വളരെ അടുത്ത കൂട്ടുകാര്‍ ആയിരുന്നു സെമീറും, ഷാഹുവും, അഷ്റഫും . ത്രിമൂര്‍ത്തികള്‍ എന്നാണു അവരെ സ്കൂളില്‍ അറിയപ്പെട്ടിരുന്നത്. സ്കൂളില്‍ പോകുന്നതും, സ്കൂള്‍ വിട്ടു തിരിച്ചു വരുന്നതുമെല്ലാം അവര്‍ ഒരുമിച്ചായിരുന്നു.
സ്കൂളില്‍ പോയിവരാന്‍, മൂന്നു പേര്‍ക്കും കൂടി രണ്ടു സൈക്കിള്‍ ഉണ്ടെങ്കിലും, ഒരെണ്ണം മാത്രമേ യാത്രക്ക് ഉപയോഗപ്രദമായി അവരുടെ പക്കല്‍ ഉണ്ടാകാറുള്ളൂ. അതുകൊണ്ട് തന്നെ ട്രിപ്പില്‍ വെച്ചാണ് അവര്‍ സ്കൂളില്‍ പോകാറ്. കാണുന്ന പെണ്‍കുട്ടികളെയെല്ലാം പഞ്ചാര അടിച്ചുകൊണ്ടുള്ള ആ പോക്ക് തന്നെ ഭയങ്കര രസമായിരുന്നു.
സ്കൂള്‍ വിട്ടു വരുമ്പോള്‍ മൂന്നുപേരുംകൂടെ ചായക്കടയില്‍ കയറി ചായ കുടിക്കല്‍ പതിവായിരുന്നു. ഓരോ ദിവസം ഓരോരുത്തര്‍ ആയിരുന്നു ചെലവ് ചെയ്തിരുന്നത്.

സമീര്‍ |
സ്കൂള്‍ വിട്ടു വരുമ്പോള്‍ മൂന്നുപേരുംകൂടെ ചായക്കടയില്‍ കയറി ചായ കുടിക്കല്‍ പതിവായിരുന്നു. ഓരോ ദിവസം ഓരോരുത്തര്‍ ആയിരുന്നു ചെലവ് ചെയ്തിരുന്നത്.
ഷാഹുല്‍ |
മൂന്നുപേരും ഒമ്പതാം ക്ലാസിലേക്ക് ജെയിച്ചു, പുതിയ അദ്ദ്യയന വര്‍ഷം ആരംഭിച്ചിരിക്കുന്നു. പതിവുപോലെ സ്കൂള്‍ വിട്ടുവരുന്ന വഴി ചായക്കടയില്‍ കയറി. അന്ന് സമീറാണ് ചായക്കടയില്‍ പൈസ കൊടുക്കേണ്ടത്. ചായയും പഴംപൊരിയും ഓര്‍ഡര്‍ ചെയ്തതിനു ശേഷമാണ് സമീര്‍ പറയുന്നത്
''എന്‍റെ കയ്യില്‍ കാശില്ല, നിങ്ങള്‍ ആരെങ്കിലും ഇന്ന് കാശ് കൊടുക്കണം''.
ഷാഹു പറഞ്ഞു ''എന്‍റെ കയ്യിലും ഇല്ല കാശ്''.
അഷ്‌റഫ് പറഞ്ഞു ''എന്‍റെ കയ്യില്‍ കാശുണ്ട് പക്ഷെ, അത് ഹിന്ദി ടെക്സ്റ്റ് ബുക്ക് മേടിക്കാന്‍ വേണ്ടി വീട്ടില്‍നിന്നും തന്നിട്ടുള്ളതാണ്. അതുകൊണ്ട്, അതെടുത്തു ചിലവാക്കാന്‍ എനിക്ക് പറ്റില്ല, ഉപ്പ ചോദിക്കും ബുക്ക് മേടിച്ചോ എന്ന്, ബുക്ക് മേടിച്ചില്ലായെങ്കില്‍ പൈസ ഉപ്പാക്ക് കാണിച്ചു കൊടുക്കേണ്ടിവരും''.
