ബുഖാരിയുടെ സംസാരത്തില്‍ വരുന്ന ഒരുപാട് വാക്കുകള്‍ എനിക്ക് അപരിചിതമായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ ഒരു ഗ്രാമീണനായിരുന്നു ബുഖാരി. പലപ്പോഴും ബുഖാരി സംസാരിച്ചു കഴിഞ്ഞാല്‍ മറ്റുള്ളവരോട് ഞാന്‍ ചോദിക്കും അവന്‍ പ്രയോഗിച്ച ചില വാക്കുകളുടെ അര്‍ഥങ്ങള്‍. ഞാന്‍ ദുബായിലെ അല്‍-റവാബി എന്ന കമ്പനിയില്‍ ജോലിചെയ്യുമ്പോള്‍, എന്‍റെ കൂടെ താമസിച്ചിരുന്ന ഒരു കൂട്ടുകാരനായിരുന്നു ബുഖാരി. ബുക്കുച്ച എന്നാണു ഞങ്ങള്‍ സ്നേഹത്തോടെ ബുഖാരിയെ വിളിച്ചിരുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ തന്നെക്കാള്‍ വയസ്സിലും മൂത്തവരെ ബഹുമാന സൂചകമായി വിളിക്കുന്ന പേരാണ് ഇച്ച എന്ന്.
ബുഖാരി |
ബുക്കുച്ച റൂമില്‍ എത്തിയാലേ റൂമിന് ഒരു ഉണര്‍വ് വരാറുള്ളു. റൂമില്‍ കയറിയാല്‍ ഉടനെ ബുക്കുച്ച ചോദിക്കും "എന്താ അസ്രഫെ ഉസാറല്ലേ, അനക്ക്"? എന്ന്.
മറുപടി പറയുന്നത് ബുക്കുച്ച ഉദ്ദേശിച്ച ശൈലിയില്‍ അല്ലെങ്കില്‍ വീണ്ടും ചോദിക്കും
"എന്താടാ അന്റെ ഉസാറിന് ഒരു ബണ്ണല്ലല്ലോ"? എന്ന്.
കൂടുതല്‍ ഞങ്ങള്‍ ആവേശത്തോടെ എന്തെങ്കിലും സംസാരിച്ചാല്‍ അപ്പോള്‍ ബുക്കുചാടെവക കമെന്റ് വരും.
"ഉസാറായി ഉസാറായി കുലുമാലാക്കല്ലേ" എന്ന്.
ബുക്കുച്ചയുമായി ആരെങ്കിലും സംസാരിചിരിക്കുന്നതിനിടയില്‍ ബുക്കുച്ച തന്നെ കയറി ചോദിക്കും
"പിന്നെന്ത വിസയം"?
ആ ചോദ്യം കേള്‍ക്കാന്‍ നല്ല രെസമാണ്.
ബുക്കുചാടെ ഓരോ പ്രവര്‍ത്തിയും റൂമില്‍ ഉള്ള എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമായിരുന്നു.
ഒരിക്കല്‍ ഞാന്‍ നാട്ടില്‍ പോകാന്‍ സമയമായപ്പോള്‍ ഒരു പുതിയ ലെതറിന്റെ ചെരുപ്പ് വാങ്ങി റൂമില്‍ കൊണ്ടുവന്നു. ചെരിപ്പുകള്‍ റൂമിന്റെ ഉള്ളിലേക്ക് കൊണ്ടുപോകാന്‍ അനുവാതമില്ലാത്തത് കൊണ്ട് എന്‍റെ പുതിയ ചെരുപ്പ് ഞാന്‍ പുറത്തുവെച്ചു. പിറ്റേദിവസം പുറത്തു പോകാന്‍ നേരം ഞാന്‍ എന്‍റെ ചെരുപ്പ് നോക്കിയപ്പോള്‍ ഒരിത്തിലും അത് കാണുന്നില്ല. ഞാന്‍ ചെരുപ്പ് തിരയുന്നതിനിടയില്‍ പെട്ടെന്ന് ബുക്കുച്ച കയറിവന്നു. ബാത്ത്റൂമില്‍ നിന്നും കുളികഴിഞ്ഞു വരികയായിരുന്നു ബുക്കുച്ച. അപ്പോള്‍ ബുക്കുചാടെ കാലില്‍ നനഞ്ഞ നിലയില്‍ ഞാന്‍ എന്വേഷിക്കുന്ന ചെരുപ്പ് ഉണ്ടായിരുന്നു. ഇത് കണ്ടതോടെ എനിക്ക് ദേഷ്യംവന്നു. വെള്ളം നനക്കാന്‍ പാടില്ലാത്ത ചെരിപ്പ്, അതും പുതുതായി ഞാന്‍ വാങ്ങിയിട്ട് ഒരുവട്ടം പോലും ഉപയോകിചിട്ടില്ലാത്തത്.
ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു.
"എന്ത് പണിയ നീ ചെയ്തത്, ഇത് നനക്കാന്‍ പാടില്ലാത്ത ചെരിപ്പാണ് എന്ന് നിനക്ക് അറിഞ്ഞു കൂടെ"?
ബുക്കുചാടെ മറുപടികേട്ട് എന്‍റെ ദേഷ്യം ഇങ്ങോട്ട പോയതെന്ന് എനിക്കറിയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കില്‍പോലും ഇപ്പോഴും എത്ര ദേഷ്യമുള്ള സമയത്തും എനിക്കാ മറുപടിയെ കുറിച്ച് ആലോചിച്ചാല്‍ ചിരി അടക്കാന്‍ ആവില്ല.
ഒരു നിഷ്കളങ്ക ഭാവത്തോടെ എന്‍റെ തൊട്ടടുത്ത് വന്നു ഒരു രെഹസ്യം പറയുന്ന നിലയിലാണ് ബുക്കുച്ച അതിനു മറുപടി പറഞ്ഞത്.
"നീ എന്നെ പഠിപ്പിക്കൊന്നും വേണ്ട. എനിക്കറിയ ഈ ചെരിപ്പ് വെള്ളത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് ആണ് എന്ന് പക്ഷെ, ഇത് എന്റെതല്ല അതുകൊണ്ടാണ് ഞാന്‍ വെള്ളത്തില്‍ ഉപയോഗിച്ചത്. ഇനി നീ ഇതും പറഞ്ഞു കുലുമാലാക്കണ്ട".
ഇത്രയ്ക്കു പറഞ്ഞു ബുക്കുച്ച റൂമിലേക്ക് കയറിപോയി.
ഞാന്‍ ചിരി അടക്കാന്‍ പറ്റാതെ പ്രയാസപ്പെടുകയായിരുന്നു അപ്പോള്‍.
"നീ എന്നെ പഠിപ്പിക്കൊന്നും വേണ്ട. എനിക്കറിയ ഈ ചെരിപ്പ് വെള്ളത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് ആണ് എന്ന് പക്ഷെ, ഇത് എന്റെതല്ല അതുകൊണ്ടാണ് ഞാന്‍ വെള്ളത്തില്‍ ഉപയോഗിച്ചത്. ഇനി നീ ഇതും പറഞ്ഞു കുലുമാലാക്കണ്ട".
ReplyDeleteKollaam nannyirikkunnu....
oru naadan manushyante nishkalankamaya mukham
ReplyDelete