 
അറബികള്‍ മറ്റു പല നാടുകളില്‍ നിന്നും കുടിയേറി പാര്‍ത്ത വരാണത്രെ. എന്നാല്‍ ഇക്കൂട്ടരാണ് അവിടെ യഥാര്‍ത്ഥ അവകാശികളായി അറിയപ്പെടുന്നതും അധികാരത്തിന്‍റെ നേതൃസ്ഥാനം വഹിക്കുന്നതും. 
എണ്ണത്തില്‍ കുറവാണെങ്കിലും ബലൂചികളും സലാലയില്‍ ഉണ്ട്. മുന്‍കാലങ്ങളില്‍ ശരീര ഘടന കൊണ്ട്, പട്ടാളത്തില്‍ ഒരു മേധാവിത്വം ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നു. പട്ടാളതില്‍നിന്നും വിരമിക്കുന്ന ബലൂച്ചികള്‍ക്ക് ഒമാനിലെ പൌരത്വം നല്‍കി ആദരിച്ചിരുന്നു. അങ്ങിനെയാണ് ബാലൂചികളില്‍ ഒരു വിഭാഗം ഒമാനിലെ പൌരന്മാരായി മാറിയത്. 
കടല്‍ മാര്‍ഗ്ഗം നോക്കിയാല്‍ കേരളത്തിനോട് വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് സലാല. ഇന്ത്യയില്‍നിന്നും ആദ്യമായി ഇസ്ലാമതം സ്വീകരിച്ച ചേരമാന്‍ പെരുമാളിന്‍റെ ഖബറിടം സലാലയിലെ ഒരു തെങ്ങിന്‍ തോപ്പിലാണ് സ്ഥിതി ചെയ്യുന്നത്. എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പ്രവാചകന്‍ അയ്യൂബ് നബിയുടെ ഖബറിടവും സലാലയിലെ ഒരു മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. 
Land of Frankincense അഥവ  കുന്തിരിക്കത്തിന്‍റെ മണ്ണ് എന്ന അപരനാമത്തിലും
 സലാല അറിയപ്പെടാരുണ്ട്.  
മറ്റു ഗള്‍ഫു നാടുകളില്‍ താമസിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും സലാല സന്ദര്‍ശിക്കല്‍ അനിവാര്യമാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്.

ഇനിയുമുണ്ട്  എനിക്ക് സലാലയെ കുറിച്ച് പറയാന്‍ എന്തൊക്കെയോ. പക്ഷെ അത് പിന്നീടാകാം, അല്ലെങ്കില്‍ നിങ്ങളും പറഞ്ഞുപോകും "ഈ പഹയന്റൊരു സലാല" എന്ന്.

'അമ്പലപ്പുഴ പാല്‍പായസമായാലും ഇടങ്ങാഴിയില്‍ കൂടുതല്‍ കുടിക്കാനാകില്ലാ' എന്നാണല്ലോ ചൊല്ല്.

അപ്പോള്‍ പറഞ്ഞത് പോലെ, അത് പിന്നീട് കാണാം.



14 comments:

  1. ഒരുപാട് വര്‍ഷങ്ങള്‍ മസ്ക്കറ്റില്‍ ഉണ്ടായിരുന്നെങ്കിലും സലാല കാണാന്‍ പറ്റിയിട്ടില്ല.ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അതൊരു വലിയ നഷ്ടമാണെന്ന് എന്റെ മനസ്സ് പറയുന്നു..
    മനോഹരമായ ചിത്രങ്ങള്‍..
    ആശംസകള്‍.

    ReplyDelete
  2. ഒമാനില്‍ ഒരിക്കല്‍ വന്നെങ്കിലും നിസ്വക്ക് നേരെ പോകേണ്ടി വന്നതുകൊണ്ടും പിന്നെ സലാല വളരെ അകലെ ആയതു കൊണ്ടും കാണാന്‍ ഒത്തില്ല .പക്ഷെ ഒത്തിരി ഫോട്ടോ ഇങ്ങനെ കണ്ടിട്ടുണ്ട് .പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച സൌന്ദര്യം .മുസാണ്ടവും ഇങ്ങനെ തന്നെ അല്ലെ ?

    ചിത്രങ്ങളോടൊപ്പം ചരിത്രം കൂട്ടി,വാചകങ്ങള്‍ തിരിച്ചു എഴുതിയ ശൈലി മനോഹരം ആയി വായനക്ക് ..
    അഭിനന്ദനങ്ങള്‍

    ReplyDelete
  3. കേരളം പോലുണ്ട്..............നല്ല ഫോട്ടോകൾ...നന്ദി

    ReplyDelete
  4. കേരളത്തെ പൊലെ തന്നെ കാണാന്‍
    കൂട്ടുകാരന്‍ പറഞ്ഞ് അവിടുത്ത മഴയെ പറ്റി എല്ലാം കേട്ടിട്ടുണ്ട്

    ReplyDelete
  5. അവിടെ മഴക്കൊരു പ്രത്യേക സീസന്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്..നല്ല ഫോട്ടോകള്‍. നന്നായിട്ടുണ്ട്.

    ReplyDelete
  6. I thought really it is kerala.But it is salaala. very good photos and narration.regards.

    ReplyDelete
  7. സലാല യെ ക്കുരിച്ചു സന്ജാരം പരിപാടിയില്‍ ഉണ്ടായിരുന്നു ...അന്ന് ഞാന്‍ യുടുബില്‍ ഒരു പാട് തിരഞ്ഞു ,,,ഈ ഫോട്ടോസും വിവരണവും രസകരമായി ..

    ReplyDelete
  8. its very nice place to live,,,,,me & my family there spend only one week.but when i back from there i feel very sad..its same like our gods own country.

    Thnak u vry much...

    Ansar Hamza
    Kuwait

    ReplyDelete
  9. സലാല യെ കുറിച്ച് ഇടക്കിടക്ക് ഓരോ ബ്ലോഗുകളില്‍ കാണാം ...

    ഒരു വിസിറ്റ് വിസ അയച്ചു തന്നാല്‍ വരാമായിരുന്നു ...

    ReplyDelete
  10. വിവരണമാണോ ഫോടോയാണോ ഉജ്ജ്വെലമാണെന്നു പറയാനാകുന്നില്ല

    ReplyDelete
  11. സലാല സന്ദര്‍ശിക്കാന്‍ ഒരുപാടാഗ്രഹമുണ്ട്.. അവിടുത്തെ പ്രകൃതിഭംഗി തന്നെ കാരണം.. വിവരണം നന്നായി. ഫോട്ടോകള്‍ ഒന്നുകൂടി വലുതാക്കി കൊടുക്കായിരുന്നു..

    ReplyDelete
  12. സലാല വിവരണം നന്നായി. ഇനി അങ്ങോട്ടൊരു വിസ വന്നാല്‍ പോകാം. ഫോട്ടോസ് കൊള്ളം

    ReplyDelete