ഉടനെ സമീര്‍ പറഞ്ഞു "ഹിന്ദി ബുക്ക് മേടിക്കാന്‍ വേണ്ടിയിട്ടുള്ള പൈസയാണ് എങ്കില്‍ , നീ ധൈര്യമായി എടുത്തു ചായയുടെ പൈസ കൊടുത്തോ, കാരണം ഹിന്ദി ടെക്സ്റ്റ് എന്‍റെ കയ്യില്‍ രണ്ടെണ്ണം ഉണ്ട്. എനിക്കെന്തിനാ രണ്ടെണ്ണം, അതില്‍നിന്നും ഒന്ന് നിനക്കുതരാം''.
ഇത് കേട്ട ഉടനെ അഷ്‌റഫ് ഹിന്ദി ബുക്ക് മേടിക്കാന്‍ വേണ്ടി വെച്ചിരുന്ന പൈസ എടുത്തു ചായകടയില്‍ കൊടുത്തു. ചായയെല്ലാം കുടിച്ചു മൂന്നുപേരും വീട്ടിലേക്ക് പോന്നു.
അഷ്‌റഫ് |
രാത്രിയാകാന്‍ നേരം അഷ്‌റഫ് സമീറിന്റെ വീട്ടിലേക്ക് ചെന്നു. ഉപ്പ വീട്ടില്‍ എത്തുമ്പോള്‍ പുസ്തകം കാണിച്ചുകൊടുക്കേണ്ടത് കൊണ്ട്, അത് മേടിക്കാന്‍ വേണ്ടിയാണ് അഷ്‌റഫ് ചെന്നത്. ചെല്ലുമ്പോള്‍ സമീര്‍ വീടിന്റെ പുറത്തു നില്പുണ്ടായിരുന്നു.
"എന്താടാ അഷ്റഫെ ഈ നേരത്ത്''? സമീര്‍ ചോദിച്ചു.
"ഞാന്‍ നിന്‍റെ കയ്യില്‍നിന്നും ആ ഹിന്ദി ടെക്സ്റ്റ് ബുക്ക് മേടിക്കാന്‍ വേണ്ടി വന്നതാണ്" അഷ്‌റഫ് മറുപടി പറഞ്ഞു.
സമീര്‍ അഷ്റഫിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു
"എടാ ഞാന്‍ അത് തമാശക്ക് പറഞ്ഞതാണ് എന്‍റെ കയ്യില്‍ രണ്ടു ബുക്ക് ഉണ്ടെന്നു, നീ അത് കാര്യമാക്കിയോ? എന്‍റെ കയ്യില്‍ ഒരെണ്ണം പോലും ഇല്ല".
"എടാ ഞാന്‍ അത് തമാശക്ക് പറഞ്ഞതാണ് എന്‍റെ കയ്യില്‍ രണ്ടു ബുക്ക് ഉണ്ടെന്നു, നീ അത് കാര്യമാക്കിയോ? എന്‍റെ കയ്യില്‍ ഒരെണ്ണം പോലും ഇല്ല".
''എടാ, എന്താ നീ പറയുന്നേ? എനിക്ക് തരാന്‍ നിന്റെ കയ്യി പുസ്തകം ഇല്ലായെന്നോ? അപ്പൊ, നീ ചായക്കടയില്‍ വെച്ച് പറഞ്ഞതോ? അഷ്‌റഫ് അമ്പരന്നുകൊണ്ട് സമീറിനോട് ചോദിച്ചു.
"ഇല്ലട, ഞാന്‍ സത്യമാണ് പറയുന്നത്, എന്‍റെ കയ്യില്‍ ഒരെണ്ണംപോലും ഇല്ല" സമീര്‍ അവന്റെ സ്വതസിദ്ധമായ ഭാഷയില്‍ ആവര്‍ത്തിച്ചു.
