Sunday, 15 May 2011

ഭരണ കാര്‍ത്താക്കളോട്.

കേരള നിയമസഭാ ഇലക്ഷന്‍ കൂടുതല്‍ പരിക്കുകളൊന്നും കൂടാതെ കഴിഞ്ഞു പോയി എന്നതില്‍ നമുക്ക് സന്തോഷിക്കാം. അതിന്‍റെ റിസള്‍ട്ടും വന്ന് കഴിഞ്ഞു. രണ്ടില്‍ ഒരു മുന്നണിക്കെ കേരളത്തെ ഭരിക്കാന്‍ കഴിയൂ എന്നതുകൊണ്ടും, അടുത്ത കാലത്തൊന്നും മറ്റു പരീക്ഷണങ്ങള്‍ക്ക് കേരള ജനത മുതിരുകയില്ല എന്നുറപ്പുള്ളത് കൊണ്ടും അടുത്ത അഞ്ചു വര്‍ഷത്തെ കേരള ജനതയെ ഭരിക്കാന്‍ വരുന്ന ഐക്യ മുന്നണിയെ നമുക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യാം. ഒരു നല്ല ഭരണം കാഴ്ച വെക്കാന്‍ അതിനു നേതൃത്വം നല്‍കുന്നവര്‍ക്കും വിശിഷ്യ ഉമ്മന്‍ ചാണ്ടിക്ക് കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കാം.