എന്ത് ചെയ്യണമെന്നറിയാതെ അഷ്‌റഫ് ഒരു നിമിഷം പകച്ചു നിന്ന് പോയി. വാപ്പ ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയണമെന്നറിയാതെ അവന്‍ ആകെ വിയര്‍ത്തു. ഇനി പുസ്തകം മേടിക്കാന്‍ വീട്ടില്‍നിന്നും പൈസ കിട്ടുകയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അവന്റെ വിയര്‍പ്പു വീണ്ടും വര്‍ദ്ധിച്ചു കൊണ്ടിരുന്നു. പുസ്തക മേടിക്കാത്തവരെ ലില്ലി ടീച്ചര്‍ പുറത്തു നിര്‍ത്തുന്ന കാര്യവും, ചിലപ്പോള്‍ ഹെഡ് മാസ്റ്റര്‍ ശംസുദ്ധീന്റെ അടുത്തേക്ക് പറഞ്ഞു വിടുന്ന കാര്യവും ഓര്‍ത്തപ്പോള്‍ അഷ്റഫിന്റെ കണ്ണില്‍ ഇരുട്ട് പടരാന്‍ തുടങ്ങി.
പക്ഷെ ഇനിയും നിന്നു സമയം കളഞ്ഞിട്ടു കാര്യമില്ലയെന്നു മനസ്സിലാക്കിയ അഷ്‌റഫ് പതുക്കെ തിരിച്ചു നടക്കാന്‍ തുടങ്ങി. അപ്പോള്‍ സമീര്‍ പിറകില്‍നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു

"എടാ അഷ്റഫെ നീ ഹിന്ദി ബുക്ക് മേടിക്കുന്നുണ്ടെങ്കില്‍ എനിക്കും കൂടെ ഒന്നുമേടിക്കണേ"
ഒരു പാവമായിരുന്നു അഷ്‌റഫ് അന്ന് , , , , , , , , , , ഇന്നും!!
ആ അഷ്റഫാണല്ലേ......ഈ അഷ്റഫ്
ReplyDeleteശരിയാണല്ലോ...ഈ അഷ്റഫ് ഒരു പാവം തന്നെ
ReplyDeleteഉവ്വല്ലോ അഷ്റഫ് .ആ പാവത്വം
ReplyDeleteഅക്ഷരത്തിലും കാണാം.
ഒന്ന് മിടുക്കന്‍ ആയിക്കൂടെ?
ആദ്യയനം,വേടിച്ചു, ചോതിക്കു
ഉപയോകം , എല്ലാം ഒന്ന് തിരുത്തി !!!???...
കൊച്ചു അനുഭവം കൊള്ളാം ...
ആശംസകള്‍ ..
ഒരു കൊടും ചതിയുടെ കഥ! ആശംസകൾ
ReplyDeleteഭയങ്കര ചെയ്തായി പോയി ..ന്നാലും ചായ കുടി നടന്നല്ലോ
ReplyDeleteആശംസകള്‍
നല്ല കഥ..
ReplyDeleteഅനുഭവത്തിന്‍റെ അക്ഷരങ്ങള്‍ക്ക് മധുരം കൂടുന്നു..
ആശംസകള്‍..
വല്ലാത്തൊരു അനുഭവം ല്ലെ? കൂടെ നില്‍ക്കുന്നവരുടെ ചതി പലപ്പോഴും തിരിച്ചറിയാന്‍ പാടാണ്..നമ്മള്‍ സ്നേഹിക്കുന്നവര്‍ നമ്മോട് പറയുന്നതെല്ലാം സത്യം എന്ന് വിശ്വസിക്കാനാ ട്ടൊ എനിക്കും ഇഷ്ടം..ചതിക്കപ്പെടാം ..എന്നാലും....
ReplyDeleteഇഷ്ട്ടായി..!
ReplyDeleteആശംസകള്‍...!!!
പാവം അഷ്റഫ്
ReplyDeleteആശംസകള്‍.