ഒരുപാട് കാലമായി രണ്ടു മുന്നണികളും മാറി മാറി ഭരിക്കുകയാണ് കേരളം. അതിന്‍റെ ഗുണഫലവും കേരള ജനത അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി ഇറങ്ങുന്ന സര്‍ക്കാറുകള്‍ക്ക് തൊട്ടടുത്ത അഞ്ചു വര്‍ഷത്തെ അവസരം കൂടി എന്തുകൊണ്ട് ഉത്ബുദ്ധ രായിട്ടുള്ള കേരള ജനത കൊടുക്കുന്നില്ല? വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പാരമ്പര്യവും പരിചയവുമുള്ള തല മുതിര്‍ന്ന നേതാക്കന്മാര്‍ നേതൃത്വം കൊടുക്കുന്ന രണ്ടു മുന്നണികളാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. എല്ലാ പ്രാവശ്യവും തോല്‍വി ഏറ്റു വാങ്ങുന്നത് ഭരണത്തിന് നേതൃത്വം കൊടുത്ത മുന്നണിയാണ്. ഇലക്ഷന്‍ കഴിഞ്ഞ ഉടനെ കേന്ത്ര കമ്മിറ്റികളും കേരള കമ്മിറ്റികളും പിന്നെ ഏതെങ്കിലും കമ്മിറ്റികള്‍ ഉണ്ടെങ്കില്‍ അതും അടിയന്തിരമായി ചേര്‍ന്ന് തോല്‍വി വിലയരുത്തുന്ന പ്രവണത എല്ലാ പ്രാവശ്യവും നമ്മള്‍ കാണുന്നു. തോല്‍വിയുടെ വ്യക്തമായ കാരണവും പാര്‍ട്ടികള്‍ കണ്ടെത്തുന്നു. എന്നീട്ടു പൊതു ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കുകയും ചെയ്യുന്നു - വോട്ടു കുറയാന്‍ ഉണ്ടായ കാരണം ഇതാണ് എന്ന്. ഒരു പൌരന്‍ എന്ന നിലയില്‍ ഏതൊരാളെ പോലെയും എന്‍റെ മുന്നിലും ചില സ്വാഭാവിക സംശയങ്ങള്‍ ഉയരുന്നു ഭരണത്തിന് നേതൃത്വം കൊടുത്ത നേതാക്കന്മാരോട്.
  1. എന്തുകൊണ്ട് ഈ തോല്‍വി മുന്‍കൂട്ടി നിങ്ങള്‍ കണ്ടില്ല?
  2. ഇപ്പോള്‍ നടത്തുന്ന ഈ വിലയിരുത്തലുകള്‍, അഞ്ചു വര്‍ഷം നിങ്ങള്‍ക്കു കിട്ടിയിട്ട് എന്തുകൊണ്ട് നടത്തിയില്ല?
  3. റിസള്‍ട്ടിനു ശേഷം ഉത്തരവാതിത്വം ഏറ്റെടുത്തു രാജി സന്നത പ്രഘടിപ്പിക്കാന്‍ നേതാക്കള്‍ തയ്യാറാകുന്നു. നിങ്ങളില്‍ അര്‍പ്പിതമാകുന്ന ഉത്തരവാതിത്വം ഏറ്റെടുക്കുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചിരുന്നില്ലേ ഇതിനു യോഗ്യനാണോ എന്ന്?
  4. ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നു വെന്നും, ജനങ്ങളുടെ താല്പര്യം എന്താണ് എന്നും ജനങ്ങളുടെ ഭാഗത്ത്‌ നിന്നു ചിന്തിക്കാന്‍ നിങ്ങള്‍ തയ്യാറായിരുന്നില്ലേ?
  5. ജനങ്ങള്‍ ജനങ്ങളെ ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്ത്, നിങ്ങളെ ഏല്‍പ്പിക്കുന്ന ഒരു ജോലിയാണ് ഭരണം എന്നും, ശമ്പളം വേടിച്ചു നിങ്ങള്‍ ചെയ്യുന്ന ഒരു ജോലിയാണ് ജനസേവനം എന്നും നിങ്ങള്‍ മറക്കുക യായിരുന്നുവോ?
പൊതുജനങ്ങളുടെ ഇടയിലൂടെ ചീറിപ്പായുന്ന കാറില്‍, ക്ലോസെപ്പ് പുഞ്ചിരിയോടെ കൈവീശിക്കാണിച്ചു പായേണ്ടവരല്ല ഭരണ കര്‍ത്താക്കള്‍ എന്നും, ജനങ്ങളുടെ കൂടെ, പൊതുജനങ്ങളില്‍ ഒരുവനായി, അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി, അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിധിക്കപ്പെട്ടവരാണ് നിങ്ങളെന്ന ചിന്ത നിര്‍ബന്തമായും നിങ്ങളില്‍ ഉണ്ടായിരിക്കണം എന്നും ഓര്‍മ്മപ്പെടുത്തുന്നു. എന്ന് നിങ്ങളില്‍നിന്നും ഈ ചിന്ത നഷ്ടപ്പെടുന്നുവോ അന്ന് നിങ്ങള്‍ പൊതു ജനങ്ങള്‍ക്ക്‌ അന്ന്യനായി മാറുന്നുവെന്നും നിങ്ങള്‍ എപ്പോഴും ഓര്മിക്കെണ്ടതാണ്. അടുത്ത ഇലക്ഷന്‍ കഴിയുമ്പോഴെങ്കിലും തോല്‍വിയുടെ കാരണം കണ്ടെത്താനുള്ള അടിയന്തിര യോഗം ചേരേണ്ട അവസ്ഥ ഈ പുതിയ നേതൃത്വത്തിനെങ്കിലും ഉണ്ടാവാതിരിക്കട്ടെ യെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ഒരു ഭരണ സ്ഥിരത കേരളത്തില്‍ ഉണ്ടാക്കാന്‍ നിങ്ങളെ കൊണ്ടെങ്കിലും കഴിയട്ടെ എന്ന് നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു.

12 comments:

  1. ഏതൊരു പൌരനും തോന്നുന്ന ചില സ്വാഭാവിക സംശയങ്ങള്‍, ചോദ്യങ്ങള്‍.... പക്ഷെ ആരോട് !!! പോത്തിനോടോ വേദം! അല്ല... ചോദ്യം !

    ReplyDelete
  2. ചില സംശയങ്ങള്‍!!!!

    ഈ കഴിഞ്ഞ വര്‍ഷത്തെ ഇടതു ഭരണം അസഹനീയവും ജനങ്ങള്‍ക്ക് അപ്രാപ്യവുമായിരുന്നുവെങ്കില്‍ ഇടതുപക്ഷ സംഘടനകള്‍ക്ക് കോണ്‍ഗ്രസ് സംഘടനയുടെ അടുത്ത് നില്‍ക്കുന്ന തരത്തില്‍ സീറ്റുകള്‍ ലഭ്യമാകുമായിരുന്നോ....?

    ജയിച്ചുവെന്ന് കോണ്‍ഗ്രസ് വാദഗതി ഉന്നയിക്കുന്ന പല മണ്ഡലങ്ങളിലും രണ്ടായിരത്തില്‍ താഴെ വരുന്ന ഭൂരിപക്ഷത്തിന് മാത്രം ജയിച്ച എത്രയോ സ്ഥാനാര്‍ത്ഥികള്‍....(കോഴിക്കോട് മുനീര്‍ ഉള്‍പ്പെടെ) ഇതില്‍ നിന്നും കോണ്‍ഗ്രസ് എന്ന ഇന്ത്യയിലെ ഏറ്റവും വലീയതും ശക്തവുമായ സംഘടനയുടെ വിജയമോ പരാജയമോ...?

    ഈ തൂക്കു മന്ത്രിസഭയ്ക്ക്....ഒരു വര്‍ഷമെങ്കിലും കാലാവധി ലഭിക്കുമോ...? (തൊഴുത്തില്‍ കുത്ത് പൊതുവെ കോണ്‍ഗ്രസ് സംഘടനയുടെ മുഖമുദ്രയായതുകൊണ്ട് ചോദിച്ചുപോയതാണ്)

    ഇനി മറ്റൊരു ചോദ്യം:
    വോട്ടുചെയ്യുമ്പോള്‍ പ്രസ്തുത മണ്ഡലത്തില്‍ ബി.ജെ.പി, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മൂന്ന് സ്ഥാനാര്‍ത്ഥികളും വിരലിലെണ്ണാവുന്ന പാര്‍ട്ടിക്കാര്‍ ഏര്‍പ്പെടുത്തിയ അപരന്മാരോ മാത്രമെ കാണുകയുള്ളൂ...ഒരു വ്യക്തി വോട്ടുചെയ്യാന്‍ പോകുമ്പോള്‍, ഈ മത്സരിക്കുന്ന വ്യക്തികളിലൊരാളെ നിര്‍ബന്ധപൂര്‍വ്വം വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ്. ഇതാണോ ശരിയായ ജനാധിപത്യം...? എന്നാല്‍ ഇവരൊടൊന്നും താല്‍പര്യമില്ല, അല്ലെങ്കില്‍ ഇവര്‍ യോഗ്യരല്ല എന്ന് ഒരു വോട്ടര്‍ക്ക് തോന്നുകയാണെങ്കില്‍ അവര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ ഒരു ബ്ലാങ്ക് കോളം വേണം............അങ്ങിനെയാണെങ്കില്‍ ഇന്ത്യയില്‍ എല്ലാ മിക്ക മണ്ഡലങ്ങളിലും ഈ 'ബ്ലാങ്ക് കോളം' വിജയിച്ചേനേ......

    (വ്യക്തമായ ഒരു രാഷ്ട്രീയ ചായ്‌വുകളില്ലാത്ത ഒരു സാധാരണക്കാരനായ ഞാന്‍ ചോദിച്ചുപോവുകയാണ്)

    ReplyDelete
  3. അതെ സത്യം കണ്മുമ്പില്‍ കാണുമ്പോഴും
    അവര്‍ അടിയന്തിര യോഗം കൂടുകയാണ്
    സത്യം കണ്ടെത്താന്‍...നിങ്ങള്‍ എല്ലാം കണക്കാണ്
    എന്നാലും ഒരു പാര്‍ടിക്ക് അല്പം കൂടുതല്‍ തന്നു ഞങ്ങള് വീണ്ടും
    ഒരു പരീക്ഷണം നടത്തുന്നു എന്ന ജന വിധി അവര്‍ക്ക് മനസ്സിലായില്ല
    പോലും ..!!!

    ReplyDelete
  4. ivanokke koduthirikkunna ee saukaryangalundallo athokke aadyam thirichedukkanam....pothu janathinte chilavil adambara vahanangalil karangunna ivanokke ariyunnundo adikkadi ivide petrol vila kuthichu kayarunnathu.... janathine sevikkan ithra vyagratha ullavanmaranenkil swantham chilavil allenkil sadharana pauranmar upayogikkunna public transport pole ulla system use cheyyatte... kodikkanakkinu paisa mudakki avanokke mandirangal....enthina nammude tax kondu ivanokke ingane saukaryangal cheythu kodukkane?? theranjedutha janathinte aduthu varan avanokke Z Category security...ithokke marenda kaalam kazhinju... chinthikku keralathile yuva janangale chinthikkuuu...

    ReplyDelete
  5. ivanokke koduthirikkunna ee saukaryangalundallo athokke aadyam thirichedukkanam....pothu janathinte chilavil adambara vahanangalil karangunna ivanokke ariyunnundo adikkadi ivide petrol vila kuthichu kayarunnathu.... janathine sevikkan ithra vyagratha ullavanmaranenkil swantham chilavil allenkil sadharana pauranmar upayogikkunna public transport pole ulla system use cheyyatte... kodikkanakkinu paisa mudakki avanokke mandirangal....enthina nammude tax kondu ivanokke ingane saukaryangal cheythu kodukkane?? theranjedutha janathinte aduthu varan avanokke Z Category security...ithokke marenda kaalam kazhinju... chinthikku keralathile yuva janangale chinthikkuuu...

    ReplyDelete
  6. ഇവനൊക്കെ കൊടുത്തിരിക്കുന്ന ഈ സൌകര്യങ്ങലുണ്ടല്ലോ അതൊക്കെ ആദ്യം തിരിച്ചെടുക്കണം ....പൊതുജനത്തിന്റെ ചിലവില്‍ ആഡംബര വാഹനങ്ങളില്‍ കറങ്ങുന്ന ഇവനൊക്കെ അറിയുന്നുണ്ടോ അടിക്കടി ഇവിടെ petrol വില കുതിച്ചു കയറുന്നത്.... ജനത്തിനെ സേവിക്കാന്‍ ഇത്ര വ്യഗ്രത ഉള്ളവന്മാരനെങ്കില്‍ സ്വന്തം ചിലവില്‍ അല്ലെങ്കില്‍ സാധാരണ പൌരന്മാര്‍ ഉപയോഗിക്കുന്ന പബ്ലിക്‌ transport പോലെ ഉള്ള system use ചെയ്യട്ടെ ... കോടിക്കണക്കിനു പൈസ മുടക്കി അവനൊക്കെ മണിമന്ദിരങ്ങള്‍ ....എന്തിനാ നമ്മുടെ tax കൊണ്ട് ഇവനൊക്കെ ഇങ്ങനെ സൌകര്യങ്ങള്‍ ചെയ്തു കൊടുക്കണേ?? തെരഞ്ഞെടുത്ത ജനത്തിന്റെ അടുത്ത് വരാന്‍ അവനൊക്കെ Z Category security...ഇതൊക്കെ മാറേണ്ട കാലം കഴിഞ്ഞു ... ലജ്ജിക്കു കേരള ജനതെ ലജ്ജിക്കു... ചിന്തിക്കു കേരളത്തിലെ യുവ ജനങ്ങളെ ചിന്തിക്കു ...കാരണം ഇതെല്ലാം ബാധിക്കുന്നത് നമ്മള്‍ അടങ്ങുന്ന അടുത്ത യുവ തലമുറയെയും ഇനി വരാനിരിക്കുന്ന തലമുറയെയും ആണ് ....

    ReplyDelete
  7. ഇവനൊക്കെ കൊടുത്തിരിക്കുന്ന ഈ സൌകര്യങ്ങലുണ്ടല്ലോ അതൊക്കെ ആദ്യം തിരിച്ചെടുക്കണം ....പൊതുജനത്തിന്റെ ചിലവില്‍ ആഡംബര വാഹനങ്ങളില്‍ കറങ്ങുന്ന ഇവനൊക്കെ അറിയുന്നുണ്ടോ അടിക്കടി ഇവിടെ petrol വില കുതിച്ചു കയറുന്നത്.... ജനത്തിനെ സേവിക്കാന്‍ ഇത്ര വ്യഗ്രത ഉള്ളവന്മാരനെങ്കില്‍ സ്വന്തം ചിലവില്‍ അല്ലെങ്കില്‍ സാധാരണ പൌരന്മാര്‍ ഉപയോഗിക്കുന്ന പബ്ലിക്‌ transport പോലെ ഉള്ള system use ചെയ്യട്ടെ ... കോടിക്കണക്കിനു പൈസ മുടക്കി അവനൊക്കെ മണിമന്ദിരങ്ങള്‍ ....എന്തിനാ നമ്മുടെ tax കൊണ്ട് ഇവനൊക്കെ ഇങ്ങനെ സൌകര്യങ്ങള്‍ ചെയ്തു കൊടുക്കണേ?? തെരഞ്ഞെടുത്ത ജനത്തിന്റെ അടുത്ത് വരാന്‍ അവനൊക്കെ Z Category security...ഇതൊക്കെ മാറേണ്ട കാലം കഴിഞ്ഞു ... ലജ്ജിക്കു കേരള ജനതെ ലജ്ജിക്കു... ചിന്തിക്കു കേരളത്തിലെ യുവ ജനങ്ങളെ ചിന്തിക്കു ...കാരണം ഇതെല്ലാം ബാധിക്കുന്നത് നമ്മള്‍ അടങ്ങുന്ന അടുത്ത യുവ തലമുറയെയും ഇനി വരാനിരിക്കുന്ന തലമുറയെയും ആണ് ....

    ReplyDelete
  8. ഇവനൊക്കെ കൊടുത്തിരിക്കുന്ന ഈ സൌകര്യങ്ങലുണ്ടല്ലോ അതൊക്കെ ആദ്യം തിരിച്ചെടുക്കണം ....പൊതുജനത്തിന്റെ ചിലവില്‍ ആഡംബര വാഹനങ്ങളില്‍ കറങ്ങുന്ന ഇവനൊക്കെ അറിയുന്നുണ്ടോ അടിക്കടി ഇവിടെ petrol വില കുതിച്ചു കയറുന്നത്.... ജനത്തിനെ സേവിക്കാന്‍ ഇത്ര വ്യഗ്രത ഉള്ളവന്മാരനെങ്കില്‍ സ്വന്തം ചിലവില്‍ അല്ലെങ്കില്‍ സാധാരണ പൌരന്മാര്‍ ഉപയോഗിക്കുന്ന പബ്ലിക്‌ transport പോലെ ഉള്ള system use ചെയ്യട്ടെ ... കോടിക്കണക്കിനു പൈസ മുടക്കി അവനൊക്കെ മണിമന്ദിരങ്ങള്‍ ....എന്തിനാ നമ്മുടെ tax കൊണ്ട് ഇവനൊക്കെ ഇങ്ങനെ സൌകര്യങ്ങള്‍ ചെയ്തു കൊടുക്കണേ?? തെരഞ്ഞെടുത്ത ജനത്തിന്റെ അടുത്ത് വരാന്‍ അവനൊക്കെ Z Category security...ഇതൊക്കെ മാറേണ്ട കാലം കഴിഞ്ഞു ... ലജ്ജിക്കു കേരള ജനതെ ലജ്ജിക്കു... ചിന്തിക്കു കേരളത്തിലെ യുവ ജനങ്ങളെ ചിന്തിക്കു ...കാരണം ഇതെല്ലാം ബാധിക്കുന്നത് നമ്മള്‍ അടങ്ങുന്ന അടുത്ത യുവ തലമുറയെയും ഇനി വരാനിരിക്കുന്ന തലമുറയെയും ആണ് ....

    ReplyDelete
  9. ഇവനൊക്കെ കൊടുത്തിരിക്കുന്ന ഈ സൌകര്യങ്ങലുണ്ടല്ലോ അതൊക്കെ ആദ്യം തിരിച്ചെടുക്കണം ....പൊതുജനത്തിന്റെ ചിലവില്‍ ആഡംബര വാഹനങ്ങളില്‍ കറങ്ങുന്ന ഇവനൊക്കെ അറിയുന്നുണ്ടോ അടിക്കടി ഇവിടെ petrol വില കുതിച്ചു കയറുന്നത്.... ജനത്തിനെ സേവിക്കാന്‍ ഇത്ര വ്യഗ്രത ഉള്ളവന്മാരനെങ്കില്‍ സ്വന്തം ചിലവില്‍ അല്ലെങ്കില്‍ സാധാരണ പൌരന്മാര്‍ ഉപയോഗിക്കുന്ന പബ്ലിക്‌ transport പോലെ ഉള്ള system use ചെയ്യട്ടെ ... കോടിക്കണക്കിനു പൈസ മുടക്കി അവനൊക്കെ മണിമന്ദിരങ്ങള്‍ ....എന്തിനാ നമ്മുടെ tax കൊണ്ട് ഇവനൊക്കെ ഇങ്ങനെ സൌകര്യങ്ങള്‍ ചെയ്തു കൊടുക്കണേ?? തെരഞ്ഞെടുത്ത ജനത്തിന്റെ അടുത്ത് വരാന്‍ അവനൊക്കെ Z Category security...ഇതൊക്കെ മാറേണ്ട കാലം കഴിഞ്ഞു ... ലജ്ജിക്കു കേരള ജനതെ ലജ്ജിക്കു... ചിന്തിക്കു കേരളത്തിലെ യുവ ജനങ്ങളെ ചിന്തിക്കു ...കാരണം ഇതെല്ലാം ബാധിക്കുന്നത് നമ്മള്‍ അടങ്ങുന്ന അടുത്ത യുവ തലമുറയെയും ഇനി വരാനിരിക്കുന്ന തലമുറയെയും ആണ് ....

    ReplyDelete
  10. ഈ തെരഞ്ഞെടുപ്പില്‍ ആരെങ്കിലും വിജയിച്ചുവെങ്കില്‍ അത് പിണറായി മാത്രമാണ്.തന്റെ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റും പിടിച്ചു.അച്ചുമ്മാനെ മുഖ്യമന്ത്രി കസേരയില്‍ നിന്നും ഇറക്കുകയും ചെയ്തു.ഒറ്റ വെടിക്ക് രണ്ടു പക്ഷി.അത് കൊണ്ട് ഉമ്മന്‍ ചാണ്ടി ആരോടെങ്കിലും നന്ദി പറയുകയാണെങ്കില്‍ അത് ആദ്യം പിണറായിയോട് ആകണം.

    ReplyDelete
  11. പൊതുജനങ്ങളുടെ ഇടയിലൂടെ ചീറിപ്പായുന്ന കാറില്‍ ക്ലോസെപ്പ് പുഞ്ചിരിയോടെ കൈവീശിക്കാണിച്ചു പായേണ്ടവരല്ല ഭരണ കര്‍ത്താക്കളെന്നും; ജനങ്ങളുടെ കൂടെ പൊതുജനങ്ങളില്‍ ഒരുവനായി അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിധിക്കപ്പെട്ടവരാണെന്ന ചിന്ത നിങ്ങളില്‍ ഉണ്ടായിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇപ്പോള്‍ ബ്ലോഗിന്റെ കാര്യം ഓകെയായി ഭായ്.
    ആശംസകള്‍ .

    ReplyDelete